UPDATES

ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചു; ജോര്‍ദ്ദാന്‍ എഴുത്തുകാരനെ വെടിവച്ചു കൊന്നു

അഴിമുഖം പ്രതിനിധി

ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ജോര്‍ദ്ദാന്‍ എഴുത്തുകാരനെ വെടിവച്ചു കൊന്നു. ജോര്‍ദ്ദാന്‍ എഴുത്തുകാരന്‍ നഹെത് ഹാതറിനെയാണ്(56) അജ്ഞാതന്‍ വെടിവച്ചു കൊന്നത്. ജോര്‍ദ്ദാന്‍ ന്യൂസ് ഏജന്‍സിയായ പെട്രയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

അമാനിലെ അബ്ദാലി കോടതിയ്ക്കു മുന്നില്‍ വച്ച് നഹെതിന് നേരെ മൂന്നു തവണ അജ്ഞാതന്‍ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ജിഹാദികളെ പരിഹസിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു നഹെതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ദൈവത്തെ നിന്ദിക്കുന്ന ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ചായിരുന്നു ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് നഹെതിനെ അറസ്റ്റ് ചെയ്തത്. 15 ദിവസത്തെ തടവിന് ശേഷം നഹെത് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. കൊലയാളിയെക്കുറിച്ച് അന്വേഷണം നടത്തികൊണ്ടിരിക്കുകയാണെന്നാണ് വിവരം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍