UPDATES

ട്രെന്‍ഡിങ്ങ്

അന്ന് കുതിര, ഇന്ന് രണ്ടില? – ചിഹ്ന മല്‍സരത്തില്‍ എന്നും മാണിയെ തോല്‍പ്പിച്ച് ജോസഫ്

രണ്ടില ജോസഫിനൊപ്പം പോരുമോ?

പാല ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും രണ്ടില ചിഹ്നം ജോസ് കെ മാണി ഗ്രൂപ്പിന് കിട്ടാനിടയില്ല. പി ജെ ജോസഫിന്റെതടക്കം നേതാക്കളുടെ പ്രസ്താവനകളും തെരഞ്ഞൈടുപ്പ് കമ്മീഷന്റെ നിലപാടുകളും വ്യക്തമാക്കുന്നത് ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കാന്‍ കഴിയില്ലെന്നാണ്. ജോസഫ് ഗ്രൂപ്പിനെക്കാള്‍ വലിയ പാര്‍ട്ടിയായി മാറിയെങ്കിലും ചിഹ്ന മല്‍സരത്തില്‍ തോല്‍ക്കാനാണ് എന്നും മാണി വിഭാഗത്തിന്റെ വിധി. അന്ന് കുതിരയെങ്കില്‍ ഇന്ന് രണ്ടില എന്ന് മാത്രം.

പാര്‍ട്ടി ചിഹ്നം അനുവദിക്കണമെങ്കില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് അപേക്ഷിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ പറഞ്ഞത്. അത് ഇന്നത്തെ സാഹചര്യത്തില്‍ നടക്കാനിടയില്ലാത്തതുകൊണ്ടാണ് ചിഹ്നം കെ എം മാണിയാണെന്ന്, സ്ഥാനാര്‍ത്ഥി മുതല്‍ പ്രതിപക്ഷ നേതാവ് വരെയുള്ളവര്‍ പറഞ്ഞത്. ഇപ്പോഴത്തെ സ്ഥാനര്‍ത്ഥിക്കെതിരെ ജോസഫ് അച്ചടക്ക നടപടിയെടുത്തിരുന്നു. അങ്ങനെ അച്ചടക്ക നടപടി നേരിട്ട ആള്‍ക്ക് പാര്‍ട്ടി ചിഹ്നം അനുവദിക്കണമെങ്കില്‍ ചെയര്‍മാന്റെ ചുമതലയുള്ളയാള്‍ അതിന് അപേക്ഷിക്കണം. പാര്‍ട്ടിയിലെ തര്‍ക്കത്തില്‍ തീരുമാനമാകാത്ത പാശ്ചാത്തലത്തില്‍ അതിന് ജോസഫ് തയ്യാറല്ല. ഇതാണ് ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നം.

കെ എം മാണി ആദ്യമായി പാലയില്‍ മല്‍സരിച്ചപ്പോള്‍ കുതിരയായിരുന്നു ചിഹ്നം. 1987 വരെ അത് തുടര്‍ന്നു. കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിന്റെ ഭാഗമായിരുന്ന അഭിപ്രായ ഭിന്നതകളും പിളര്‍പ്പുമായിരുന്നു കുതിര ചിഹ്നം നഷ്ടമാക്കിയത്. 1987 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ടി എം ജേക്കബിനെ പോലുള്ളവരെ കൂടെ നിര്‍ത്തി ശക്തി തെളിയിക്കാന്‍ മാണി ഗ്രൂപ്പിന് കഴിഞ്ഞു. ബാലകൃഷ്ണപിള്ള ജോസഫിനൊപ്പവും നിന്നു. പിളര്‍പ്പ് പൂര്‍ത്തിയായതോടെ ചിഹ്നത്തില്‍ തര്‍ക്കമായി. അന്ന് ജോസഫിനൊപ്പം രണ്ട് എംപിമാരുണ്ടായിരുന്നു. അതിന്റെയൊക്കെ ബലത്തില്‍ കുതിരയും മാണിയെ ഉപേക്ഷിച്ച് ജോസഫിന്റെ കൂടെ പോന്നു.

അന്ന് മുതല്‍ രണ്ടിലയായിരുന്നു മാണി ഗ്രൂപ്പിന്റെ അസ്തിത്വം. ഇപ്പോള്‍ പണ്ട് കുതിരയെ ഇല്ലാതാക്കിയ ജോസഫ് ഇപ്പോള്‍ രണ്ടിലയേയും കൊണ്ടുപോകുന്ന മട്ടാണ്. മാണി പോയി മകന്‍ വന്നപ്പോള്‍ ചിഹ്നവും വേറെ കണ്ടത്തേണ്ടിവരുമോ എന്ന സംശയവും ജോസ് ഗ്രൂപ്പുകാര്‍ക്കുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍