UPDATES

കേരളം ആഘോഷിച്ചത് ഉളുപ്പില്ലായ്മയുടെ അറുപതുവര്‍ഷങ്ങളോ? ജോയ് മാത്യു

അഴിമുഖം പ്രതിനിധി

വടാക്കാഞ്ചേരി കൂട്ടബലാത്സംഗത്തിലെ ഇരയോട് നിയമവ്യവസ്ഥ കാണിച്ച നീതികേടിനെ വിമര്‍ശിച്ച് ചലച്ചിത്രതാരം ജോയ് മാത്യു. ഇര പരാതിയില്ല എന്നു പറഞ്ഞാല്‍ തീരുന്നതാണോ ഇത്തരം കേസുകളെന്നാണു ജോയ് മാത്യു ചോദിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ കേരളം ആഘോഷിച്ചത് ഉള്ളുപ്പിലായ്മയുടെ അറുപത് വര്‍ഷമല്ലേ എന്നും ജോയ് മാത്യു പരിഹസിക്കുന്നു.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അപ്പോള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നെ മജിസ്റ്ററേറ്റ് മുന്‍പാകെ എനിക്ക് പരാതിയില്ല സാറേ എന്ന് പറഞ്ഞാല്‍ കേസ് അതോടെ തീരും എന്നാണോ?

വല്ലാത്ത ഒരു വകുപ്പാണത്. ഓര്‍മ്മിച്ചോ വകുപ്പ്164

നമ്മുടെ കേരളം ആഘോഷിച്ചത് ഉളുപ്പില്ലായ്മയുടെ അറുപത് വര്‍ഷമല്ലേ എന്ന് സംശയിച്ചാല്‍ അത് തെറ്റാണോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍