അഴിമുഖം പ്രതിനിധി
എല്‍ഡിഎഫില്‍ നിന്നും സീറ്റുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെ എസ് എസ് തീരുമാനം. പാര്‍ട്ടിക്ക് സ്വാധീനമുള്ള ആറ് മണ്ഡലങ്ങള്‍ മത്സരിക്കാന്‍ ഇന്ന് ചേര്‍ന്ന പാര്‍ട്ടി സെന്റര്‍ യോഗം തീരുമാനിച്ചു. മണ്ഡലങ്ങള്‍ തീരുമാനിക്കാന്‍ യോഗം ഗൗരിയമ്മയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ട്. ഈ തീരുമാനം പ്രായോഗികമല്ലെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ അഭിപ്രായം.
അരൂര്‍, ചേര്‍ത്തല, കരുനാഗപ്പള്ളി, കായംകുളം മണ്ഡലങ്ങള്‍ എല്‍ഡിഎഫിനോട് ജെ എസ് എസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു സീറ്റും നല്‍കാന്‍ മുന്നണി തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് സിപിഐഎമ്മിന് എതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഇത് കണ്ട ബിജെപി ഗൗരിയമ്മയ്ക്ക് സീറ്റ് വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. അപകടം മണത്ത സിപിഐഎം തോമസ് ഐസകിനെ ദൂതനായി ഗൗരിയമ്മയക്ക് അടുത്ത് അയച്ചിരുന്നു.
യുഡിഎഫില്‍ കടുത്ത അവണനയാണെന്ന് ആരോപിച്ച് മുന്നണി വിട്ട ജെ എസ് എസിനെ എല്‍ഡിഎഫില്‍ എടുക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും രാഷ്ട്രീയ പുറംമ്പോക്കില്‍ നിന്നു കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി.