UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ പ്രസംഗത്തില്‍ എവിടെയാണ് രാജ്യദ്രോഹം?

അഴിമുഖം പ്രതിനിധി

വെള്ളിയാഴ്ച്ച നടന്ന മോശമായ സംഭവങ്ങള്‍ക്കൊടുവില്‍ ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സറ്റുഡന്റസ് യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു.

വ്യാഴാഴ്ച്ച കാമ്പസില്‍ നടത്തിയ 20 മിനിട്ട് നീണ്ടുന്ന ഒരു പ്രസംഗത്തിന്റെ പേരിലാണ് കുമാറിനെ കുറ്റവാളിയാക്കിയിരിക്കുന്നത്. കുമാര്‍ പ്രസംഗിക്കുന്നതിന്റെ വീഡിയൊ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എന്താണ്  അദ്ദേഹം പറയുന്നത്,

സ്‌കോളര്‍ഷിപ്പുകളെക്കുറിച്ച്, ഹോസ്റ്റല്‍ അകോമഡേഷനെക്കുറിച്ച്, വൈ ഫൈ കണക്ടിവിറ്റിയെക്കുറിച്ച്, ദളിത് വിവേചനത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്.

ആര്‍ എസ് എസിനെയും ബിജെപിയെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെയും വിമര്‍ശിക്കുന്നുണ്ട്.

അതേപോലെ തന്നെ, അഫ്‌സല്‍ഗുരുവിന്റെ വധശിക്ഷ അനുസ്മരണാര്‍ത്ഥം കാമ്പസില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പാകിസ്താന്‍ അനുകൂലമായി ഉയര്‍ന്ന മുദ്രാവാക്യങ്ങളെ നിശിതമായി കുമാര്‍ വിമര്‍ശിക്കുന്നതും കേള്‍ക്കാം. ജെഎന്‍യു ഒരിക്കലും ദേശവിരുദ്ധതെയും തീവ്രവാദത്തെയും പിന്തുണയ്ക്കില്ലെന്ന ഊന്നിപ്പറയുന്നുമുണ്ട്.

ഫെബ്രുവരി ഒമ്പതിന് നടന്ന പ്രതിഷേധ റാലിയില്‍ കുമാര്‍ പങ്കാളി ആയിരുന്നില്ലെന്ന് കുമാറിന്റെ അനുയായികള്‍ വ്യക്തമാക്കുന്നുണ്ട്. അത്തരമൊരു പ്രകടനത്തിന് അദ്ദേഹം സര്‍വകലാശാല അധികൃതരില്‍ നിന്നും അനുമതി തേടിയിട്ടുമില്ല.

കുമാറിന്റെ പ്രസംഗത്തിന്റെ വീഡിയൊ കണ്ടവര്‍ക്ക് തോന്നുന്നൊരു അത്ഭുതമുണ്ട്. ഒരാള്‍ ഭരണകൂടത്തെ അതിന്റെ പ്രവര്‍ത്തനങ്ങളുടെ പേരിലും ആശയങ്ങളുടെ പേരിലും വിമര്‍ശിച്ചാല്‍ അത് ആ വ്യക്തിയെ അറസ്റ്റ് ചെയ്യാനുള്ള കുറ്റമാകുമോ! അതും രാജ്യദ്രോഹകുറ്റം? 

പൊതുമധ്യത്തില്‍ വച്ച് ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ ഇരുമ്പഴികള്‍ക്കു പിന്നില്‍ അടയ്ക്കുന്ന തരത്തിലാണോ രാജ്യദ്രോഹത്തിനെതിരായ നിയമം നാം ഉണ്ടാക്കിയിരിക്കുന്നത്?

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍