UPDATES

വായന/സംസ്കാരം

എന്റെ ലൈംഗിക മാഗസിന്‍ ആണാനന്ദത്തിന് മാത്രമുള്ളതല്ല: അറേബ്യന്‍ എഴുത്തുകാരി ജുമാന ഹദാദ്

എന്നോടുള്ള അസഹിഷ്ണുത കൂട്ടുന്നതിന് എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നു.

അറബ് ലോകത്തെ ഏറ്റവും ‘വെറുക്കപ്പെട്ട’ എഴുത്തുകാരി എന്ന് വിശേഷിക്കപ്പെടുന്ന ജുമാന ഹദാദിനെയാണ് അറേബ്യന്‍ ബിസിനസ് മാഗസിന്‍ ആവര്‍ത്തിച്ച് നാല് വര്‍ഷം ശക്തയായ നൂറ് അറബ് വനിതകളില്‍ ഒരാളായി തിരഞ്ഞെടുത്തത്.

‘എന്നെ വെറുക്കുന്ന ദേശത്താണ് എന്റെ ജീവിതം, എന്റെ ദേശത്തിന് ഏറ്റവും ദേഷ്യമുള്ളതും എന്നോടാണ്. എന്നോടുള്ള അസഹിഷ്ണുത കൂട്ടുന്നതിന് എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നു.’ എന്നാണ് ജുമാന തന്റെ എഴുത്തിനെ കുറിച്ച് പറയുന്നത്. എന്താവണം എന്ന് കേട്ടല്ല എന്താവരുത് എന്ന് കേട്ടാണ് വിദ്യാഭ്യാസം ആരംഭിച്ചതെന്നും. സ്‌കൂള്‍കാലം മുതല്‍ കണ്ടുശീലിച്ച കാപട്യമാണിതെന്നും, വളരുംന്തോറും അറബ് സ്വത്വത്തില്‍ താന്‍ കണ്ടരും ഇതേ കാപട്യമാണെന്നും ജുമാന പറയുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ എഴുത്തിനെ കുറിച്ചും ജീവിതത്തെ കുറിച്ചും ജുമാന സംസാരിച്ചത്.

2008 ഡിസംബറിലാണ് ജുമാന എഡിറ്ററായി ജസാദ് എന്ന ലൈംഗിക മാഗസിന്‍ തുടങ്ങുന്നത്. ഒരു സ്ത്രീ എഡിറ്ററാവുന്ന ലോകത്തിലെ ആദ്യ ലൈംഗിക മാസികയാണിത്. ശരീരത്തെ കുറിച്ചുള്ള ഒരു സാംസ്‌കാരിക മാസികയാണ് ജസാദെന്നും, ലൈംഗികത മാത്രമല്ല ജസാദിന്റെ ഉള്ളടക്കമെന്നും, തത്വചിന്ത, മതം തുടങ്ങിയവയെല്ലാം ഇത് ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ജുമാന പറയുന്നു.

ഞാന്‍ ഒരു സ്ത്രീയും അറബിയുമാണ്, അതുകൊണ്ട് എന്റെ മാഗസിന്‍ ആണാനന്ദത്തിന് മാത്രമുള്ള ഒന്നല്ലെന്നും ജുമാന പറയുന്നു. അറേബ്യ ഒരു ചതുപ്പാണ്. ചതുപ്പിന്റെ ശാന്തതയാണ് ആ ദേശത്തുള്ളത്. ആ ശാന്തത ഇല്ലാതാവുന്നത് അവര്‍ക്ക് താങ്ങാന്‍ കഴിയുകയില്ല. അതുകൊണ്ട് അറബികള്‍ ചോദ്യങ്ങളെ ഭയപ്പെടുന്നു. അവര്‍ ലൈംഗികതയെ കുറിച്ച് ചിന്തിക്കും, പക്ഷെ അതിനെ കുറിച്ച് സംസാരിക്കാന്‍ ധൈര്യപ്പെടാറില്ല. പവിത്രതയെ സംരക്ഷിക്കുന്ന ആളുകളെയാണ് അറേബ്യ അഭിമാനത്തോടെ സ്വദേശി എന്ന് വിളിക്കുന്നത്. ഞാന്‍ കപട വിശ്വാസിയല്ല, അതുകൊണ്ട് എന്റെ നാട് എന്നെ അറബ് സ്ത്രീയായി പരിഗണിക്കുന്നുണ്ടോ എന്നുപോലും സംശയമാണെന്നും ജുമാന പറയുന്നു.

സഭയോട് ഏറ്റുമുട്ടി മുറിവേല്‍ക്കുന്ന നീതിബോധം, ളോഹയിട്ടവര്‍ പ്രതികളാക്കപ്പെടുന്ന കേസുകളില്‍ സംഭവിക്കുന്നത് -ഭാഗം ഒന്ന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍