നജീബിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നാല് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കണമെന്ന പ്രോക്ടറുടെ നിര്‍ദ്ദേശം വിസി ഇടപെട്ട് തള്ളുകയായിരുന്നു. എബിവിപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുന്നത് വിസി തടഞ്ഞിരുന്നു.
ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്‌റെ തിരോധാനവുമായി ബന്ധപ്പെട്ട് എബിവിപി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍, തന്റെ അധികാരപരിധിയില്‍ വൈസ് ചാന്‍സലര്‍ കൈ കടത്തിയതായി സര്‍വകലാശാല മുന്‍ ചീഫ് പ്രോക്ടര്‍. വിസി ജഗദീഷ് കുമാറിന്‌റെ നടപടിയില്‍ പ്രതിഷേധിത്ത് ചീഫ് പ്രോക്ടര്‍ എപി ദിമ്രി രാജി വച്ചു. 2016 ജനുവരിയില്‍ ജഗദീഷ് കുമാര്‍ ജെഎന്‍യു വൈസ് ചാന്‍സലറായി ചുമതലയേറ്റതിന് ശേഷം രാജി വയ്ക്കുന്ന രണ്ടാമത്തെ പ്രോക്ടറാണ് എപി ദിമ്രി.
നജീബിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നാല് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കണമെന്ന പ്രോക്ടറുടെ നിര്‍ദ്ദേശം വിസി ഇടപെട്ട് തള്ളുകയായിരുന്നു. എബിവിപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുന്നത് വിസി തടഞ്ഞിരുന്നു. നജീബിനെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും അധിക്ഷേപിച്ചതായും പ്രോക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരവാദികളായ എബിവിപി പ്രവര്‍ത്തകരെ നിലവിലെ ഹോസ്റ്റ്‌ലില്‍ നിന്ന് മാറ്റണമെന്നും 5000 രൂപ വീതം ഫൈന്‍ ഈടാക്കണമെന്നും പ്രോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവരുടെ ഹോസ്റ്റല്‍ മാറ്റുക മാത്രമാണ് സര്‍വകലാശാല അധികൃതര്‍ ചെയ്തത്.
അതേസമയം പ്രോക്ടര്‍ വിസിക്കെതിരെ പ്രതിഷേധമുയര്‍ത്തി രാജി വച്ചു എന്ന് പറയുന്നത് ശരിയല്ലെന്ന് രജിസ്ട്രാര്‍ പ്രമോദി കുമാര്‍ പറഞ്ഞു. ദിമ്രി ഒരു മികച്ച വിദ്യാഭ്യാസ വിദ്ഗധനാണ്. അദ്ദേത്തിന് നിരവധി പദ്ധതികളുണ്ട്. അതിനായി സമയം നീക്കി വയ്ക്കാനാണ് രാജി വച്ചതെന്നും രജിസ്ട്രാര്‍ പറഞ്ഞു. ദിമ്രിയുടെ രാജിയോട് പ്രതികരിക്കാന്‍ വിസി ജഗദീഷ് കുമാര്‍ തയ്യാറായിട്ടില്ല.
പ്രൊഫ.വിഭ ടാണ്ടനാണ് ജെന്‍യുവിലെ പുതിയ ചീഫ് പ്രോക്ടര്‍. ഇന്നലെയാണ് വിഭ ടാണ്ടനെ പ്രോക്ടറായി നിയമിച്ചത്. 2016 ഫെബ്രുവരി ഒമ്പതിന് അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട വിവാദ സംഭവങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉന്നതതല സമിതി എടുത്ത നടപടിയില്‍ അപ്പീല്‍ കേട്ടത് വിഭ ടാണ്ടന്‌റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ്. നജീബിന്‌റെ തിരോധാനവുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ വിസി അടക്കമുള്ളവരെ വിദ്യാര്‍ത്ഥികള്‍ ഘെരാവോ ചെയ്ത സംഭവം അന്വേഷിച്ചതും വിഭയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്.