UPDATES

വിപണി/സാമ്പത്തികം

ബേബി പൗഡര്‍ കാന്‍സറിന് കാരണമായി; ജോണ്‍സണ്‍ & ജോണ്‍സണ്‍ 30 കോടി നഷ്ടപരിഹാരം നല്‍കണം

550 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായും 4.14 ബില്ല്യണ്‍ പിഴത്തുകയായും നല്‍കമെന്നാണ് സെന്റ് ലൂയിസ്, മിസൗറി ഉപഭോക്ത്രകോടതികള്‍ ഉത്തരവില്‍ പറയുന്നു.

ജോണ്‍സണ്‍ അന്റ് ജോണ്‍സണ്‍ ബേബി ടാല്‍കം പൗഡര്‍ ഗര്‍ഭാശക കാന്‍സറിന് കാരണമായെന്ന പരാതിയില്‍ 4.69 ബില്ല്യണ്‍ ഡോളര്‍ (30 കോടിയിലധികം ഇന്ത്യന്‍ രൂപ)  നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസ് കോടതിയുടെ ഉത്തരവ്. പരാതിക്കാരായ 22 സ്ത്രീകള്‍ക്കും കുടുംബത്തിനും തുക നല്‍കണമെന്നാണ് കോടതി ഉത്തരവ്. ഇതുപ്രകാരം 550 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായും 4.14 ബില്ല്യണ്‍ പിഴത്തുകയായും നല്‍കമെന്നാണ് സെന്റ് ലൂയിസ്, മിസൗറി ഉപഭോക്ത്രകോടതികള്‍ ഉത്തരവില്‍ പറയുന്നു. പരാതിക്കാരില്‍ ആറുപേര്‍ ഇതിനോടകം മരണത്തിന് കീഴടങ്ങിയിരുന്നു.
സമാനമായ 9000 കേസുകള്‍ നേരിടുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക മേല്‍ ചുമത്തപ്പെട്ട ഏറ്റവും വലിയ പിഴയാണ് സെന്റ് ലൂയിസ്, മിസൗറി ജൂറിയുടേത്. കമ്പനി പുറത്തിറക്കുന്ന ബേബി പൗഡറില്‍ ആസ്ബറ്റോസ് സാന്നിധ്യം ഉണ്ടെന്നും ഇവ ഗര്‍ഭാശയ കാന്‍സറിന് കാരണമാവുന്നതാണെന്ന 1970 കളില്‍ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു.

അതേസമയം, വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് കമ്പനി പ്രതികരിച്ചു. തങ്ങളുടെ ഉല്‍പന്നങ്ങളില്‍ ആസ്ബറ്റോസ് സാന്നിധ്യം ഉണ്ടെന്ന ആരോപണം തെറ്റാണെന്നും കമ്പനിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍