UPDATES

കാനഡയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്‌: മലയാളികളും ഇരകള്‍

ജയ്ശങ്കര്‍ പിള്ള

കാനഡയില്‍ വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയതായി പരാതി. തട്ടിപ്പിന് ഇരയായവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന 12 ഓളം മലയാളികളാണ് തട്ടിപ്പിന് ഇരയായത്. അഹമ്മദാബാദിലെ ഒരു നിര്‍മ്മാണ കമ്പനിയുടെ മാനേജര്‍, കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്വാളിറ്റി കണ്‍ട്രോള്‍ കണ്‍സണ്‍ട്ടന്റ് എന്നിവരും തട്ടിപ്പുകാരുടെ വലയില്‍ വീണു. 300 ഡോളര്‍ മുതല്‍ 3500 ഡോളര്‍ വരെയാണ് രജിസ്‌ട്രേഷന്‍ ഫീസായി ഇവരില്‍ നിന്നും വ്യാജ തൊഴില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വാങ്ങിച്ചത്. കാനഡയിലെ സേവനങ്ങളും ജോലി ഒഴിവുകളെ സംബന്ധിച്ച അറിയിപ്പുകളും ഒക്കെ നല്‍കുന്ന സംവിധാനമായ സര്‍വീസ് കാനഡയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിനും മുദ്രയ്ക്കും സമാനമായവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഗ്രൂപ്പ് വിസ, ഫാമിലി വിസ, സിംഗിള്‍ വിസ എന്നിവ തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്തിരുന്നു. തട്ടിപ്പിന് ഇരയായവര്‍ തങ്ങള്‍ക്ക് കിട്ടിയ രേഖകളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കാനഡയിലെ മലയാളികളുടെ സഹായത്തോടെ സര്‍വീസ് കാനഡയ്ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കാനഡ നാഷണല്‍ ഇന്റഗ്രിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചു.

(ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ് പ്രസിഡന്റാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍