UPDATES

ഇന്ത്യ വിടാന്‍ കുടുംബത്തിനോടാവശ്യപ്പെട്ട് ഐസിസില്‍ ചെര്‍ന്നുവെന്നു വിശ്വസിക്കുന്ന യുവാവിന്റെ സന്ദേശം

അഴിമുഖം പ്രതിനിധി

ഇന്ത്യയെന്ന അവിശ്വാസികളുടെ ഭൂമി വിട്ട് ഇസ്ലാമിന്റെ ഭൂമിയിലേക്ക് വരാന്‍ കുടുംബത്തിനോട് ആവശ്യപ്പെട്ട് ഐസിസില്‍ ചേര്‍ന്നുവെന്നു വിശ്വസിക്കുന്ന യുവാവിന്റെ സന്ദേശം. കേരളത്തില്‍ നിന്നും കാണാതായ 21 പേരില്‍ ഒരാളായ അഷ്ഫാഖ് അഹമ്മദ് ആണ് കുടുംബത്തിന് ശബ്ദസന്ദേശമയച്ചത്. ഇന്ത്യവിടാനും വിശുദ്ധയുദ്ധത്തില്‍ പങ്കെടുക്കാനും ആവശ്യപ്പെടുന്ന സന്ദേശം കഴിഞ്ഞ മാസമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്.

‘നിങ്ങള്‍ എല്ലാവരും ഖുറാന്‍ വായിക്കണം. എല്ലാവരും ഖലീഫയുടെ നാട്ടിലേക്ക് വരണം. ഇത് സ്വര്‍ഗ്ഗമാണ്, ഇതാണെന്റെ ആഗ്രഹം’ എന്ന് ആറു മിനിറ്റ് ഉള്ള ശബ്ദസന്ദേശത്തില്‍ അഷ്ഫാഖ് കുടുംബത്തോട് ആവശ്യപ്പെടുന്നു. ഒരിക്കല്‍ വിശുദ്ധഭൂമിയില്‍ എത്തിയാല്‍ പുറപ്പെട്ടയിടത്തേക്ക് തിരികെ പോകാനാകില്ല എന്നാണ് ഇവിടത്തെ നിയമം എന്നും അഷ്ഫാഖ് പറയുന്നു. ഈ സന്ദേശം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. തന്നെ അന്വേഷിക്കേണ്ടതില്ല എന്നും അല്ലാഹുവിന്റെ ഭൂമിയില്‍ ഖലീഫയുടെ കീഴില്‍ തന്‍ സന്തുഷ്ടനാണ് എന്നും അഷ്ഫാഖ് പറയുന്നുണ്ട്.

അഷ്ഫാഖ് ഫെബ്രുവരിയി 23നു ശ്രീലങ്കയിലേക്ക് പോയതായും ജാഫ്നയില്‍ മതപഠനം നടത്തിയതായും മാര്‍ച്ചില്‍ കേരളത്തില്‍ തിരിച്ചെത്തിയ ശേഷം മേയ് 24നു മുംബൈയില്‍ എത്തിയതായും അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്നാണ് ഭാര്യയോടും 18 മാസം പ്രായമുള്ള മകളോടൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെടുന്നത്.

ഈ സന്ദേശം ലഭിക്കുന്നത് വരെ മകന്‍ ഖുറാന്‍ പഠനത്തിനായി പോയിരിക്കുകയാണ് എന്നായിരുന്നു മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് അഷ്ഫാഖിന്റെ പിതാവ് അബ്ദുള്‍ അഷ്ഫാഖ് അഹമ്മദ് മുംബൈ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഈ പരാതിയിന്മേല്‍ വിവാദ മതാപ്രവാചകനായ സക്കീര്‍ നായിക്കിന്റെ ഗസ്റ്റ് റിലേഷന്‍ മാനേജര്‍ ആയ ആര്‍ഷി ഖുറേഷി, അല്‍ ബിര്‍ ഫൌണ്ടേഷന്‍ വോളണ്ടിയര്‍ ആയ റിസ്വാന്‍ ഖാന്‍, പ്രാദേശിക ഇമാം ആയ അബ്ദുള്ള റാഷിദ്, പുരോഹിതനായ മുഹമ്മദ് ഹനീഫ് എന്നിവര്‍ക്കെതിരെ യുഎപിഎ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍