UPDATES

സിനിമ

ഹൂ ഈസ് ജൂഡ് ആന്റണി? റാണി പത്മിനിയെ പ്രശംസിച്ചും ജൂഡ് ആന്റണിയെ പരിഹസിച്ചും ജോയി മാത്യു

അഴിമുഖം പ്രതിനിധി

ആഷിഖ് അബു ചിത്രമായ റാണി പത്മിനിയെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയി മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മലയാളസിനിമയിലെ വേറിട്ട ഭാവുകത്വമാണ് റാണി പത്മിനിയെന്നു പറഞ്ഞ ജോയി മാത്യു, സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുമുണ്ട്. അതേസമയം ഈ ചിത്രത്തിനെതിരെ റിലീസ് ദിവസം തന്നെ ഫേസ്ബുക്ക് പോസ്റ്റിട്ട് വിവാദത്തിലായ സംവിധായകന്‍ ജൂഡ് ആന്റണിയെ ജോയി മാത്യു പരിസഹിക്കുന്നുമുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ വന്നൊരു കമന്റിന് മറുപടിയായി ‘ആരാണ് ഈ ജൂഡ് ആന്റണി’ എന്നാണ് ജോയി മാത്യു ചോദിക്കുന്നത്.

ജോയി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ

ഒരു സിനിമയെ പ്രതേകിച്ചു പുകഴ്ത്തുകയോ ഇകഴ്ത്തുകയോ എന്റെ പണിയല്ല. ഞാന്‍ അഭിനയിച്ച പടങ്ങള്‍ പോലും എനിക്കിഷ്ടമായില്ലെങ്കില്‍ ഞാന്‍ നിങ്ങളോട് പോയി കാണാന്‍ പറയാറില്ല. എന്നാല്‍ ഏതെങ്കിലും അര്‍ത്ഥത്തില്‍ എനിക്ക് ഒരു കാര്യം(സിനിമയോ, സാഹിത്യമോ, ചിത്രമോ, സാമൂഹിക പ്രശനങ്ങളൊ എന്തുമാകട്ടെ) എനിക്കിഷ്ടമുള്ളവരോട് പറയും, അതാണെന്റെ രീതി. അതുകൊണ്ടാണ് ‘റാണിപത്മിനിയെ’ കുറിച്ചു പറയുന്നത്.

ഇതൊരു സാദാ മലയാള സിനിമയല്ല, കച്ചവട ലക്ഷ്യം പോയിട്ട് യാഥാസ്ഥിതികമായ ഒരു മലയാള സിനിമാ ഷോട്ട് പോലും ഈ പടത്തില്‍ ഇല്ല. ഇതൊരു ആണ്‍കരുത്തു കാണിക്കല്‍ സിനിമയുമല്ല, ഇത് പെണ്‍ സൗന്ദര്യത്തിന്റെയും(സൗന്ദര്യസങ്കല്പം എന്നത് എന്താണെന്നത് ഈ സിനിമ പറയും) കരുത്തിന്റെയും സിനിമയാണ്. സിനിമയില്‍ നടക്കുന്ന കാര്യങ്ങള്‍ വിശ്വസനീയമോ അല്ലയോ എന്നുള്ളത് ഒരു പഴഞ്ചന്‍ വാദമായതിനാല്‍ തന്നെ നമുക്കത് വിടാം. എല്ലാ കലകളും രസിക്കുവാനുള്ളതാണ് (ആത്യന്തികമായി)പിന്നെയാണ് അത് ചിന്തിക്കാനുള്ളതാണോ, മറക്കാനുള്ളതാണോ എന്ന് നമുക്ക് തോന്നേണ്ടത്.

അങ്ങിനെ നോക്കുമ്പോള്‍ ‘റാണിപത്മിനി’ വേറിട്ട ഒരു ഭാവുകത്വം കൊണ്ടുവരുന്നുണ്ട് .

സംഗതി സിനിമയാണേലും നമ്മുടെ പെണ്‍കുട്ടികള്‍ കണ്ടു പഠിക്കേണ്ട പല കാര്യങ്ങളുമുണ്ട് ഈ സിനിമയില്‍. ചിറകു ഒതുക്കി വെക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട നമ്മുടെ സ്ത്രീകള്‍ ചിറകു വിടര്‍ത്തി ഭൂമിക്കു മുകളിലൂടെ പറക്കുന്ന ഒരൊറ്റ ദൃശ്യം മതി ‘മലയാളി മങ്ക ‘യ്ക്ക് കണ്ടു പഠിക്കാന്‍.

മഞ്ചുവിനെയാണോ റീമയയെയാണോ നമുക്കിഷ്ടമാവുക എന്ന് ചോദിച്ചാല്‍ നാം കുഴങ്ങും. മധു നീലകണ്ഠന്‍ എന്ന ക്യാമറമാന്‍ കാണിച്ചുകൂട്ടിയ സൗന്ദര്യാത്മക പോക്രിത്തരങ്ങള്‍ക്കു അയാള്‍ക്ക് കിട്ടും (ഹാ ഹാ ).

ആഷിക്, മലയാളിപെണ്ണുങ്ങളെ (കോഴിക്കോടന്‍ ഭാഷ ) ഹിമാലയ സാനുക്കളിലെത്തിച്ച താങ്കളുടെ പിരാന്താന്‍ ചിന്തകള്‍ക്ക് ഒരു ബിഗ് സല്യൂട്ട്.

NB : അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ‘ഞാന്‍ വെച്ചിട്ടുണ്ട് ‘(കോഴിക്കോടാന്‍ സ്‌റ്റൈല്‍ ).

എന്നിട്ടും നിങ്ങള്‍ ആണുങ്ങള്‍ ഈ പടം കാണണമെന്ന് ഞാന്‍ പറയില്ല ,പക്ഷെ നിങ്ങളുടെ പെണ്‍കുട്ടികള്‍ റാണി പത്മിനി കാണുന്നതു നന്നായിരിക്കും; നിങ്ങള്‍ക്കും അവര്‍ക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍