UPDATES

ബലാത്സംഗ ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടൊ വിഡ്ഢികവി? ആഷിക്ക് അബുവിന്റെ പ്രതിഷേധ പോസ്റ്റ്

Avatar

അഴിമുഖം പ്രതിനിധി

കൈരളിയിലെ ജെ ബി ജംഗ്ഷനില്‍ ബലാത്സംഗിയെ പ്രണയിച്ച കവിതയെ ‘അനുമോദിച്ച’ ജോണ്‍ ബ്രിട്ടാസിനെതിരെ സാമൂഹിക മാധ്യങ്ങളില്‍ സംവിധായകന്‍ ആഷിക് അബു അടക്കമുള്ളവരുടെ പ്രതിഷേധം. മാസങ്ങള്‍ക്കു മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ സഖാവ് എന്ന കവിതയുടെ രചയിതാക്കളായി അവകാശവാദമുന്നയിച്ച സാം മാത്യുവിനെയും പ്രതീക്ഷാ ശിവദാസിനെയും കവിത ആലപിച്ച് വൈറലാക്കിയ ആര്യാ ദയാലിനെയും ഒരുമിച്ചിരുത്തി ബ്രിട്ടാസ് അവതരിപ്പിച്ച പരിപാടിയാണ് ഇപ്പോള്‍ പ്രതിഷേധത്തിനിടയാക്കിയത്.

പടര്‍പ്പ് എന്ന പേരില്‍ ബലാത്സംഗിയെ പ്രണയിച്ച പെണ്‍കുട്ടിയെക്കുറിച്ചുള്ള കവിത സാം മാത്യുവാണ് എഴുതിയിരിക്കുന്നത്. ”ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി, തന്റെ ഉള്ളിലൊരു ബീജം തന്ന ആ പുരുഷനെ ഇഷ്ടപ്പെടുന്നു, പ്രണയിക്കുന്നു. എപ്പോഴും ദേഷ്യമാണല്ലോ തോന്നുന്നത്. സ്നേഹം ഒരു പ്രതികാരമാകുന്ന ഘട്ടം. തന്റെ ഉള്ളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അവള്‍ പറയുന്നതാണ് ഈ കവിത” എന്നാണ് സാം മാത്യു തന്റെ സൃഷ്ടിയെക്കുറിച്ച് പറയുന്നത്. കവിത ചൊല്ലി കഴിഞ്ഞപ്പോള്‍ ബ്രിട്ടാസ്, സാം മാത്യുവിനെ അഭിനന്ദിക്കുകയും മറ്റും ചെയ്തു. ഇതിനെ തുടര്‍ന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ആഷിക്ക് അബു ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് വന്നത്.

ആഷിക്ക് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ച കുറിപ്പ്- ‘  ബ്രിട്ടാസ്, മനസികരോഗികളുടെ ആത്മാവിഷ്‌ക്കാരം ഇനിയും കൈരളിയില്‍ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു!’

കവിതയിലെ പ്രസക്ത ഭാഗങ്ങള്‍

‘ഉറ തെറ്റി മാറും കറയേറ്റ പാടും ഇറയേ നിന്റെ മോഹങ്ങള്‍

ഇരുളില്‍ തന്ന മോഹങ്ങള്‍. അകമേ ഉറവയറ്റടയുന്ന നീരൊഴുക്ക് ഇളയായി മലരായ് തളിരിടുമ്പോള്‍.
ഇടവിട്ടുവേദനിക്കുന്ന താഴവാരം, ഇളവെയില്‍ താണുറങ്ങുന്ന തീരം.
എവിടെയോ എന്നെ ഓര്‍ത്തിരിപ്പുണ്ടെന്ന് കരുതി ഞാനിരിക്കുന്നു. മോഹമുറിവുമായിക്കുന്നു
‘ആരോടും പറഞ്ഞില്ലിതേവരെ.. ആരൊക്കെയിറക്കിവിട്ടിട്ടും..
നീ തന്ന നിലാവിനെ പേറി ഞാന്‍.. രാവൊക്കെ തനിച്ചു താണ്ടുന്നു..
കാട്ടുവള്ളിയിലൂടെ ഇഴഞ്ഞെത്തി
ആര്‍ത്തുചുറ്റിവരിഞ്ഞ കാമത്തിലും..
നീ അന്ധമാം പ്രേമസംഗീതമായ്.. അന്തരംഗങ്ങളില്‍ ലയിച്ചൂ..’
അമ്മയാകുന്നു മാറും മനസ്സും,നന്മയാകുന്നു’

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍