UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് കിട്ടാതാകുമ്പോള്‍ മാത്രം വാ തുറക്കുന്ന സാംസ്‌കാരിക നായകര്‍; ജോയ് മാത്യുവിന്റെ പരിഹാസം

അനുഭാവം പ്രകടിപ്പിച്ചാലും അകത്താകുമെന്നുള്ളതുകൊണ്ട് ജിഷ്ണുവിന്റെ കുടുംബത്തോട് അനുഭാവം പ്രകടിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നു

ജിഷ്ണു പ്രണോയുടെ മാതാപിതാക്കളോടു പൊലീസ് കാണിച്ച നടപടിയെ എതിര്‍ക്കാത്ത സാംസ്‌കാരിക നായകന്മാരെയും ഷാജഹാനെയും ഷാജര്‍ഖാനെയും ഹിമവല്‍ ഭദ്രാന്ദ സ്വാമിയേയും അറസ്റ്റ് ചെയ്ത പൊലീസ് നടപടിയേയും വിമര്‍ശിച്ചും പരിഹസിച്ചും നടന്‍ ജോയ് മാത്യു. അനുഭാവം കാണിച്ചാല്‍ പോലും പൊലീസ് അറസ്റ്റ് ചെയ്യുമെന്നതിനാല്‍ ജിഷ്ണുവിന്റെ കുടംബത്തോട് അനുഭാവം പ്രകടിപ്പിക്കാതെ പിന്‍വാങ്ങുന്നതായും ജോയ് മാത്യു പരിഹസിക്കുന്നു.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അനുഭാവം പ്രകടിപ്പിക്കാന്‍ സമരക്കാരുടെ അരികില്‍ പോയാല്‍ അറസ്റ്റും ഗുഡാലോചനാക്കുറ്റവും!
ഷാജഹാനും ഷാജിര്‍ ഖാനും മിനിയും
അങ്ങിനെ ജയിലിലായി. തോക്കില്ലാതെ അതിനടുത്തൂടെ നടന്നുപോയ തോക്ക് സാമി വരെ അകത്തായി
അതുകൊണ്ട് ജിഷ്ണുവിന്റെ കുടുംബത്തോട്
അനുഭാവം പ്രകടിപ്പിക്കാന്‍ തീരുമാനിച്ച
ഞാനിതാ പിന്‍വാങ്ങുന്നു
നോട്ട് കിട്ടാതാവുമ്പോള്‍ മാത്രം വാ തുറക്കുന്ന സാംസ്‌കാരിക നയകന്മാരെ മുന്നില്‍ക്കണ്ട് ഒരു പ്രതിഷേധത്തിനും
ഇനി നമ്മളില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍