UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമസ്വതന്ത്ര്യം തടയാന്‍ പൊലീസ് ശ്രമിച്ചാല്‍ അനുവദിക്കില്ല; മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

കോഴിക്കോട്ട് പോലീസ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെന്നത് അത്യന്തം ഗൗരവത്തോടെ കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നടന്ന സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരം ആറ് മണിക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ഇത് സംബന്ധിച്ച കര്‍ശന നടപടി ഉണ്ടാകും. കോടതികളില്‍ കടന്ന് ചെല്ലാനുള്ള മാധ്യമസ്വാതന്ത്ര്യത്തിന് പോലീസ് ഒരു തടസവും സൃഷ്ടിക്കേണ്ടതില്ല. കോടതികള്‍ ആയത് കൊണ്ട് സര്‍ക്കാറിന് ചില പരിമിതികള്‍ ഉണ്ട്. ജനാധിപത്യ വ്യവസ്ഥിതിയില്‍ മാധ്യമങ്ങളെ ഒഴിവാക്കാനാകില്ല. അത് കോടതി തീരുമാനിക്കേണ്ടതാണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുതരത്തിലുള്ള തടസവും സൃഷ്ടിക്കാന്‍ പോലീസ് ശ്രമിക്കില്ല. അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ അനുവദിക്കുകയുമില്ല; മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കോഴിക്കോട് ഠൗണ്‍ എസ് ഐ വിമോദ് കുമാറിനെതിരെ കേസ് എടുത്തു. ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍