UPDATES

സിനിമാ വാര്‍ത്തകള്‍

ഒരു നടന്‍ പ്രസിഡന്റിനെ വധിച്ചത് അവസാനമെന്നായിരുന്നു? ട്രംപിനെതിരെ ജോണി ഡെപ്പ്

പക്ഷേ ഇതാദ്യമായല്ല സെലിബ്രിറ്റികള്‍ ട്രംപിനെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തുവരുന്നത്

പൈറ്റേറ്റ്‌സ് ഓഫ് കരീബിയന്‍സ് സിനിമ പരമ്പരകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് ജോണി ഡെപ്പ് പുതിയ വിവാദത്തില്‍ ചാടിയിരിക്കുന്നു. ഇത്തവണ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുറിച്ചുള്ള പരാമര്‍ശമാണ് ജോണിയെ കുഴപ്പത്തിലാക്കിയത്.

ബ്രിട്ടനിലെ പ്രശസ്തമായ ഗ്ലാസ്റ്റന്‍ബറി കലാ-സംഗീതോത്സവത്തില്‍ വച്ചായിരുന്നു ജോണിയുടെ വിവാദവാക്കുകള്‍. ഗ്ലാന്‍ബറി ഫെസ്റ്റിവലില്‍ 2004 ല്‍ പുറത്തിറങ്ങിയ ‘ദി ലിബര്‍ട്ടീന്‍’ എന്ന തന്റെ ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് സദസുമായി സംസാരിക്കുകയായിരുന്നു ജോണി. സംസരത്തിനിടയില്‍ ഡൊണാള്‍ഡ് ട്രംപ് വിഷയമായി. അപ്പോഴായിരുന്നു ജോണിയില്‍ നിന്നും ഈ വാക്കുകള്‍ പുറത്തു വന്നത്.

ഇതൊരു ചോദ്യമാണ്. ഇതില്‍ ദുസ്സുചനയൊന്നുമില്ലെന്നും പറയട്ടെ. അല്ലെങ്കില്‍ പത്രങ്ങളില്‍ ഭീകരമായതരത്തിലായിരിക്കും വരിക. അവസാനമായി എന്നായിരുന്നു ഒരു നടന്‍ പ്രസിഡന്റിനെ വധിച്ചത്? ജോണി സദസിനോടായി ചോദിച്ചു. 1865 ല്‍ നാടക നടനായ ജോണ്‍ വില്‍ക്കെസ് ബൂത്ത് എബ്രഹാം ലിങ്കണെ വധിച്ച സംഭവമാണെന്നാണ് ജോണി തന്റെ ചോദ്യത്തില്‍ പരാമര്‍ശിച്ചത്.

ഞാന്‍ ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഞാനൊരു നടനല്ല. ജീവിക്കാന്‍ വേണ്ടി നുണപറയുന്നൊരാള്‍ മാത്രം. എന്നിരിക്കലും അതു കുറച്ചുകാലത്തേക്കോ കുറച്ചു സമയത്തേക്കോ മാത്രം; ജോണിയുടെ വാക്കുകള്‍.

പൊതിഞ്ഞുവച്ചുകൊണ്ടുള്ള ജോണി ഡെപ്പിന്റെ വാക്കുകള്‍ ട്രംപിനെ വെല്ലുവിളിക്കുന്നതാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ട്രംപിന്റെ വധമാണ് നടന്‍ ഉദ്ദേശിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നു. ദിവസങ്ങള്‍ക്കു മുമ്പ് ഒരു തോക്കുധാരി ഒരു സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ബേസ്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന റിപ്പബ്ലിക്കന്‍ സെനറ്റംഗത്തിനെതിരേ നിറയൊഴിച്ചിരുന്നു. ജോണിയുടെ പ്രസ്താവന വിവാദമാകാന്‍ ഇതും ഒരു കാരണമാണ്.

എന്നാല്‍ ട്രംപിനെതിരേ ഇത്തരം പ്രസ്തവാനകള്‍ നടത്തുന്ന ആദ്യത്തെ സെലിബ്രിറ്റിയുമല്ല ജോണി ഡെപ്പ്. ട്രംപിന്റെ മുഖച്ഛായയുള്ള ഒരു ഛേദിക്കപ്പെട്ട ശിരസ്സിന്റെ മോഡലുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തതിന്റെ പേരില്‍ കോമഡി നടനായ കാതി ഗ്രിഫിന്‍ വിവാദത്തില്‍പ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ സിഎന്‍എന്‍ അവരുടെ ഒരു പ്രോഗ്രാമില്‍ നിന്നും ഗ്രിഫിനെ പുറത്താക്കുകയും ചെയ്തു.

പോപ് ഗായിക മഡോണയും ട്രംപിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ വാഷിംഗ്ടണില്‍ സംഘടിപ്പിച്ച ഏകദേശം അരലക്ഷത്തോല പേര്‍ പങ്കെടുത്ത കൂറ്റന്‍ റാലിയില്‍ പങ്കെടുത്തുകൊണ്ട് മഡോണ പറഞ്ഞത്; ഞാന്‍ രോഷാകുലയാണ്, അതെ ഞാന്‍ ക്രോധംകൊണ്ട് ജ്വലിക്കുകയാണ്, അങ്ങേയറ്റം ഭാഗ്യമുള്ളയാള്‍ വൈറ്റ് ഹൗസ് നശിപ്പിക്കുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. പക്ഷേ എനിക്കറിയം, ഒന്നും മാറ്റാന്‍ കഴിയില്ല. നമുക്ക് നിരാശയിലേക്ക് വീഴാനും കഴിയില്ല”. മഡോണയുടെ ഈ വാക്കുകളും വലിയ വിവാദമായിരുന്നു. ടെക്‌സാസിലെ ഒരു റേഡിയോ അവരുടെ പാട്ടുകള്‍ അനിശ്ചിതകാലത്തേക്ക് വിലക്കി. നടനും റാപ്പ് സംഗീതജ്ഞനുമായ സ്‌നൂപ് ഡോഗ്ഗും ട്രംപിനെതിരേ അതിനിശിതമായ രീതിയില്‍ സംസാരിച്ചു രംഗത്തു വന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍