UPDATES

കായികം

ഫിഫ മുന്‍പ്രസിഡന്റ് ജോവോ ഹാവാലാഞ്ച് അന്തരിച്ചു

Avatar

അഴിമുഖം പ്രതിനിധി

അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍(ഫിഫ) മുന്‍ പ്രസിഡന്റും അന്താരാഷ്ട്ര ഒളിമ്പിക്‌സ് കൗണ്‍സില്‍ അംഗവുമായിരുന്ന ജോവോ ഹാവാലാഞ്ച് അന്തരിച്ചു. 100 വയസ്സായിരുന്നു. ന്യൂമോണിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഹാവാലാഞ്ച് റിയോയിലെ സമരിറ്റാനോ ആശുപത്രിയില്‍വച്ചായിരുന്നു മരണത്തിനു കീഴടങ്ങിയത്.

ബ്രസീലില്‍ ഒളിമ്പിക്‌സ് എത്താന്‍ മുന്‍കൈയെടുത്ത ഹാവാലാഞ്ച് അതേ കായിക മാമാങ്കം സ്വന്തം നഗരത്തില്‍ നടക്കുന്നതിനിടയിലാണ് മരണത്തിലേക്കു പോകുന്നതെന്നും പ്രത്യേകത. ഒളിമ്പിക്‌സില്‍ ബ്രസീലിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുമുണ്ട് അദ്ദേഹം. 1936 ല്‍ നീന്തലില്‍ ബ്രസീലിനെ ഒളിമ്പിക്‌സില്‍ പ്രതിനിധാനം ചെയ്തു. 1952ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സിനുള്ള വാട്ടര്‍ പോളോ ടീമിലും ഇടംപിടിച്ചു. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിലാണ് പിന്നീടു ഹാവലാഞ്ച് കഴിവുതെളിയിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍