UPDATES

വിദേശം

വാര്‍ത്താലേഖകര്‍ വാര്‍ത്തയാകുമ്പോള്‍ ; ഫെര്‍ഗൂസന്‍ മുതല്‍ സിറിയ വരെ

Avatar

അലിസാ റോസന്‍ബര്‍ഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ കുറച്ചാഴ്ചകളായി മാധ്യമപ്രവര്‍ത്തകര്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ പതിവില്ലാത്തവണ്ണം വാര്‍ത്താകേന്ദ്രമാകുന്ന അസാധാരണ കാഴ്ചയാണുള്ളത്. ആദ്യം വാഷിംഗ്ടണ്‍ പോസ്റ്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ വെസ്ലെ ലോവ്രിയും ഹഫിങ്ടണ്‍ പോസ്റ്റിന്റെ റ്യാന്‍ ജെ റെയിലിയും പോലീസ് ഭീകരതക്കെതിരായ പ്രതിഷേധത്തിന്റെ വാര്‍ത്ത ശേഖരിക്കുന്നതിനിടെ പിടിയിലായി. അധികം വൈകാതെ ജെയിംസ് ഫോലേയ് എന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ അയാളെ ബന്ദിയാക്കിയ ഇസ്ലാമിക് സ്റ്റെയ്റ്റ് തീവ്രവാദികളുടെ കൈകളാല്‍ കൊല്ലപ്പെടുന്നതും നാം കണ്ടു. ആ സംഘടനയുടെ അതിക്രൂരമായ രീതികള്‍ ഏറ്റവും ഹീനമായ രീതിയില്‍ വ്യക്തമാക്കിയ ഒരു ദൃശ്യത്തിലൂടെ.

രണ്ടു സംഭവങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിട്ട ഈ ദുരന്തങ്ങള്‍ ആളുകള്‍ക്ക് സംഘര്‍ഷങ്ങളുടെ രൂക്ഷത മനസ്സിലാക്കിക്കും. പക്ഷേ, വാര്‍ത്താലേഖകര്‍ വാര്‍ത്തയാകുമ്പോള്‍ ഈ തൊഴിലിന്റെ പ്രയോഗത്തിലെവിടെയോ പിശകുണ്ടെന്നതാണ്ഇതിലെ അസ്വസ്ഥത. സ്വന്തം കൂട്ടത്തില്‍പ്പെട്ടവരോട് മോശമായി പെരുമാറുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ശക്തിയായി പ്രതികരിക്കുന്നു എന്നത് ശരിതന്നെ. പക്ഷേ മറ്റ് സാധാരണക്കാര്‍ നേരിടുന്ന അനീതിയില്‍നിന്നും സംഘര്‍ഷത്തില്‍ നിന്നും ഇതത്ര വ്യത്യസ്തമാകണമെന്നുമില്ല.

യുദ്ധകാലത്തോ, പ്രക്ഷോഭ സമയത്തോ, ആഭ്യന്തര സംഘര്‍ഷ സമയത്തോ, മാധ്യമപ്രവര്‍ത്തകരോട് എന്തു സമീപനമാണ് സ്വീകരിക്കുന്നത് എന്നത് മാധ്യമ പ്രവര്‍ത്തകര്‍ ആരെക്കുറിച്ചാണോ വാര്‍ത്തകളെഴുതുന്നത് അവരുടെ അടിസ്ഥാന മൂല്യങ്ങളും എന്താണ് നടക്കുന്നതെന്നും വെളിവാക്കും.

സംഘര്‍ഷം നടക്കുന്നിടത്തുനിന്നും  ഇതിനെക്കുറിച്ച് കൃത്യവും സമയാസമയത്തും വാര്‍ത്ത ലഭിക്കാന്‍ പൌരന്‍മാര്‍ക്ക് പൊതുതാത്പര്യമുണ്ടെന്ന് ആഭ്യന്തരസംഘര്‍ഷങ്ങളിലും, വിദേശയുദ്ധങ്ങളിലും പങ്കാളികളായ  പ്രക്ഷോഭകരും പോലീസുമൊക്കെ വിശ്വസിക്കുന്നുണ്ടോ? പൊതുജനദൃഷ്ടിയില്‍ തങ്ങളുടെ നടപടികള്‍ ന്യായീകരിക്കപ്പെടുമെന്ന് പോലീസും,സമരക്കാരും, പോരാളികളുമൊക്കെ കരുതുന്നുണ്ടോ? പോലീസും സൈനികരുമൊക്കെ മാധ്യമപ്രവര്‍ത്തകരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കുകയും അവരെ പിടികൂടുകയും, തട്ടിക്കൊണ്ടുപോവുകയും, കൊല്ലുകയുമൊക്കെ ചെയ്യുന്നതില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്താല്‍ നമുക്കൊക്കെ മനസ്സിലാവുന്ന നിയമങ്ങള്‍ അനുസരിക്കണമെന്ന് അവര്‍ക്ക് തോന്നിയേക്കും.

പക്ഷേ കലാപകാരികളോ വിദേശയുദ്ധങ്ങളില്‍ ഉള്‍പ്പെട്ടവരോ മാധ്യമപ്രവര്‍ത്തകരെ അവരുടെ ജോലി ചെയ്യുന്നതില്‍ നിന്നും തടയുന്നത്-അത് ഇറാനിലോ ഫെര്‍ഗൂസനിലോ എന്റെ സഹപ്രവര്‍ത്തകരെ പിടികൂടിയത് പോലെയോ, ഇസ്ലാമിക് സ്റ്റെയ്റ്റ് അംഗങ്ങള്‍ ഫോലെയേ കൊന്നതുപോലെയോ ആകാം- ഏറെ അസ്വാസ്ഥ്യജനകമാണ്. അതില്‍ അത്ഭുതമില്ല. നമുക്കറിയേണ്ടത് യുദ്ധങ്ങളില്‍ ചില നിയമങ്ങളില്ലേ എന്നാണ്. തെരുവില്‍ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടുമ്പോള്‍ നിയന്ത്രണം നല്‍കുന്ന ചില പൊതുതാത്പര്യങ്ങളുണ്ടോ എന്നാണ്.

കഴിഞ്ഞയാഴ്ച, ഫെര്‍ഗൂസനില്‍ (യു എസ്) ജനങ്ങളും പോലീസും തമ്മിലുള്ള സംഘര്‍ഷം റിപ്പോര്‍ട് ചെയ്ത അല്‍ ജസീറ അമേരിക്കയുടെ ലേഖകന്‍ റ്യാന്‍ ഷൂസ്ലാര്‍ തന്റെ ബ്ലോഗില്‍ എഴുതിയത്, തന്റെ സമാന തൊഴിലെടുക്കുന്നവരുടെ പെരുമാറ്റത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചു താന്‍ ആ വാര്‍ത്ത റിപ്പോര്‍ട് ചെയ്യുന്നതില്‍നിന്നും പിന്‍മാറിയേക്കും എന്നാണ്.

‘ഒരു ടി വി ശൃംഖല ഒരു പാര്‍ക്കിംഗ് പ്രദേശം തങ്ങളുടെ ക്യാമറക്കായി വാടകക്കെടുത്ത് പൊതുജനങ്ങളെ അകത്തുകടത്താതിരിക്കുന്നത്’ ഒരു പാപമാണോ എന്ന് എനിക്കുറപ്പില്ല. കൂടാതെ ഒരു വലിയ വേലിക്കപ്പുറത്തുനിന്നും സുരക്ഷിതമായി വാര്‍ത്ത നല്കുന്നതും. വാര്‍ത്താലേഖകര്‍ വാര്‍ത്തയുടെ ഭാഗമാകുന്നതില്‍ ഷൂസ്ലാര്‍ അസ്വസ്ഥനാകുന്നുണ്ട്. പക്ഷേ മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രത്യേക പരിരക്ഷ ആവശ്യപ്പെട്ടാല്‍ അവര്‍ അലസത കാണിക്കുകയാണോ എന്നോ (‘മൈക് ബ്രൌണ്‍ കൊല്ലപ്പെട്ട സ്ഥലത്തു പ്രദേശവാസികള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ടി വി പ്രവര്‍ത്തകര്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞു ചിരിക്കുകയായിരുന്നു’ എന്ന് ഷൂസ്ലാര്‍ പറയുന്നു) നല്ല വാര്‍ത്താശകലങ്ങള്‍ കിട്ടാന്‍ സംഭവങ്ങളില്‍ ഇടപെടുന്നതാണോ എന്നോ നോക്കേണ്ടതുണ്ട്.

ഓരോ നിമിഷത്തിനും നോട്ടത്തിനുമായി സ്ഥാപനങ്ങള്‍ മത്സരിക്കുമ്പോള്‍, ഇത്തരം പെരുമാറ്റങ്ങളെ സൃഷ്ടിക്കുന്ന സ്ഥാപനസമ്മര്‍ദങ്ങള്‍ കൂടി നാം കാണണം. എന്തുകൊണ്ടാണ്, ബ്രൌണിന്റെ ജീവിതത്തെക്കുറിച്ച് പറയാതെ, ലേഖകന്‍മാര്‍ അയാള്‍ മരിച്ചിടത്ത് വൈകാരിക പ്രതികരണങ്ങള്‍ക്കൊ, രോഷാകുലമായ പെരുമാറ്റത്തിനോ വേണ്ടി കാത്തുനില്‍ക്കുന്നത്? തങ്ങള്‍ക്കുവേണ്ടി പണിയെടുക്കുന്നവര്‍ക്ക് എത്രമാത്രം അപായസാധ്യത നേരിടാം എന്നാണ് മാധ്യമസ്ഥാപനങ്ങള്‍ കരുതുന്നത്?

ഫോലെയുടെ തൊഴില്‍ ജീവിതത്തെ സ്വാധീനിച്ച മാറുന്ന വ്യാപാര രീതികള്‍കൂടി നാം ചര്‍ച്ച ചെയ്യണം. ഫോലേയെപ്പോലുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ക്ക് പശ്ചിമേഷ്യയിലെ സംഘര്‍ഷ മേഖലകളില്‍നിന്നും വാര്‍ത്തകളും ചിത്രങ്ങളും നല്കാന്‍ സാധിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചെഴുതവേ, അവരുടെ സേവനം വാങ്ങുന്ന സ്ഥാപങ്ങള്‍ക്ക് അത് വിലപ്പെട്ടതായിരുന്നെങ്കിലും, അവരെ അത്ര വിലമതിച്ചിരുന്നില്ല എന്നാണ് മാര്‍ടിന്‍ ചൂലോവ് ഗാര്‍ഡിയനില്‍ എഴുതിയത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഐ എസ് ഐ എസ് കൊല ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ട്‌ലോഫിനെ ഇഷാന്‍ തരൂര്‍ ഓര്‍മ്മിക്കുന്നു
അരാജകത്വത്തിന്റെ നാളുകള്‍ വരുന്നു; കേരളവും അകലെയല്ല
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണമായ വളര്‍ച്ചയ്ക്ക് പിന്നില്‍
ഒരു കുഞ്ഞ്, അറ്റുമാറിയ ഒരു ശിരസ്; സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ ചില ഭീകര ഓര്‍മകളും
നമ്മുടെ അസഹിഷ്ണുത ആകാശത്തെ തീപിടിപ്പിക്കുമ്പോള്‍

“പല സ്വതന്ത്ര പത്രപ്രവര്‍ത്തകരും ഇന്‍ഷൂറന്‍സൊ, ചെലവിടാന്‍ പണമോ, തിരിച്ചുവരാന്‍ വിമാനക്കൂലിയോ കിട്ടാതെയാണ് പണിയെടുത്തിരുന്നത്. ധീരന്‍മാര്‍ക്ക് അവസരം നല്‍കിയെങ്കിലും അത് ഏറ്റവുമൊടുവിലെ ഉത്തരവാദിത്തം കയ്യൊഴിയുന്ന കുറിപ്പില്‍ സ്ഥാപനങ്ങളെ സഹായിക്കുന്നു. അടിസ്ഥാനസുരക്ഷ പോലും ഇല്ലാതെ പണിയെടുക്കുന്ന റിപ്പോര്‍ട്ടര്‍മാര്‍ക്ക് പണികള്‍ പുറംപണിക്കരാര്‍ നല്‍കുകയാണ് മിക്ക മാധ്യമസ്ഥാപനങ്ങളും ചെയ്യുന്നത്.”

വാര്‍ത്താലേഖകര്‍ വാര്‍ത്താവിഷയങ്ങളാകുന്നത് കുറഞ്ഞുവരട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ അങ്ങനെ സംഭവിക്കുമ്പോള്‍ അവര്‍ സാക്ഷ്യം വഹിച്ച ആ സംഘര്‍ഷങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ അത് നമുക്കൊരവസരമാണ്. മറ്റ് ചിലപ്പോള്‍, മാധ്യമ പ്രവര്‍ത്തനത്തിന്റെ മാറുന്ന വ്യാപാര മാതൃകകളെപ്പറ്റിയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍