UPDATES

റെയില്‍ വികസനത്തിന് വഴി തെളിയുന്നു; സംയുക്ത പദ്ധതികളുമായി കേരളവും ഇന്ത്യന്‍ റയില്‍വേയും

അഴിമുഖം പ്രതിനിധി

കേരളം ഇന്ത്യന്‍ റയില്‍വെയുമായി സംയുക്ത സംരംഭത്തിനൊരുങ്ങുന്നു. കേരളത്തിലെ റെയില്‍ വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് കേരളവും കേന്ദ്രവും കരാറൊപ്പിട്ടു. 51.49 ഓഹരി പങ്കാളിത്തത്തില്‍ സംസ്ഥാന റയില്‍ പദ്ധതികള്‍ നടപ്പിലാക്കാനാണ് തീരുമാനം. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന കേരളത്തിന്‍റെ റയില്‍പദ്ധതികള്‍ തീര്‍പ്പാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സംയുക്തസംരംഭം ആരംഭിക്കുന്നത്.

സംയുക്തസംരഭത്തിനു കീഴില്‍ നടപ്പിലാക്കാനുള്ള പദ്ധതികളുടെ പട്ടിക കേരളം തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍, അങ്കമാലി-ശബരി , നിലമ്പൂര്‍-നഞ്ചങ്കോട്, ഗുരുവായൂര്‍-തിരുനാവായ, കൊച്ചി-മധുര, തലശ്ശേരി-മൈസൂര്‍ റയില്‍ പാതകളും, നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റയില്‍ കണ്ടയ്നര്‍ ട്രാക്ക് എന്നിവ നടപ്പിലാക്കാനുള്ള പദ്ധതികളാവിഷ്ക്കരിക്കും. പദ്ധതി വിഹിതത്തിന്‍റെ പകുതി നല്‍കുന്ന തീരുമാനം സംസ്ഥാനത്തിന് അധികബാധ്യതയാണ്. എന്നാല്‍ സബര്‍ബന്‍, പുതിയ പാത പദ്ധതികള്‍ക്കായി പല തവണ ബജറ്റില്‍ വകയിരുത്തിയെങ്കിലും പല പദ്ധതികളും തുടങ്ങിയിട്ടു പോലുമില്ല. ഇത്തരം സംരംഭങ്ങള്‍ക്ക് വിഭജിച്ച് നല്‍കുക വഴി പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയും.

സംസ്ഥാനങ്ങളുടെ റയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനാവശ്യമായ ചെലവുകള്‍ അധികമായതിനാലാണ് സംയുക്തസംരംഭം വഴി പദ്ധതി ആവിഷ്ക്കരിക്കാന്‍ റയില്‍വെ തീരുമാനിച്ചത്. ഹരിയാന, ഛത്തീഡ്ഗഡ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുമായും ഇന്ത്യന്‍ റയില്‍വേ സംയുക്തസംരംഭ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. നിലവില്‍ റയില്‍വേ ഏറ്റെടുത്തിരിക്കുന്ന പുതിയ പാതകള്‍, ഗേജ് കണ്‍വേര്‍ഷന്‍, പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 3.86 ലക്ഷം കോടി തുക സമാഹരിക്കണം. പാതി വഴിയിലുള്ള 41പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് 25 മുതല്‍ 67ശതമാനം വരെ ചെലവു വഹിക്കാന്‍ 10സംസ്ഥാനങ്ങള്‍ തയ്യാറായിട്ടുണ്ട്.

എന്നാല്‍ 51ശതമാനം മൂലധനം സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്ന സംരംഭത്തിന്‍റെ കരാര്‍ ഒപ്പിടുന്നതിനായി ഗതാഗതമന്ത്രി പങ്കെടുത്തില്ല. ചടങ്ങില്‍ ഗതാഗത സെക്രട്ടറി മാത്രമാണ് പങ്കെടുത്തത്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍