UPDATES

സിനിമാ വാര്‍ത്തകള്‍

പ്രസിഡന്റ് ട്രംപിനെ വധിക്കുന്നത് സംബന്ധിച്ച തമാശ: ജോണി ഡെപ്പ് മാപ്പ് പറഞ്ഞു

മനപൂര്‍വമല്ല, തമാശയായിട്ടാണ് ഇക്കാര്യം പറഞ്ഞതും അത് വളരെ മോശമായി പോയി എന്ന് തോന്നുന്നതായും ജോണി ഡെപ്പ് പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുന്നത് സംബന്ധിച്ച തമാശ പറഞ്ഞ ജോണി ഡെപ്പ് മാപ്പ് പറഞ്ഞു. മനപൂര്‍വമല്ല, തമാശയായിട്ടാണ് ഇക്കാര്യം പറഞ്ഞതും അത് വളരെ മോശമായി പോയി എന്ന് തോന്നുന്നതായും ജോണി ഡെപ്പ് പറഞ്ഞു. പീപ്പിള്‍ മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എപ്പോളാണ് ഒരു നടന്‍ അവസാനമായി പ്രസിഡന്റിനെ വെടിവച്ച് കൊന്നത് എന്നായിരുന്നു ജോണി ഡെപ്പിന്റെ ചോദ്യം. ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവലിനിടെയായിരുന്നു ഇത്. പ്രസിഡന്റ് എബ്രഹാം ലിങ്കണെ വധിച്ചത് 1865ല്‍ ജോണ്‍ വൈക്‌സ് എന്ന നാടക നടനാണ്. ഇത് സൂചിപ്പിച്ചായിരുന്നു ജോണി ഡെപ്പിന്റെ തമാശ.

എനിക്ക് ഒരു നടനെന്ന രീതിയില്‍ കഴിവ് തെളിയിക്കണമെന്നും ജോണി ഡെപ്പ് പറഞ്ഞിരുന്നു. ഡെപ്പിന്റെ ഈ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രസ്താവന ഇറക്കിയ വൈറ്റ് ഹൗസ്, ഹോളിവുഡിലെ മറ്റുള്ളവര്‍ക്ക് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചിരുന്നു. നേരത്തെ അറുത്തെടുത്ത ട്രംപിന്റെ തല കയ്യില്‍ പിടിച്ചിരിക്കുന്ന വിധം ചിത്രങ്ങള്‍ തയ്യാറാക്കിയ കാത്തി ഗ്രിഫിനും ഏറെ ചര്‍ച്ചയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍