UPDATES

സിനിമ

ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്? ജെ എന്‍ യു വിഷയത്തില്‍ മോഹന്‍ലാല്‍

Avatar

ജെ എന്‍ യു വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് നടന്‍ മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ് കുറിപ്പ്. ‘ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്?’ എന്ന തലക്കെട്ടോടെ ഇന്ന് പ്രസിദ്ധീകരിച്ച കുറിപ്പില്‍ ‘രാജ്യസ്നേഹം എന്നതിനെകുറിച്ചു പറഞ്ഞു വൃത്തികെട്ട രീതിയില്‍ തല്ലു കൂടുന്നതിനെ’ വിമര്‍ശിക്കുന്നുണ്ട്.

‘കുട്ടികളെ അയക്കേണ്ടത് സംസ്കാരത്തിന്റെ സര്‍വകലാശാലകളിലേക്കായിരിക്കണം.അപ്പോള്‍ അവര്‍ മുദ്രാവാക്യം വിളിക്കുന്ന അതേ ശക്തിയില്‍ സല്യൂട്ട് ചെയ്യാനും പഠിക്കും. പ്രസംഗിക്കുന്ന അതേ വീറോടെ രാജ്യത്തെയോര്‍ത്ത് കരയാനും പഠിക്കും. അക്രമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കാതെ സ്വരാജ്യത്തിന്റെ സുരക്ഷയെ കുറിച്ചു ചിന്തിക്കും.’ ജെ എന്‍ യുവിലെ രാജ്യദ്രോഹ വിവാദത്തെ പരമാര്‍ശിച്ചുകൊണ്ട് മോഹന്‍ ലാലിന്റെ കുറിപ്പ് തുടരുന്നു.

‘ഉറക്ക്മില്ലാതെ ഭ്രാന്തുപിടിപ്പിക്കുന്ന ഏകാന്തയില്‍’ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന സൈനികരെ സ്മരിക്കുന്ന കുറിപ്പ് നമ്മുടെ സുഖ ജീവിതത്തെയും രാഷ്ട്രീയക്കാരുടെ അധികാര മാത്സര്യങ്ങളെയും കളിയാക്കുന്നുണ്ട്. കൂടുതല്‍ വായിക്കാന്‍..

Read More: http://goo.gl/X92OkL  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍