UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചുംബന തെരുവ് സമരം: മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധം

അഴിമുഖം പ്രതിനിധി

ഞാറ്റുവേല സാംസ്കാരിക പ്രവർത്തക സംഘം കോഴിക്കോട് ഫാസിസത്തിനെതിരേ നടത്തിയ സാംസ്ക്കാരിക പ്രതിരോധത്തിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നു. 

സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെയും കവി അജിത് പച്ചനാടനെയും മർദ്ദിച്ച പോലീസുകാരനെ തടഞ്ഞു എന്ന കാരണം കാട്ടിയാണ് തേജസ് ദിനപ്പത്രത്തിന്റെ കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടറായ അനീബിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

മഫ്ടിയിലായിരുന്നതിനാല്‍ ഇയാള്‍ പോലീസ്വി ഉദ്യോഗസ്ഥനാണെന്ന വിവരം പിന്നീടാണ് വ്യക്തമാവുന്നത്. അറസ്റ്റ് ചെയ്ത സമയത്തും സ്റ്റേഷനില്‍ വച്ചും അനീബിനു ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. കോടതിയില്‍ ഹാജരാക്കിയ മാധ്യമപ്രവര്‍ത്തകനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 

സമരത്തിനെതിരെ ആക്രമണം നടത്തിയ ഹനുമാന്‍ സേനാ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ നടപടിയാണ് പോലീസ് സ്വീകരിച്ചതെന്ന് പരക്കെ ആരോപണമുണ്ട്. പൊതുജന പ്രക്ഷോഭങ്ങളില്‍ വിന്യസിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യൂണിഫോം ധരിച്ചിരിക്കണം എന്നുള്ള നിയമം പാലിക്കാതെയാണ് പോലീസ് നടപടികള്‍ എടുത്തതെന്ന് സമരപ്രതിനിധികള്‍ ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അവര്‍ അറിയിച്ചു. അനീബിന്റെ മോചനത്തിനായി ഇന്ത്യയിലെ പ്രമുഖ പത്രപ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രസ്താവനയിറക്കി.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍