UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്തനാപുരം സ്ഥാനാര്‍ത്ഥി: ഇടതുപക്ഷത്തെ വിമര്‍ശിച്ച് ജോയ് മാത്യു

അഴിമുഖം പ്രതിനിധി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് മത്സരിക്കാന്‍ ഇടതുപക്ഷത്തിന് സ്വന്തമായി ആണ്‍കുട്ടികളെ ഇതുവരെ കിട്ടിയില്ലെന്നോ എന്ന ചോദ്യവുമായി സിനിമാ താരം ജോയ് മാത്യു.

പത്താനപുരത്ത് എല്‍ഡിഎഫിനുവേണ്ടി കേരള കോണ്‍ഗ്രസിലെ (ബി) ഗണേശ് കുമാര്‍ മത്സരിക്കും എന്ന വാര്‍ത്തകളുള്ളപ്പോഴാണ് ഇടതുപക്ഷത്തെ നേരിട്ടും ഗണേശ് കുമാറിനെ പരോക്ഷമായും വിമര്‍ശിച്ച് ജോയ് മാത്യു ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

ജോയ് മാത്യുവിനെ അനുകൂലിച്ച് ഇടതുപക്ഷ അണികള്‍ എന്ന് അവകാശപ്പെടുന്നവര്‍ പോസ്റ്റിന് കീഴില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ജോയേട്ടാ ഇത് ഞാന്‍ അടക്കമുള്ള പാര്‍ട്ടി അണികളുടെ ചോദ്യമാണ്. നിങ്ങള്‍ ചോദിച്ചത് കൊണ്ട് ഇത് എങ്ങനെ എങ്കിലും നേതൃത്വം അറിയും. പറയാന്‍ മടിക്കുന്ന നാവും ഉയരാന്‍ മടിക്കുന്ന കൈയ്യും അടിമത്തത്തിന്റേതാണ് എന്ന് ആസിഫ് കോട്ടോപാടം എഴുതിയതിന് നിങ്ങളൊരു യഥാര്‍ത്ഥ സഖാവാണ് എന്നും ജോയ് മാത്യു മറുപടി നല്‍കിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍