UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെ എസ് എസ്സിന്റെ സ്വത്ത് തര്‍ക്കം ആരുടെ ജെ.എസ്.എസ്? ഒരു സ്വത്ത് തര്‍ക്കത്തിന്റെ ബാക്കിപത്രം

Avatar

ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ യഥാര്‍ത്ഥ മൂലധനം അതിന്റെ പ്രവര്‍ത്തകരോ ആ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരോ അതോ സാമ്പത്തികമോ? കെ. കരുണാകരന്‍ രൂപീകരിച്ച ഡി ഐ സി, എം വി രാഘവന്റെ സിഎംപി എന്നീ പാര്‍ട്ടികളുടെയെല്ലാം സ്വത്തു തര്‍ക്കവും അതെ തുടര്‍ന്നുണ്ടായ പോര്‍വിളികളും എല്ലാവരും കണ്ടതാണ്. അതിനുശേഷം മറ്റൊരു ഏകനേതാ പാര്‍ട്ടിയുടെ അനിവാര്യമായ പതനത്തിലേക്ക് എത്തിയിരിക്കുന്ന ജെ എസ് എസ് ആണ് അതിന്റെ യഥാര്‍ത്ഥ മൂലധനത്തിനായി രണ്ടു വിഭാഗങ്ങളായി നിന്ന് പോര്‍വിളിക്കുന്നത്. ശക്തമായൊരു രാഷ്ട്രീയഭൂതകാലമുള്ള കെ ആര്‍ ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ രൂപം കൊടുത്ത രാഷ്ട്രീയപ്രസ്ഥാനം രാഷ്ട്രീയകേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അതിന്റെ സ്വത്തുവകകളുടെ അവകാശത്തര്‍ക്കിന്റെ പേരിലാകുന്നത് ഏറെ ദുഖകരവും ലജ്ജാകരവുമാണ്. പിടിച്ചെടുക്കാനും വിട്ടുകൊടുക്കാതിരിക്കാന്‍ ജെ എസ് എസ്സിന്റെ രണ്ടു ഘടങ്ങളും-ഗൗരിയമ്മ പക്ഷവും രാജന്‍ ബാബു പക്ഷവും- ജാഥകളും കൈയേറ്റങ്ങളും ആക്രോശങ്ങളുമായി ചേരിതിരിഞ്ഞു കഴിഞ്ഞു. തന്റെ പണം ഉപയോഗിച്ച് കെട്ടിപ്പെടുത്ത പാര്‍ട്ടി ഓഫിസുകള്‍ കൈയടക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെതിരെ മരണം വരെ ഉപവാസം നടത്തുമെന്ന മുന്നറിയിപ്പാണ് ഗൗരിയമ്മ ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ അനര്‍ഹമായി പാര്‍ട്ടിയുടെ വസ്തുക്കള്‍ പിടിച്ചുവച്ചിരിക്കുകയാണ് ഗൗരിയമ്മ എന്നാണ് മറുവാദം. ഇരുഭാഗങ്ങള്‍ക്കും ഈ വിഷയത്തില്‍ ഉള്ള നിലപാടുകള്‍ വ്യക്തമാക്കുകയാണ് ഇവിടെ. തയ്യാറാക്കിയത് രാകേഷ് നായര്‍

ഗൗരിയമ്മ രാഷ്ട്രീയ സത്യസന്ധത കാണിക്കണം; പിടിച്ചുവയ്ക്കാന്‍ പാര്‍ട്ടി സ്വകാര്യ സ്വത്തല്ല; എ എന്‍ രാജന്‍  ബാബു
ജെ എസ് എസ് എന്ന പാര്‍ട്ടിയുടെ സ്വത്ത് പാര്‍ട്ടി അംഗങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അനുഭാവികളില്‍ നിന്നും സംഭവനായി കിട്ടിയ തുക ഉപയോഗിച്ച് നേടിയതാണ്. പാര്‍ട്ടി അംഗങ്ങള്‍ ലെവിക്കൊപ്പം പാര്‍ട്ടി ഫണ്ടും നല്‍കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. അപ്രകാരം എല്ലാ ജില്ലകളില്‍ നിന്നും സമാഹരിച്ച ഫണ്ടുകൊണ്ടാണ് പാര്‍ട്ടിയുടെ കെട്ടിടങ്ങള്‍ ഉണ്ടാക്കിയതും സ്ഥലങ്ങള്‍ വാങ്ങിയതുമെല്ലാം. ഇതെല്ലാം തന്നെ വാങ്ങിക്കുന്നത് ജനാധിപത്യ സംരക്ഷണ സമിതിയുടെ ജനറല്‍ സെക്രട്ടറിയുടെ പേരിലാണ്, ഗൗരിയമ്മയുടെ പേരിലല്ല. ഗൗരിയമ്മയുടെ സ്വന്തം പണം ഉപയോഗിച്ചുമല്ല ഇതൊന്നും വാങ്ങിയതെന്നും ജെ എസ് എ്‌സ( രാജന്‍ ബാബു പക്ഷം) ജനറല്‍ സെക്രട്ടറി  രാജന്‍ ബാബു പറയുന്നു .

ഒരു പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായാല്‍ ആ പാര്‍ട്ടിയുടെ സ്വത്ത് ഏതു വിഭാഗമാണോ ഒഫീഷ്യല്‍ പാര്‍ട്ടിയായി നില്‍ക്കുന്നത് അവര്‍ക്കാണ് പാര്‍ട്ടി സ്വത്തുവകകളില്‍ അവകാശം. ജെ എസ് എസ് പിളരുമ്പോള്‍ ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റികളും പാര്‍ട്ടി അംഗങ്ങളും എവിടെ നില്‍ക്കുന്നുവെന്നതാണ് നോക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ ഔദ്യോഗിക ജെ എസ് എസ് ഇപ്പോള്‍ ഞങ്ങളാണ്, ഗൗരിയമ്മയും കൂട്ടരുമല്ല. മാത്രമല്ല, പാര്‍ട്ടി പിളര്‍ന്ന് രണ്ടു ഫ്രാക്ഷന്‍ ആയിക്കഴിഞ്ഞാല്‍ അതിലൊന്ന് മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയും മറ്റൊന്ന് ഭൂരിപക്ഷം അംഗങ്ങളുമായി സ്വതന്ത്രമായി നില്‍ക്കുകയും ചെയ്താല്‍ അവരാണ് ഔദ്യോഗിക പാര്‍ട്ടിയെന്ന് നിയമം പറയുന്നുണ്ട്. അങ്ങനെ ലയിക്കാതെ നില്‍ക്കുന്നവര്‍ക്കാണ് പാര്‍ട്ടിയുടെ ചിഹ്നവും കൊടിയുമെല്ലാം. ഇതെല്ലാം ഞങ്ങള്‍ക്ക് അനുകൂലവും ഗൗരിയമ്മ സിപിഐഎമ്മില്‍ ലയിക്കാന്‍ പോവുകയും ചെയ്യുമ്പോള്‍ ജെ എസ് എസ് എന്ന പാര്‍ട്ടിയുടെ നേരവകാശികള്‍ ഞങ്ങള്‍ തന്നെയാണ്.

പാര്‍ട്ടി പിളരുന്നത് എന്തുകൊണ്ട്?
യുഡിഎഫ് വിടണം എന്ന ഗൗരിയമ്മയുടെ എകപക്ഷീയമായ തീരുമാനം തന്നെയാണ് പിളര്‍പ്പിന് കാരണം. എന്നാല്‍ ഈ തീരുമാനം എടുത്തെന്നു പറയുന്ന സംസ്ഥാന സമ്മേളനം വാടകയ്‌ക്കെടുത്തവരുടെ തീരുമാനമാണ്. ഭൂരിഭാഗം പാര്‍ട്ടി ഭാരവാഹികളും ഗൗരിയമ്മയുടെ തീരുമാനത്തോടു വിയോജിപ്പുള്ളവരായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന സമ്മേളനത്തില്‍ തീര്‍ത്തും തരംതാണരാഷ്ട്രീയക്കളിയാണ് നടന്നത്. ജില്ലാ കോണ്‍ഫറന്‍സില്‍ നിന്നാണ് സംസ്ഥാന കമ്മറ്റിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്നിരിക്കെ അവരുടെ സ്വന്തം ഇഷ്ടപ്രകാരം ആളുകളുടെ ലിസ്റ്റ് ഉണ്ടാക്കി അവരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. യുഡിഎഫ് വിടണ്ട എന്ന വാദമുയര്‍ത്തിയവരെ സമ്മേളന വേദിയില്‍ തടഞ്ഞുവച്ചു. സിഐടിയു ഗൂണ്ടകളാണ് എല്ലാത്തിനും ചുക്കാന്‍ പിടിച്ചത്. സമ്മേളന വേദിയുടെ നിയന്ത്രണം അവര്‍ക്കായിരുന്നു. മുന്നണി വിടണമെന്ന് പ്രഖ്യാപനം നടക്കുന്നതുവരെ ആരെയും പുറത്തുവിടാതെ ഭീഷണിപ്പെടുത്തി തടഞ്ഞുവയ്ക്കാന്‍ ആ ഗൂണ്ടകള്‍ ശ്രമിച്ചു. ഇതു മുന്‍കൂട്ടിയറിഞ്ഞ ഞങ്ങള്‍ യോഗവേദിയില്‍ കയറാതെ മറ്റൊരിടത്ത് പ്രത്യേകയോഗം ചേര്‍ന്ന് ജെ എസ് എസ് യുഡിഎഫില്‍ തുടരും എന്ന തീരുമാനം എടുക്കുകയായിരുന്നു. ആ യോഗത്തില്‍ കെ കെ ഷാജുവിനെ പ്രസിഡന്റായും എന്നെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 96 അംഗ സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ചു. അന്ന് ഞങ്ങള്‍ മാറി നിന്നതോടെ അവരുടെ സമ്മേളനത്തിന് ആരുമില്ലാതായി. പിന്നീട് സിഐടിക്കാരെയും ചേര്‍ത്തലിയിലെയും അരൂരിലെയും ഓട്ടോ തൊഴിലാളികളെയും കൊണ്ടുവന്നാണ് ആളെ കാണിച്ചത്. അങ്ങനെയുള്ള സമ്മേളനത്തില്‍വച്ചാണ് യുഡിഎഫ് വിടുന്നുവെന്ന തീരുമാനം പറയുന്നതും. നിയമപരമായൊരു തെരഞ്ഞെടുപ്പിലൂടെയല്ല ഗൗരിയമ്മ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഭൂരിഭാഗം പാര്‍ട്ടിക്കാരും ഞങ്ങള്‍ക്കൊപ്പമായിരുന്നു. എല്ലാവരും എനിക്കൊപ്പം ഉണ്ടെന്ന് ഇപ്പോള്‍ പറയുന്ന ഇതേ ഗൗരിയമ്മ തന്നെയല്ലേ പിറന്നാള്‍ ദിനത്തില്‍ എന്റെ കൂടെ വീട്ടുകാരും നാട്ടുകാരുമില്ല, ആകെയൊരു പൊലീസുകാരന്‍ മാത്രമേയുള്ളൂവെന്ന് പറഞ്ഞതും!

ജെഎസ്എസ് പാര്‍ട്ടി ഓഫിസില്‍ സിഐടിയുക്കാര്‍ക്ക് എന്തവകാശം?തിരുവനന്തപുരത്തും ആലപ്പുഴയിലുമുള്ള പാര്‍ട്ടിയുടെ ഓഫിസുകളില്‍ ദിവസങ്ങളോളം സിഐ ടി യു ഗൂണ്ടകളും സിപിഐഎമ്മുകാരും തിന്നും കുടിച്ചും കഴിഞ്ഞത് എന്തിന്? ഗൗരിയമ്മയോ മറ്റു ഭാരവാഹികളോ ഓഫിസില്‍ കയറുന്നതുപോലെയാണോ പുറത്തു നിന്നുള്ളവര്‍ എത്തുന്നത്. അതിനുള്ള അവകാശം അവര്‍ക്ക് ആരാണ് കൊടുത്തത്. അതാണ് ഞങ്ങള്‍ ചോദ്യം ചെയ്തത്. പാര്‍ട്ടി ഓഫിസുകള്‍ ഗൂണ്ടകളെ ഉപയോഗിച്ച് കൈവശപ്പെടുത്താനാണ് ഗൗരിയമ്മ നോക്കുന്നത്. ഈ പാര്‍ട്ടി ഓഫിസുകള്‍ തെരുവില്‍ നിന്ന് പിരിച്ചെടുത്ത പണം കൊണ്ട് ഉണ്ടാക്കിയതാണ്. അല്ലാതെ ആരുടെയും കുടുംബസ്വത്തല്ല.

ആഭ്യന്തരമന്ത്രി ഇടപെട്ടെന്നാണ് ഗൗരിയമമ്മയുടെ ഇപ്പോഴത്തെ ആരോപണം. മന്ത്രി ഇക്കാര്യത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. അവിടെ നടന്ന ലോ ആന്‍ ഓഡര്‍ സ്വിറ്റേഷന് ആരാണ് ഉത്തരവാദികളെന്ന് എല്ലാവര്‍ക്കും അറിയാം. ഒരവകാശവുമില്ലാത്തിടത്ത് ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ അതിനെ നീതീകരിക്കാന്‍ കഴിയില്ല. ഒരു നീതിയുമില്ലാത്ത കാര്യതത്തില്‍ മരണംവരെ നിരാഹാരം കിടക്കുമെന്നൊക്കെ പറയുന്നത് സ്വയം അപഹാസ്യമാകുന്നതിന് തുല്യമാണ്. എന്ത് തെളിവാണ് ഇതെല്ലാം തന്റെയെന്ന് തെളിയിക്കാന്‍ ഗൗരിയമ്മയുടെ പക്കലുള്ളത്? ഇതുവരെ കൊടുത്ത ഏതു നാമനിര്‍ദേശ പത്രികയിലാണ് തനിക്ക് ഈവക സ്വത്തൊക്കെ ഉണ്ടെന്ന് ഗൗരിയമ്മ പറഞ്ഞിട്ടുള്ളത്? പിടിച്ചെടുക്കല്‍ അനുവദിക്കാന്‍ പറ്റില്ല.

ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് ഞങ്ങളുടെ തീരുമാനം. കോടതിയില്‍ വസ്തുതകള്‍ ഞങ്ങള്‍ക്ക് തെളിയിക്കാന്‍ സാധിക്കും. ഭൂരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും ഞങ്ങള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കും. മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുന്നവര്‍ക്ക് സ്വത്തുക്കളുടെ മേല്‍ അവകാശമില്ലെന്ന് വാദിക്കും. ഇനി അതല്ല, എല്ലാം ഗൗരിയമ്മയുടെതാണെങ്കില്‍ അതിനുള്ള തെളിവുകള്‍ ഹാജരാകട്ടെ, പ്രമാണങ്ങള്‍ ഹാജരാക്കട്ടെ.

ഇപ്പോള്‍ നടക്കുന്നത് സിപിഐഎമ്മിന്റെ കുതന്ത്രങ്ങള്‍
യഥാര്‍ത്ഥത്തില്‍ കളിക്കുന്നത് സിപിഐഎമ്മാണ്. ഗൗരിയമ്മയെ പാര്‍ട്ടിയിലെടുത്ത് ശേഷം വരും കാലങ്ങളില്‍ ഈ സ്വത്തെല്ലാം അവര്‍ക്ക് കൈവശപ്പെടുത്താനാണ് തക്കം പാര്‍ത്തിരിക്കുന്നത്. അതിനുവേണ്ടിയാണ് ഇപ്പോള്‍ കൊടുക്കുന്ന ഈ സംരക്ഷണം. ആലപ്പുഴ ഗൗരിയമ്മയുടെ ശക്തി കേന്ദ്രമാണ്. എന്നിട്ടും കഴിഞ്ഞ ദിവസം ആലപ്പുഴയിലെ പാര്‍ട്ടി ഓഫിസിലേക്ക് ഞങ്ങള്‍ നടത്തിയ മാര്‍ച്ചിനെ തടയാന്‍ ഉണ്ടായിരുന്നത് സി ഐടിയുക്കാര്‍. എല്ലാവരും കൂടെയുണ്ടായിരുന്നെങ്കില്‍ ഗൗരിയമ്മ വിരലൊന്നു ഞൊടിച്ചാല്‍ അവിടെ എത്രയോ പാര്‍ട്ടിക്കാര്‍ കൂടിയേനെ. ആരുമെന്തേ വന്നില്ലാ? ആകെ പാര്‍ട്ടി ഓഫിസിലുണ്ടായിരുന്നത് മൂന്നേ മൂന്ന് ജെഎസ്എസ് നേതാക്കന്മാര്‍. ബാക്കിയെല്ലാവരും തന്നെ സി ഐ ടി യുക്കാര്‍. ഇതില്‍ നിന്നു തന്നെ ഗൗരിയമ്മയുടെ കൂടെ ആരൊക്കെയാണെന്ന് മനസ്സിലാകും.

ഗൗരിയമ്മ സ്വന്തം മഹത്വം കളയരുത്
ഗൗരിയമ്മയുടെ മഹത്വവും അവരുടെ രാഷ്ട്രീയഭൂതകാലവും നന്നായി അറിയുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നൊരാളാണ് ഞാന്‍. പക്ഷെ ഇപ്പോഴത്തെ നടപടികള്‍ ആ മഹത്വം കളഞ്ഞുകുളിക്കുകയാണ്. യുഡിഎഫിനോട് ഇപ്പോള്‍ കാണിക്കുന്നത് വ്യക്തമായ വഞ്ചനയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ മാന്യമായി അവരെ ക്ഷണിച്ചുകൊണ്ടുവന്ന് അര്‍ഹമായ പരിഗണന കൊടുക്കുകയും മന്ത്രിയും എംഎല്‍എയുമൊക്കെ ആക്കിയ മുന്നണിയാണ് യുഡിഎഫ്. ആ മുന്നണിക്കെതിരെ തന്നെ തിരിഞ്ഞിട്ടും ഒരു തരത്തിലുള്ള അസഹിഷ്ണുതയും യുഡിഎഫ് ഗൗരിയമ്മയോട് കാണിച്ചില്ല. സിപിഐഎം അതാണോ ചെയ്തത്. ഇഎംഎസ് അടക്കമുള്ളവര്‍ ഇല്ലാത്ത അഴിമതിക്കഥകള്‍ പറഞ്ഞല്ലേ ഗൗരിയമ്മയെ പാര്‍ട്ടിയില്‍ പുറത്താക്കിയത്. ഈ ഗൗരിയമ്മ തന്നെ എപ്പോഴും പറയുന്നത് സിപിഐഎം എന്തിന് എന്നെ പുറത്താക്കി എന്ന് വ്യക്തമാക്കണമന്നായിരുന്നു. ഇപ്പോള്‍ അവര്‍ ഗൗരിയമ്മയുടെ ചോദ്യത്തിന് ഉത്തരം തന്നോ? ഗൗരിയമ്മയെ അപഹസിച്ചതിന് ഒരു ക്ഷമാപണമെങ്കിലും ആ പാര്‍ട്ടി ഈനേരം വരെ നടത്തിയിട്ടുണ്ടോ? അങ്ങനെയുള്ളൊരു പാര്‍ട്ടിയിലേക്ക് ഗൗരിയമ്മ പോകുമ്പോള്‍, അതവരുടെ സ്വാര്‍ത്ഥയാണെന്ന് പറയേണ്ടി വരും. പക്ഷെ വിശ്വസിച്ച് കൂടെ വന്നവരെ ചതിച്ചിട്ടാണ് സ്വാര്‍ത്ഥത സംരക്ഷിക്കുന്നതെങ്കില്‍ കെ ആര്‍ ഗൗരിയമ്മ എന്ന കേരള രാഷ്ട്രീയ ചരിത്രത്തിലെ ഉജ്വല വിഗ്രഹം അവശേഷിക്കുന്ന മനസ്സുകളില്‍ പോലും ഉടഞ്ഞു വീഴും.

എ എന്‍ രാജന്‍ ബാബുവിന്റെ വാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയുകയാണ് ജെ എസ് എസ് ആലപ്പുഴ ജില്ലാ പ്രസിഡന്റും സംസ്ഥാന എക്‌സിക്യൂട്ട് അംഗവുമായ ശ്യാമപ്രസാദ്.

പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവര്‍ക്ക് എന്ത് അവകാശം?
2014 ജനുവരി 24, 25, 26 തീയതികളിലായി ആലപ്പുഴ റെയ്ബാന്‍ ആഡിറ്റോറിയത്തില്‍വെച്ചു നടന്ന സംസ്ഥാന സമ്മേളനത്തിന് മുമ്പു തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവരാണ് കെ കെ ഷാജുവും പൊന്നപ്പനും മറ്റും. അങ്ങനെയുള്ളവര്‍ക്ക് ഇപ്പോള്‍ ജെ എസ് എസ് പാര്‍ട്ടിയില്‍ അവകാശമുണ്ടെന്ന് പറഞ്ഞുവന്നാല്‍ അതൊരു തമാശമാത്രമാണ്. രാജന്‍ ബാബു സമ്മേളനത്തിന്റെ തലേദിവസം ഉച്ചവരെ പങ്കെടുത്തിട്ട് ഈണു കഴിക്കാന്‍ പോയിട്ട് പിന്നെ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നയാളാണ്. എന്നിട്ടാണ് അവര്‍ ആലപ്പുഴ കിടങ്ങാപറമ്പില്‍ യോഗം ചേര്‍ന്നത്. ആ യോഗമാണ് ജെ എസ് എസിന്റെ ഔദ്യോഗിക യോഗമെന്ന് പറയുന്നതില്‍ ഒരു യുക്തിയുമില്ല. അവിടെ രൂപീകരിച്ചത് രാജന്‍ ബാബു വിഭാഗം എന്നൊരു കഷ്ണമാണ്. അവര്‍ യുഡിഎഫില്‍ നില്‍ക്കാനും തീരുമാനിച്ചു. ഇതിനെല്ലാം ശേഷമാണ് യഥാര്‍ത്ഥ ജെ എസ് എസ് സമ്മേളനം കൂടുന്നതും ടി എസ് പ്രദീപിനെ പ്രസിഡന്റായും കെ ആര്‍ ഗൗരിയമ്മയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതും. ഈ തെരഞ്ഞെടുപ്പിന്റെ വിവരം കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരം കൊടുത്തിരിക്കുന്നതുപോലും ഗൗരിയമ്മ നയിക്കുന്ന ജെ എസ് എസ്സിനാണ്. ഔദ്യോഗ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ പാര്‍ട്ടി വിട്ടുപോയവര്‍ക്ക് എങ്ങനെയാണ് പാര്‍ട്ടിയുടെ ആസ്തിയില്‍ അവകാശമുണ്ടായിരിക്കുന്നത്? 

യുഡിഎഫ് വിടാന്‍ തീരുമാനിച്ചതിന്റെ പേരിലാണ് ഇറങ്ങിപ്പോയതെന്നാണ് രാജന്‍ ബാബു പറയുന്നത്. അദ്ദേഹം പോകുന്ന സമയത്ത് ആ കാര്യത്തില്‍ ചര്‍ച്ച പോലും പൂര്‍ത്തിയായിരുന്നില്ല. അതിനുശേഷം സംസ്ഥാന കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നുവോ അതുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനം. ഇതിനൊന്നും കാത്തുനില്‍ക്കാതെ ഇറങ്ങിപ്പോയൊരാള്‍ ഇപ്പോള്‍ പറയുന്ന വാദങ്ങള്‍ തികച്ചും തെറ്റാണ്. അങ്ങനെയൊരു തീരുമാനം വന്നശേഷം അതില്‍ പ്രതിഷേധിച്ച് പോയൊരാള്‍ അഡ്വ.സജിത് മാത്രമാണ്.

ആലപ്പുഴയിലെ പാര്‍ട്ടി ഓഫീസ് ഗൗരിയമ്മയുടെ പെന്‍ഷന്‍ തുക കൊണ്ട് ഉണ്ടാക്കിയത്
ഗൗരിയമ്മയുടെ കാശുകൊണ്ടല്ല പാര്‍ട്ടി ഓഫിസുകള്‍ കെട്ടിയുണ്ടാക്കിയതെന്നു പറയുന്ന രാജന്‍ ബാബുവിനോട്, ആലപ്പുഴയിലെ പാര്‍ട്ടി കെട്ടിടം ഗൗരിയമ്മയുടെയും ടി വി തോമസിന്റെയും പെന്‍ഷന്‍ കാശില്‍ നിന്ന് എടുത്ത് തന്നെ ഉണ്ടാക്കിയതാണ്. അതില്‍ നിങ്ങളുടെ ആരുടെയും നയാ പൈസയുമില്ല. തിരുവനന്തപുരത്തെ കെട്ടിടം പണിയുന്നതിന് സംഭാവന നല്‍കിയ പാര്‍ട്ടി ഭാരവാഹികളും പ്രവര്‍ത്തകരുമെല്ലാം തന്നെ ഇപ്പോഴും ഗൗരിയമ്മയുടെ കൂടെ തന്നെയുണ്ട്. അതുകൊണ്ട് നിങ്ങള്‍ ഇല്ലെന്നു പറഞ്ഞാലും ആ പാര്‍ട്ടി ഓഫിസില്‍ ഗൗരിയമ്മയ്ക്ക് അവകാശമുണ്ട്. അവസാനഘട്ടത്തിലെ ചെലവുകള്‍ക്കായി പത്തുലക്ഷം നല്‍കിയതും ഗൗരിയമ്മയുടെ കൈയില്‍ നിന്നു തന്നെയാണ്. വാദം പറഞ്ഞുവരുന്ന ഇതിഹാസിനെ പോലുള്ളവരുടെ കൈയില്‍ നിന്ന് ഒരു രൂപ പോലും ഇതിനായി മുടക്കിയിട്ടില്ല. ഈ കാണുന്നതെല്ലാം ഉണ്ടായശേഷമല്ലേ ഇതിഹാസ് പാര്‍ട്ടിയിലേക്ക് വന്നത് തന്നെ. അതും ഗൗരിയമ്മ കൊണ്ടുവന്നയാള്‍. രാജന്‍ ബാബുവടക്കം ഇന്നുവരെ സ്വന്തമായി ഇറങ്ങി പാര്‍ട്ടിക്കുവേണ്ടി എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ? ആകെ ചെയ്തത് ഗൗരിയമ്മ വിലക്കിയിട്ടും നവതി ആഘോഷത്തിനായി പണം പിരിച്ചതുമാത്രമാണ്. ഇലക്ഷന് നിന്ന സമയത്തുപോലും ചെലവ് ഗൗരിയമ്മ കൊടുക്കണമായിരുന്നു.

വഞ്ചിച്ചത് ഗൗരിയമ്മയല്ല യുഡിഎഫ് ആണ്
ഗൗരിയമ്മ ഒരുകാര്യം ചെയ്യുന്നത് നയപരമായാണ്, എടുത്തു ചാടിയല്ല. യുഡിഎഫ് വിടണമെന്ന് തീരുമാനിച്ചാല്‍ അതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. അരൂരിലെ തോല്‍വി ഒന്ന്. രാജേന്ദ്ര പ്രസാദ് എന്ന ഇപ്പോഴത്തെ കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആണ് അന്ന് ഗൗരിയമ്മയുടെ തോല്‍വിക്ക് പ്രധാന ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസുകാരന്‍. ഇയാള്‍ ഗൗരിയമ്മയെ തോല്‍പ്പിക്കാനായി പരസ്യമായി കത്തുകളെഴുതി. ഇതിന് വ്യക്തമായ തെളിവ് ഞങ്ങളുടെ പക്കലുണ്ടായിരുന്നു. തോല്‍വിയുടെ പേരില്‍ ഗൗരിയമ്മ കൊടുത്ത പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ യുഡിഎഫ് പത്മരാജന്‍ കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ ഗൗരിയമ്മയുടെ തോല്‍വിയില്‍ രാജേന്ദ്രപ്രസാദ് അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതാണ്. ഇതിന്റെ പേരില്‍ നടപടിയുണ്ടാകുമെന്ന് അന്നത്തെ കെപിസിസി പ്രസിഡന്റ് അടക്കം ഉറപ്പു നല്‍കിയിരുന്നതുമാണ്. എന്നാല്‍ തന്റെ വിശ്വസ്തനായ രാജേന്ദ്ര പ്രസാദിനെയും കൂട്ടി വയലാര്‍ രവി ഗൗരിയമ്മയെ വീട്ടില്‍ വന്നു കണ്ട് മാപ്പ് പറയിക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു. പിന്നെ ഈ പ്രശ്‌നം ഉന്നയിക്കാന്‍ ഗൗരിയമ്മ മെനക്കെട്ടില്ല. ആരോടും പക വച്ചു നടക്കാന്‍ ഗൗരിയമ്മ തയ്യാറല്ല. ഗൗരിയമ്മയെ രാഷ്ട്രീയ സത്യസന്ധത ഓര്‍മ്മിപ്പിക്കുന്ന രാജന്‍ ബാബു ഒരു കാര്യം സ്മരിക്കണം, തന്നെ യുഡിഎഫിലേക്ക് കൊണ്ടുവന്ന സാക്ഷാല്‍ കെ കരുണാകരന്‍ രാജ്യസഭ ഇലക്ഷന് തന്റെ സ്ഥാനാര്‍ത്ഥിയായ കോടോത്ത് ഗോവിന്ദന്‍ നായര്‍ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും താനത് ചെയ്യില്ലെന്നും യുഡിഎഫിന്റെ ഭാഗമായ താന്‍ രാഷ്ട്രീയധാര്‍മികത കാണിക്കുമെന്ന് പറഞ്ഞയാളാണ് കെ ആര്‍ ഗൗരിയമ്മ. അങ്ങനെയുള്ള ഗൗരിയമ്മയെ ആണോ നിങ്ങള്‍ കടമയും കടപ്പാടും പഠിപ്പിക്കുന്നത്? അന്നത്തെ ഇലക്ഷന് രണ്ടാമത്തെ വോട്ട് തനിക്ക് തന്നെ തരണമെന്നും ഇല്ലെങ്കില്‍ താന്‍ തോല്‍ക്കുമെന്നു പറഞ്ഞ് വയലാര്‍ രവി അപേക്ഷിച്ചപ്പോഴും ഗൗരിയമ്മ അയാളെ കൈവിട്ടില്ല. പക്ഷെ ചെയ്ത ഉപകാരങ്ങള്‍ക്കെല്ലാം തിരിച്ചുകാണിച്ചത് നന്ദികേട് മാത്രമായിരുന്നു. ചേര്‍ത്തലയില്‍ മത്സരിച്ചപ്പോള്‍ ഇതേ വയലാര്‍ രവിയും രാജേന്ദ്ര പ്രസാദുമെല്ലാം ഗൗരിയമ്മയെ ശരിക്കും’സഹായിച്ചു’. ഗൗരിയമ്മയെ പരസ്യമായി അപമാനിച്ച് സംസാരിക്കാന്‍ വരെ തയ്യാറായി ഒരിക്കല്‍ ഗൗരിയമ്മയോട് ക്ഷമ ചോദിച്ച രാജേന്ദ്ര പ്രസാദ്. ആന്റണിയടക്കം മത്സരിച്ച് ജയിച്ച ചേര്‍ത്തലയില്‍ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള ഇടങ്ങളില്‍ പോലും ഗൗരിയമ്മയ്ക്ക് വോട്ട് കിട്ടിയില്ല. ഈ കാര്യത്തില്‍ എന്ത് അന്വേഷണം യുഡിഎഫ് നടത്തി? ആര്‍ക്കെതിരെ നടപടിയെടുത്തു? തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജെ എസ് എസിന് നല്‍കിയ സീറ്റുകളില്‍ പോലും റിബലുകളെ നിര്‍ത്തി തോല്‍പ്പിച്ചതും കോണ്‍ഗ്രസ് തന്നെയല്ലേ. ആലപ്പുഴ മുന്‍സിപ്പാലിറ്റിയില്‍ നാലു വോട്ടുകള്‍ക്കുപോലും ജെ എസ് എസ് സ്ഥാനാര്‍ത്ഥി തോറ്റത് എങ്ങനെയാണെന്ന് അന്വേഷിക്കൂ. വാമനപുരത്ത് ഇപ്പോഴക്കെ പി എസ് സി മെംബര്‍ അഡ്വ. ഷൈന്‍ മത്സരിച്ചപ്പോഴും റിബലിനെ നിര്‍ത്തി തോല്‍പ്പിച്ചതിന്റെ ചരിത്രവും ആരും മറന്നിട്ടില്ല. നിസ്സാര വോട്ടുകള്‍ക്കാണ് അന്ന് ഷൈന്‍ തോറ്റത്. പി സി ജോര്‍ജ് ഏറ്റവും തരംതാണ തരത്തില്‍ ഗൗരിയമ്മയെ പോലൊരാളെ അപമാനിച്ചിട്ടും അതിനെതിരെ മൗനം പാലിച്ചും യുഡിഎഫ് ഗൗരിയമ്മയെ അപമാനിച്ചില്ലേ? ഇതെല്ലാം രാജന്‍ ബാബുവും കൂട്ടരും മറന്നോ?

കൂടെ നിന്നവരെ ഒറ്റുകൊടുക്കാനല്ല സംരക്ഷിക്കാനെ ഗൗരിയമ്മയയ്ക്ക് അറിയൂ
കൂടെ നിന്നവരെ ചതിച്ചു എന്നാണല്ലോ വിമര്‍ശനം. സ്വന്തം മനസാക്ഷിയോട് പറയാമോ ഗൗരിയമ്മ നിങ്ങളെയാരെയും സംരക്ഷിച്ചിരുന്നില്ലെന്ന്? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഷാജുവിനെ കൂടെ കൂട്ടി എംഎല്‍എ ആക്കിയതും ഇന്നും അധികാരത്തിന്റെ സുഖം ഷാജു അനുഭവിക്കുന്നതെല്ലാം ഗൗരിയമ്മ സ്വന്തം കാര്യം മാത്രം നോക്കുന്നൊരാള്‍ ആയതുകൊണ്ടാണോ? രാജന്‍ ബാബുവടക്കമുള്ളവര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമ്പോള്‍ ആരാണ് നിങ്ങളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. ഒടുവില്‍ മത്സരിച്ചു തോറ്റു കഴിഞ്ഞ് എനിക്ക് പൊതുപ്രവര്‍ത്തനം ചെയ്യണമെങ്കില്‍ എന്തെങ്കിലും സ്ഥാനം വേണമെന്ന് ഷാജു ശഠിച്ചപ്പോള്‍ പൊതുപ്രവര്‍ത്തനം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് മനസ്സിലാക്കാനാണ് ഗൗരിയമ്മ ശ്രമിച്ചത്. എന്നിട്ടും ഹാന്‍ടെക്‌സ് ചെയര്‍മാന്‍ സ്ഥാനം ഷാജു ഒപ്പിച്ചെടുത്തു; പൊതുപ്രവര്‍ത്തനം നടത്താന്‍. ഗൗരിയമ്മയുടെ നോ ഒബ്ജക്ഷന്‍ വേണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ ഗൗരിയമ്മ മൗനം പാലിച്ചു. ആ മൗനമാണ് ഷാജുവിന് കിട്ടിയ സ്ഥനമെന്ന് മറക്കരുത്. ഗൗരിയമ്മ ആകെ ആവശ്യപ്പെട്ടത് വെയര്‍ഹൗസിംഗ് ചെയര്‍മാന്‍ സ്ഥാനമാണ്. ഇതിഹാസിനുവേണ്ടി. എനിക്കും എന്തെങ്കിലുമൊക്കെ സ്ഥാനം വേണമെന്ന് ഇതിഹാസ് പറഞ്ഞപ്പോഴാണ് ഗൗരിയമ്മ അതിന് തയ്യാറായത്. കൂടെ കൊണ്ടുനടക്കുന്നവരെ സങ്കടപ്പെടുത്താന്‍ ഗൗരിയമ്മയ്ക്ക് ആവില്ലായിരുന്നു; കരുണാകരനെ പോലെ. എന്നിട്ടും ഇതിഹാസ് ഗൗരിയമ്മയെ ചതിച്ചു. രാജന്‍ ബാബുവും ഒന്നും വാങ്ങാതെയിരുന്നില്ല. തനിക്കു വേണ്ടപ്പെട്ടൊരാളെ ഗവ. പ്ലീഡറാക്കിയെടുത്തു. ഇതെല്ലാം ഗൗരിയമ്മയുടെ അകൗണ്ടിലായിരുന്നുവെന്നുമാത്രം. തങ്ങള്‍ക്ക് കിട്ടേണ്ടതെല്ലാം വാങ്ങിച്ചെടുക്കാന്‍ കാണിച്ച ഉത്സാഹം പക്ഷെ ഗൗരിയമ്മ തനിക്ക് നേരിടുന്ന അവഗണനയില്‍ നടപടി വേണമെന്നാവിശ്യപ്പെട്ട് യുഡിഎഫിന കൊടുത്ത കത്തിന് ഒരു മറുപടി വാങ്ങിച്ചെടുക്കാന്‍ മാത്രം ആരും കാണിച്ചില്ല. സ്വാര്‍ത്ഥ ആര്‍ക്കാണെന്ന് മനസ്സിലാക്കാവുന്നതല്ലേയുള്ളൂ.

യുഡിഎഫ് വിടരുതെന്നാണ് ഭൂരിഭാഗം പ്രവര്‍ത്തകരുടെയും ആവശ്യമെന്ന് പറയുന്ന രാജന്‍ ബാബു പാര്‍ട്ടി പ്ലീനത്തില്‍ ഉയര്‍ന്ന ആവശ്യത്തെ കുറിച്ചു മറന്നോ? യുഡിഎഫ് വിടണമെന്നായിരുന്നു അന്നു ഭൂരിപക്ഷാഭിപ്രായം. ഗൗരിയമ്മ അതംഗീകരിച്ചിരുന്നെങ്കില്‍ യുഡിഎഫ് ഇന്ന് അധികാരത്തില്‍ ഉണ്ടാകില്ലായിരുന്നു. അതിന് ഗൗരിയമ്മ തയ്യാറാകാതിരുന്നത് തന്റെ കൂടെയുള്ളവരുടെ സംരക്ഷണം ഒന്നുമാത്രം ഓര്‍ത്താണ്. മറക്കരുത് ഒന്നും.

സിപിഎം തന്നത് സംരക്ഷണമാണ്, ഗൂണ്ടാ സഹായമല്ല
സി ഐ ടി യു ഗൂണ്ടകളെ ഉപയോഗിക്കൂന്നുവന്നാണ് രാജന്‍ ബാബുവിന്റെ മറ്റൊരാരോപണം. ഗൂണ്ടകളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ട ഗതികേട് ഗൗരിയമ്മയെ പോലൊരു കമ്യൂണിസ്റ്റിന് ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. അപ്രതീക്ഷിതമായി ഒരു സംഘം ആളുകള്‍ ഇരച്ചു കയറിയാല്‍ അവരെ പ്രതിരോധിക്കാന്‍ ആ സമയത്ത് അടുത്തുള്ള ആളുകള്‍ തയ്യാറായാല്‍ അത് ഗൂണ്ടാപ്രവര്‍ത്തനമാകുമോ? വഴിയില്‍ വീണുകിടക്കൊന്നാരാളെ ഒരു വഴിപോക്കന്‍ രക്ഷിച്ചാല്‍ അത് തെറ്റാണെന്നാണോ. രാജന്‍ ബാബു പറയുന്നതുപോലെ മൂന്നുപേരല്ല അന്ന് ഓഫിസില്‍ ഉണ്ടായിരുന്നത്. അതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു. നിങ്ങള്‍ ഇങ്ങനെയൊരു നീക്കം നടത്തുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ നിങ്ങളെ തടയാന്‍ ജെ എസ് എസ്സിന്റെ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അണി നിരക്കുമായിരുന്നു. ഒരു ചോദ്യം, നിങ്ങളുടെ കൂടെ ഉണ്ടായിരുന്നവരെല്ലാം സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നോ! ഞങ്ങളാരും ഇന്നുവരെ അവരെയാരെയും കണ്ടിട്ടില്ല. എന്തായാലും ഗൂണ്ടകളെന്നൊന്നും വിളിച്ചു ആക്ഷേപിക്കുന്നില്ല ആരെയും.

പിന്നെ സിപിഎമ്മുകാരെ പാര്‍ട്ടി ഓഫീസില്‍ കയറ്റിയത് എന്തിനാണെന്നു ചോദിച്ചാല്‍, പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ഒരു ഓഫിസില്‍ ഇരിക്കുന്നത് അപാകതയാണോ?ഇടതു മുന്നണി അവരുടെ പ്രധാന പരിപാടികളിലെല്ലാം ജെ എസ് എസ്സിനെ ക്ഷണിക്കാറുണ്ട്. അരുവിക്കരയിലെത്തി വിജയകുമാറിനു വേണ്ടി ഗൗരിയമ്മ പ്രസംഗിച്ചതൊന്നും കണ്ടില്ലേ?

ചരിത്രം ആരെ എങ്ങനെ രേഖപ്പെടുത്തുമെന്ന് വ്യക്തമാണ്
കെ ആര്‍ ഗൗരിയമ്മ എന്ന രാഷ്ട്രീയാവേശത്തെ ഒരുകാലവും തെറ്റായടയാളപ്പെടുത്തില്ല രാജന്‍ ബാബൂ. അനര്‍ഹമായി അവകാശത്തിനുവേണ്ടി വാശി പിടിക്കുന്ന നിങ്ങള്‍ മാത്രമായിരിക്കും തോല്‍ക്കുന്നത്. ഒരു വര്‍ഷത്തോളം അനങ്ങാതിരുന്ന നിങ്ങള്‍ക്ക് പെട്ടെന്ന് എല്ലാം വേണമെന്ന് പറഞ്ഞുവരുന്നത്, അതായത് ആളുകള്‍ വേണമെങ്കില്‍ പോയ്‌ക്കോട്ടെ, ഞങ്ങള്‍ക്ക് സ്വത്ത് വേണമെന്ന ആര്‍ത്തി എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. ഒരിടത്തും നിലനില്‍പ്പില്ലാതെ വരുന്നതിന്റെ ആവലാതിയാണ് നിങ്ങള്‍ക്ക്…

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ യഥാര്‍ത്ഥ മൂലധനം അതിന്റെ പ്രവര്‍ത്തകരോ ആ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരോ അതോ സാമ്പത്തികമോ? കെ. കരുണാകരന്‍ രൂപീകരിച്ച ഡി ഐ സി, എം വി രാഘവന്റെ സിഎംപി എന്നീ പാര്‍ട്ടികളുടെയെല്ലാം സ്വത്തു തര്‍ക്കവും അതെ തുടര്‍ന്നുണ്ടായ പോര്‍വിളികളും എല്ലാവരും കണ്ടതാണ്. അതിനുശേഷം മറ്റൊരു ഏകനേതാപാര്‍ട്ടിയുടെ അനിവാര്യമായ പതനത്തിലേക്ക് എത്തിയിരിക്കുന്ന ജെ എസ് എസ് ആണ് അതിന്റെ യഥാര്‍ത്ഥ മൂലധനത്തിനായി രണ്ടു വിഭാഗങ്ങളായി നിന്ന് പോര്‍വിളിക്കുന്നത്. ശക്തമായൊരു രാഷ്ട്രീയഭൂതകാലമുള്ള കെ ആര്‍ ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ രൂപം കൊടുത്ത രാഷ്ട്രീയപ്രസ്ഥാനം രാഷ്ട്രീയകേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അതിന്റെ സ്വത്തുവകകളുടെ അവകാശത്തര്‍ക്കിന്റെ പേരിലാകുന്നത് ഏറെ ദുഖകരവും ലജ്ജാകരവുമാണ്. പിടിച്ചെടുക്കാനും വിട്ടുകൊടുക്കാതിരിക്കാന്‍ ജെ എസ് എസ്സിന്റെ രണ്ടു ഘടങ്ങളും-ഗൗരിയമ്മ പക്ഷവും രാജന്‍ ബാബു പക്ഷവും- ജാഥകളും കൈയേറ്റങ്ങളും ആക്രോശങ്ങളുമായി ചേരിതിരിഞ്ഞു കഴിഞ്ഞു. തന്റെ പണം ഉപയോഗിച്ച് കെട്ടിപ്പെടുത്ത പാര്‍ട്ടി ഓഫിസുകള്‍ കൈയ്യടക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെതിരെ മരണം വരെ ഉപവാസം നടത്തുമെന്ന മുന്നറിയിപ്പാണ് ഗൗരിയമ്മ ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ അനര്‍ഹമായി പാര്‍ട്ടിയുടെ വസ്തുക്കള്‍ പിടിച്ചുവച്ചിരിക്കുകയാണ് ഗൗരിയമ്മ എന്നാണ് മറുവാദം. ഇരുഭാഗങ്ങള്‍ക്കും ഈ വിഷയത്തില്‍ ഉള്ള നിലപാടുകള്‍ വ്യക്തമാക്കുകയാണ് ഇവിടെ. തയ്യാറാക്കിയത് രാകേഷ് നായര്‍

ഗൗരിയമ്മ രാഷ്ട്രീയ സത്യസന്ധത കാണിക്കണം; പിടിച്ചുവയ്ക്കാന്‍ പാര്‍ട്ടി സ്വകാര്യ സ്വത്തല്ല; എ എന്‍ രാജന്‍  ബാബു
ജെ എസ് എസ് എന്ന പാര്‍ട്ടിയുടെ സ്വത്ത് പാര്‍ട്ടി അംഗങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അനുഭാവികളില്‍ നിന്നും സംഭാവനയായി കിട്ടിയ തുക ഉപയോഗിച്ച് നേടിയതാണ്. പാര്‍ട്ടി അംഗങ്ങള്‍ ലെവിക്കൊപ്പം പാര്‍ട്ടി ഫണ്ടും നല്‍കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. അപ്രകാരം എല്ലാ ജില്ലകളില്‍ നിന്നും സമാഹരിച്ച ഫണ്ടുകൊണ്ടാണ് പാര്‍ട്ടിയുടെ കെട്ടിടങ്ങള്‍ ഉണ്ടാക്കിയതും സ്ഥലങ്ങള്‍ വാങ്ങിയതുമെല്ലാം. ഇതെല്ലാം തന്നെ വാങ്ങിക്കുന്നത് ജനാധിപത്യ സംരക്ഷണ സമിതിയുടെ ജനറല്‍ സെക്രട്ടറിയുടെ പേരിലാണ്, ഗൗരിയമ്മയുടെ പേരിലല്ല. ഗൗരിയമ്മയുടെ സ്വന്തം പണം ഉപയോഗിച്ചുമല്ല ഇതൊന്നും വാങ്ങിയതെന്നും ജെ എസ് എസ്( രാജന്‍ ബാബു പക്ഷം) ജനറല്‍ സെക്രട്ടറി  രാജന്‍ ബാബു പറയുന്നു .

ഒരു പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായാല്‍ ആ പാര്‍ട്ടിയുടെ സ്വത്ത് ഏതു വിഭാഗമാണോ ഒഫീഷ്യല്‍ പാര്‍ട്ടിയായി നില്‍ക്കുന്നത് അവര്‍ക്കാണ് പാര്‍ട്ടി സ്വത്തുവകകളില്‍ അവകാശം. ജെ എസ് എസ് പിളരുമ്പോള്‍ ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റികളും പാര്‍ട്ടി അംഗങ്ങളും എവിടെ നില്‍ക്കുന്നുവെന്നതാണ് നോക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ ഔദ്യോഗിക ജെ എസ് എസ് ഇപ്പോള്‍ ഞങ്ങളാണ്, ഗൗരിയമ്മയും കൂട്ടരുമല്ല. മാത്രമല്ല, പാര്‍ട്ടി പിളര്‍ന്ന് രണ്ടു ഫ്രാക്ഷന്‍ ആയിക്കഴിഞ്ഞാല്‍ അതിലൊന്ന് മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയും മറ്റൊന്ന് ഭൂരിപക്ഷം അംഗങ്ങളുമായി സ്വതന്ത്രമായി നില്‍ക്കുകയും ചെയ്താല്‍ അവരാണ് ഔദ്യോഗിക പാര്‍ട്ടിയെന്ന് നിയമം പറയുന്നുണ്ട്. അങ്ങനെ ലയിക്കാതെ നില്‍ക്കുന്നവര്‍ക്കാണ് പാര്‍ട്ടിയുടെ ചിഹ്നവും കൊടിയുമെല്ലാം. ഇതെല്ലാം ഞങ്ങള്‍ക്ക് അനുകൂലവും ഗൗരിയമ്മ സിപിഐഎമ്മില്‍ ലയിക്കാന്‍ പോവുകയും ചെയ്യുമ്പോള്‍ ജെ എസ് എസ് എന്ന പാര്‍ട്ടിയുടെ നേരവകാശികള്‍ ഞങ്ങള്‍ തന്നെയാണ്.

പാര്‍ട്ടി പിളരുന്നത് എന്തുകൊണ്ട്?
യുഡിഎഫ് വിടണം എന്ന ഗൗരിയമ്മയുടെ എകപക്ഷീയമായ തീരുമാനം തന്നെയാണ് പിളര്‍പ്പിന് കാരണം. എന്നാല്‍ ഈ തീരുമാനം എടുത്തെന്നു പറയുന്ന സംസ്ഥാന സമ്മേളനം വാടകയ്‌ക്കെടുത്തവരുടെ തീരുമാനമാണ്. ഭൂരിഭാഗം പാര്‍ട്ടി ഭാരവാഹികളും ഗൗരിയമ്മയുടെ തീരുമാനത്തോടു വിയോജിപ്പുള്ളവരായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന സമ്മേളനത്തില്‍ തീര്‍ത്തും തരംതാണരാഷ്ട്രീയക്കളിയാണ് നടന്നത്. ജില്ലാ കോണ്‍ഫറന്‍സില്‍ നിന്നാണ് സംസ്ഥാന കമ്മറ്റിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്നിരിക്കെ അവരുടെ സ്വന്തം ഇഷ്ടപ്രകാരം ആളുകളുടെ ലിസ്റ്റ് ഉണ്ടാക്കി അവരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. യുഡിഎഫ് വിടണ്ട എന്ന വാദമുയര്‍ത്തിയവരെ സമ്മേളന വേദിയില്‍ തടഞ്ഞുവച്ചു. സിഐടിയു ഗുണ്ടകളാണ് എല്ലാറ്റിനും ചുക്കാന്‍ പിടിച്ചത്. സമ്മേളന വേദിയുടെ നിയന്ത്രണം അവര്‍ക്കായിരുന്നു. മുന്നണി വിടണമെന്ന് പ്രഖ്യാപനം നടക്കുന്നതുവരെ ആരെയും പുറത്തുവിടാതെ ഭീഷണിപ്പെടുത്തി തടഞ്ഞുവയ്ക്കാന്‍ ആ ഗുണ്ടകള്‍ ശ്രമിച്ചു. ഇതു മുന്‍കൂട്ടിയറിഞ്ഞ ഞങ്ങള്‍ യോഗവേദിയില്‍ കയറാതെ മറ്റൊരിടത്ത് പ്രത്യേകയോഗം ചേര്‍ന്ന് ജെ എസ് എസ് യുഡിഎഫില്‍ തുടരും എന്ന തീരുമാനം എടുക്കുകയായിരുന്നു. ആ യോഗത്തില്‍ കെ കെ ഷാജുവിനെ പ്രസിഡന്റായും എന്നെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 96 അംഗ സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ചു. അന്ന് ഞങ്ങള്‍ മാറി നിന്നതോടെ അവരുടെ സമ്മേളനത്തിന് ആരുമില്ലാതായി. പിന്നീട് സിഐടിക്കാരെയും ചേര്‍ത്തലയിലെയും അരൂരിലെയും ഓട്ടോ തൊഴിലാളികളെയും കൊണ്ടുവന്നാണ് ആളെ കാണിച്ചത്. അങ്ങനെയുള്ള സമ്മേളനത്തില്‍വച്ചാണ് യുഡിഎഫ് വിടുന്നുവെന്ന തീരുമാനം പറയുന്നതും. നിയമപരമായൊരു തെരഞ്ഞെടുപ്പിലൂടെയല്ല ഗൗരിയമ്മ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഭൂരിഭാഗം പാര്‍ട്ടിക്കാരും ഞങ്ങള്‍ക്കൊപ്പമായിരുന്നു. എല്ലാവരും എനിക്കൊപ്പം ഉണ്ടെന്ന് ഇപ്പോള്‍ പറയുന്ന ഇതേ ഗൗരിയമ്മ തന്നെയല്ലേ പിറന്നാള്‍ ദിനത്തില്‍ എന്റെ കൂടെ വീട്ടുകാരും നാട്ടുകാരുമില്ല, ആകെയൊരു പൊലീസുകാരന്‍ മാത്രമേയുള്ളൂവെന്ന് പറഞ്ഞതും!

ജെഎസ്എസ് പാര്‍ട്ടി ഓഫിസില്‍ സിഐടിയുക്കാര്‍ക്ക് എന്തവകാശം?
തിരുവനന്തപുരത്തും ആലപ്പുഴയിലുമുള്ള പാര്‍ട്ടിയുടെ ഓഫിസുകളില്‍ ദിവസങ്ങളോളം സിഐ ടി യു ഗുണ്ടകളും സിപിഐഎമ്മുകാരും തിന്നും കുടിച്ചും കഴിഞ്ഞത് എന്തിന്? ഗൗരിയമ്മയോ മറ്റു ഭാരവാഹികളോ ഓഫിസില്‍ കയറുന്നതുപോലെയാണോ പുറത്തു നിന്നുള്ളവര്‍ എത്തുന്നത്. അതിനുള്ള അവകാശം അവര്‍ക്ക് ആരാണ് കൊടുത്തത്. അതാണ് ഞങ്ങള്‍ ചോദ്യം ചെയ്തത്. പാര്‍ട്ടി ഓഫിസുകള്‍ ഗുണ്ടകളെ ഉപയോഗിച്ച് കൈവശപ്പെടുത്താനാണ് ഗൗരിയമ്മ നോക്കുന്നത്. ഈ പാര്‍ട്ടി ഓഫിസുകള്‍ തെരുവില്‍ നിന്ന് പിരിച്ചെടുത്ത പണം കൊണ്ട് ഉണ്ടാക്കിയതാണ്. അല്ലാതെ ആരുടെയും കുടുംബസ്വത്തല്ല.

ആഭ്യന്തരമന്ത്രി ഇടപെട്ടെന്നാണ് ഗൗരിയമമ്മയുടെ ഇപ്പോഴത്തെ ആരോപണം. മന്ത്രി ഇക്കാര്യത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. അവിടെ നടന്ന ലോ ആന്‍ഡ് ഓഡര്‍ സ്വിറ്റേഷന് ആരാണ് ഉത്തരവാദികളെന്ന് എല്ലാവര്‍ക്കും അറിയാം. ഒരവകാശവുമില്ലാത്തിടത്ത് ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ അതിനെ നീതീകരിക്കാന്‍ കഴിയില്ല. ഒരു നീതിയുമില്ലാത്ത കാര്യത്തില്‍ മരണംവരെ നിരാഹാരം കിടക്കുമെന്നൊക്കെ പറയുന്നത് സ്വയം അപഹാസ്യമാകുന്നതിന് തുല്യമാണ്. എന്ത് തെളിവാണ് ഇതെല്ലാം തന്റെയെന്ന് തെളിയിക്കാന്‍ ഗൗരിയമ്മയുടെ പക്കലുള്ളത്? ഇതുവരെ കൊടുത്ത ഏതു നാമനിര്‍ദേശ പത്രികയിലാണ് തനിക്ക് ഈവക സ്വത്തൊക്കെ ഉണ്ടെന്ന് ഗൗരിയമ്മ പറഞ്ഞിട്ടുള്ളത്? പിടിച്ചെടുക്കല്‍ അനുവദിക്കാന്‍ പറ്റില്ല.

ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് ഞങ്ങളുടെ തീരുമാനം. കോടതിയില്‍ വസ്തുതകള്‍ ഞങ്ങള്‍ക്ക് തെളിയിക്കാന്‍ സാധിക്കും. ഭൂരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും ഞങ്ങള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കും. മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുന്നവര്‍ക്ക് സ്വത്തുക്കളുടെ മേല്‍ അവകാശമില്ലെന്ന് വാദിക്കും. ഇനി അതല്ല, എല്ലാം ഗൗരിയമ്മയുടെതാണെങ്കില്‍ അതിനുള്ള തെളിവുകള്‍ ഹാജരാകട്ടെ, പ്രമാണങ്ങള്‍ ഹാജരാക്കട്ടെ.

ഇപ്പോള്‍ നടക്കുന്നത് സിപിഐഎമ്മിന്റെ കുതന്ത്രങ്ങള്‍
യഥാര്‍ത്ഥത്തില്‍ കളിക്കുന്നത് സിപിഐഎമ്മാണ്. ഗൗരിയമ്മയെ പാര്‍ട്ടിയിലെടുത്ത് ശേഷം വരും കാലങ്ങളില്‍ ഈ സ്വത്തെല്ലാം അവര്‍ക്ക് കൈവശപ്പെടുത്താനാണ് തക്കം പാര്‍ത്തിരിക്കുന്നത്. അതിനുവേണ്ടിയാണ് ഇപ്പോള്‍ കൊടുക്കുന്ന ഈ സംരക്ഷണം. ആലപ്പുഴ ഗൗരിയമ്മയുടെ ശക്തി കേന്ദ്രമാണ്. എന്നിട്ടും കഴിഞ്ഞ ദിവസം ആലപ്പുഴയിലെ പാര്‍ട്ടി ഓഫിസിലേക്ക് ഞങ്ങള്‍ നടത്തിയ മാര്‍ച്ചിനെ തടയാന്‍ ഉണ്ടായിരുന്നത് സി ഐടിയുക്കാര്‍. എല്ലാവരും കൂടെയുണ്ടായിരുന്നെങ്കില്‍ ഗൗരിയമ്മ വിരലൊന്നു ഞൊടിച്ചാല്‍ അവിടെ എത്രയോ പാര്‍ട്ടിക്കാര്‍ കൂടിയേനെ. ആരുമെന്തേ വന്നില്ലാ? ആകെ പാര്‍ട്ടി ഓഫിസിലുണ്ടായിരുന്നത് മൂന്നേ മൂന്ന് ജെഎസ്എസ് നേതാക്കന്മാര്‍. ബാക്കിയെല്ലാവരും തന്നെ സി ഐ ടി യുക്കാര്‍. ഇതില്‍ നിന്നു തന്നെ ഗൗരിയമ്മയുടെ കൂടെ ആരൊക്കെയാണെന്ന് മനസ്സിലാകും.

ഗൗരിയമ്മ സ്വന്തം മഹത്വം കളയരുത്
ഗൗരിയമ്മയുടെ മഹത്വവും അവരുടെ രാഷ്ട്രീയഭൂതകാലവും നന്നായി അറിയുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നൊരാളാണ് ഞാന്‍. പക്ഷെ ഇപ്പോഴത്തെ നടപടികള്‍ ആ മഹത്വം കളഞ്ഞുകുളിക്കുകയാണ്. യുഡിഎഫിനോട് ഇപ്പോള്‍ കാണിക്കുന്നത് വ്യക്തമായ വഞ്ചനയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ മാന്യമായി അവരെ ക്ഷണിച്ചുകൊണ്ടുവന്ന് അര്‍ഹമായ പരിഗണന കൊടുക്കുകയും മന്ത്രിയും എംഎല്‍എയുമൊക്കെ ആക്കിയ മുന്നണിയാണ് യുഡിഎഫ്. ആ മുന്നണിക്കെതിരെ തന്നെ തിരിഞ്ഞിട്ടും ഒരു തരത്തിലുള്ള അസഹിഷ്ണുതയും യുഡിഎഫ് ഗൗരിയമ്മയോട് കാണിച്ചില്ല. സിപിഐഎം അതാണോ ചെയ്തത്. ഇഎംഎസ് അടക്കമുള്ളവര്‍ ഇല്ലാത്ത അഴിമതിക്കഥകള്‍ പറഞ്ഞല്ലേ ഗൗരിയമ്മയെ പാര്‍ട്ടിയില്‍ പുറത്താക്കിയത്. ഈ ഗൗരിയമ്മ തന്നെ എപ്പോഴും പറയുന്നത് സിപിഐഎം എന്തിന് എന്നെ പുറത്താക്കി എന്ന് വ്യക്തമാക്കണമന്നായിരുന്നു. ഇപ്പോള്‍ അവര്‍ ഗൗരിയമ്മയുടെ ചോദ്യത്തിന് ഉത്തരം തന്നോ? ഗൗരിയമ്മയെ അപഹസിച്ചതിന് ഒരു ക്ഷമാപണമെങ്കിലും ആ പാര്‍ട്ടി ഈനേരം വരെ നടത്തിയിട്ടുണ്ടോ? അങ്ങനെയുള്ളൊരു പാര്‍ട്ടിയിലേക്ക് ഗൗരിയമ്മ പോകുമ്പോള്‍, അതവരുടെ സ്വാര്‍ത്ഥതയാണെന്ന് പറയേണ്ടി വരും. പക്ഷെ വിശ്വസിച്ച് കൂടെ വന്നവരെ ചതിച്ചിട്ടാണ് സ്വാര്‍ത്ഥത സംരക്ഷിക്കുന്നതെങ്കില്‍ കെ ആര്‍ ഗൗരിയമ്മ എന്ന കേരള രാഷ്ട്രീയ ചരിത്രത്തിലെ ഉജ്വല വിഗ്രഹം അവശേഷിക്കുന്ന മനസ്സുകളില്‍ പോലും ഉടഞ്ഞു വീഴും.

എ എന്‍ രാജന്‍ ബാബുവിന്റെ വാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയുകയാണ് ജെ എസ് എസ് ആലപ്പുഴ ജില്ലാ പ്രസിഡന്റും സംസ്ഥാന എക്‌സിക്യൂട്ട് അംഗവുമായ ശ്യാമപ്രസാദ്.

പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവര്‍ക്ക് എന്ത് അവകാശം?
2014 ജനുവരി 24, 25, 26 തീയതികളിലായി ആലപ്പുഴ റെയ്ബാന്‍ ആഡിറ്റോറിയത്തില്‍വെച്ചു നടന്ന സംസ്ഥാന സമ്മേളനത്തിന് മുമ്പു തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവരാണ് കെ കെ ഷാജുവും പൊന്നപ്പനും മറ്റും. അങ്ങനെയുള്ളവര്‍ക്ക് ഇപ്പോള്‍ ജെ എസ് എസ് പാര്‍ട്ടിയില്‍ അവകാശമുണ്ടെന്ന് പറഞ്ഞുവന്നാല്‍ അതൊരു തമാശമാത്രമാണ്. രാജന്‍ ബാബു സമ്മേളനത്തിന്റെ തലേദിവസം ഉച്ചവരെ പങ്കെടുത്തിട്ട് ഈണു കഴിക്കാന്‍ പോയിട്ട് പിന്നെ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നയാളാണ്. എന്നിട്ടാണ് അവര്‍ ആലപ്പുഴ കിടങ്ങാപറമ്പില്‍ യോഗം ചേര്‍ന്നത്. ആ യോഗമാണ് ജെ എസ് എസിന്റെ ഔദ്യോഗിക യോഗമെന്ന് പറയുന്നതില്‍ ഒരു യുക്തിയുമില്ല. അവിടെ രൂപീകരിച്ചത് രാജന്‍ ബാബു വിഭാഗം എന്നൊരു കഷ്ണമാണ്. അവര്‍ യുഡിഎഫില്‍ നില്‍ക്കാനും തീരുമാനിച്ചു. ഇതിനെല്ലാം ശേഷമാണ് യഥാര്‍ത്ഥ ജെ എസ് എസ് സമ്മേളനം കൂടുന്നതും ടി എസ് പ്രദീപിനെ പ്രസിഡന്റായും കെ ആര്‍ ഗൗരിയമ്മയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതും. ഈ തെരഞ്ഞെടുപ്പിന്റെ വിവരം കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരം കൊടുത്തിരിക്കുന്നതുപോലും ഗൗരിയമ്മ നയിക്കുന്ന ജെ എസ് എസ്സിനാണ്. ഔദ്യോഗ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ പാര്‍ട്ടി വിട്ടുപോയവര്‍ക്ക് എങ്ങനെയാണ് പാര്‍ട്ടിയുടെ ആസ്തിയില്‍ അവകാശമുണ്ടായിരിക്കുന്നത്? 

യുഡിഎഫ് വിടാന്‍ തീരുമാനിച്ചതിന്റെ പേരിലാണ് ഇറങ്ങിപ്പോയതെന്നാണ് രാജന്‍ ബാബു പറയുന്നത്. അദ്ദേഹം പോകുന്ന സമയത്ത് ആ കാര്യത്തില്‍ ചര്‍ച്ച പോലും പൂര്‍ത്തിയായിരുന്നില്ല. അതിനുശേഷം സംസ്ഥാന കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നുവോ അതുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനം. ഇതിനൊന്നും കാത്തുനില്‍ക്കാതെ ഇറങ്ങിപ്പോയൊരാള്‍ ഇപ്പോള്‍ പറയുന്ന വാദങ്ങള്‍ തികച്ചും തെറ്റാണ്. അങ്ങനെയൊരു തീരുമാനം വന്നശേഷം അതില്‍ പ്രതിഷേധിച്ച് പോയൊരാള്‍ അഡ്വ.സജിത് മാത്രമാണ്.

ആലപ്പുഴയിലെ പാര്‍ട്ടി ഓഫീസ് ഗൗരിയമ്മയുടെ പെന്‍ഷന്‍ തുക കൊണ്ട് ഉണ്ടാക്കിയത്
ഗൗരിയമ്മയുടെ കാശുകൊണ്ടല്ല പാര്‍ട്ടി ഓഫിസുകള്‍ കെട്ടിയുണ്ടാക്കിയതെന്നു പറയുന്ന രാജന്‍ ബാബുവിനോട്, ആലപ്പുഴയിലെ പാര്‍ട്ടി കെട്ടിടം ഗൗരിയമ്മയുടെയും ടി വി തോമസിന്റെയും പെന്‍ഷന്‍ കാശില്‍ നിന്ന് എടുത്ത് തന്നെ ഉണ്ടാക്കിയതാണ്. അതില്‍ നിങ്ങളുടെ ആരുടെയും നയാ പൈസയുമില്ല. തിരുവനന്തപുരത്തെ കെട്ടിടം പണിയുന്നതിന് സംഭാവന നല്‍കിയ പാര്‍ട്ടി ഭാരവാഹികളും പ്രവര്‍ത്തകരുമെല്ലാം തന്നെ ഇപ്പോഴും ഗൗരിയമ്മയുടെ കൂടെ തന്നെയുണ്ട്. അതുകൊണ്ട് നിങ്ങള്‍ ഇല്ലെന്നു പറഞ്ഞാലും ആ പാര്‍ട്ടി ഓഫിസില്‍ ഗൗരിയമ്മയ്ക്ക് അവകാശമുണ്ട്. അവസാനഘട്ടത്തിലെ ചെലവുകള്‍ക്കായി പത്തുലക്ഷം നല്‍കിയതും ഗൗരിയമ്മയുടെ കൈയില്‍ നിന്നു തന്നെയാണ്. എതിര്‍വാദം പറഞ്ഞുവരുന്ന ഇതിഹാസിനെ പോലുള്ളവരുടെ കൈയില്‍ നിന്ന് ഒരു രൂപ പോലും ഇതിനായി മുടക്കിയിട്ടില്ല. ഈ കാണുന്നതെല്ലാം ഉണ്ടായശേഷമല്ലേ ഇതിഹാസ് പാര്‍ട്ടിയിലേക്ക് വന്നത് തന്നെ. അതും ഗൗരിയമ്മ കൊണ്ടുവന്നയാള്‍. രാജന്‍ ബാബുവടക്കം ഇന്നുവരെ സ്വന്തമായി ഇറങ്ങി പാര്‍ട്ടിക്കുവേണ്ടി എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ? ആകെ ചെയ്തത് ഗൗരിയമ്മ വിലക്കിയിട്ടും നവതി ആഘോഷത്തിനായി പണം പിരിച്ചതുമാത്രമാണ്. ഇലക്ഷന് നിന്ന സമയത്തുപോലും ചെലവ് ഗൗരിയമ്മ കൊടുക്കണമായിരുന്നു.

വഞ്ചിച്ചത് ഗൗരിയമ്മയല്ല യുഡിഎഫ് ആണ്
ഗൗരിയമ്മ ഒരുകാര്യം ചെയ്യുന്നത് നയപരമായാണ്, എടുത്തു ചാടിയല്ല. യുഡിഎഫ് വിടണമെന്ന് തീരുമാനിച്ചാല്‍ അതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. അരൂരിലെ തോല്‍വി ഒന്ന്. രാജേന്ദ്ര പ്രസാദ് എന്ന ഇപ്പോഴത്തെ കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആണ് അന്ന് ഗൗരിയമ്മയുടെ തോല്‍വിക്ക് പ്രധാന ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസുകാരന്‍. ഇയാള്‍ ഗൗരിയമ്മയെ തോല്‍പ്പിക്കാനായി പരസ്യമായി കത്തുകളെഴുതി. ഇതിന് വ്യക്തമായ തെളിവ് ഞങ്ങളുടെ പക്കലുണ്ടായിരുന്നു. തോല്‍വിയുടെ പേരില്‍ ഗൗരിയമ്മ കൊടുത്ത പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ യുഡിഎഫ് പത്മരാജന്‍ കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ ഗൗരിയമ്മയുടെ തോല്‍വിയില്‍ രാജേന്ദ്രപ്രസാദ് അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതാണ്. ഇതിന്റെ പേരില്‍ നടപടിയുണ്ടാകുമെന്ന് അന്നത്തെ കെപിസിസി പ്രസിഡന്റ് അടക്കം ഉറപ്പു നല്‍കിയിരുന്നതുമാണ്. എന്നാല്‍ തന്റെ വിശ്വസ്തനായ രാജേന്ദ്ര പ്രസാദിനെയും കൂട്ടി വയലാര്‍ രവി ഗൗരിയമ്മയെ വീട്ടില്‍ വന്നു കണ്ട് മാപ്പ് പറയിക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു. പിന്നെ ഈ പ്രശ്‌നം ഉന്നയിക്കാന്‍ ഗൗരിയമ്മ മെനക്കെട്ടില്ല. ആരോടും പക വച്ചു നടക്കാന്‍ ഗൗരിയമ്മ തയ്യാറല്ല. ഗൗരിയമ്മയെ രാഷ്ട്രീയ സത്യസന്ധത ഓര്‍മ്മിപ്പിക്കുന്ന രാജന്‍ ബാബു ഒരു കാര്യം സ്മരിക്കണം, തന്നെ യുഡിഎഫിലേക്ക് കൊണ്ടുവന്ന സാക്ഷാല്‍ കെ കരുണാകരന്‍ രാജ്യസഭ ഇലക്ഷന് തന്റെ സ്ഥാനാര്‍ത്ഥിയായ കോടോത്ത് ഗോവിന്ദന്‍ നായര്‍ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും താനത് ചെയ്യില്ലെന്നും യുഡിഎഫിന്റെ ഭാഗമായ താന്‍ രാഷ്ട്രീയധാര്‍മികത കാണിക്കുമെന്ന് പറഞ്ഞയാളാണ് കെ ആര്‍ ഗൗരിയമ്മ. അങ്ങനെയുള്ള ഗൗരിയമ്മയെ ആണോ നിങ്ങള്‍ കടമയും കടപ്പാടും പഠിപ്പിക്കുന്നത്? അന്നത്തെ ഇലക്ഷന് രണ്ടാമത്തെ വോട്ട് തനിക്ക് തന്നെ തരണമെന്നും ഇല്ലെങ്കില്‍ താന്‍ തോല്‍ക്കുമെന്നു പറഞ്ഞ് വയലാര്‍ രവി അപേക്ഷിച്ചപ്പോഴും ഗൗരിയമ്മ അയാളെ കൈവിട്ടില്ല. പക്ഷെ ചെയ്ത ഉപകാരങ്ങള്‍ക്കെല്ലാം തിരിച്ചുകാണിച്ചത് നന്ദികേട് മാത്രമായിരുന്നു. ചേര്‍ത്തലയില്‍ മത്സരിച്ചപ്പോള്‍ ഇതേ വയലാര്‍ രവിയും രാജേന്ദ്ര പ്രസാദുമെല്ലാം ഗൗരിയമ്മയെ ശരിക്കും’സഹായിച്ചു’. ഗൗരിയമ്മയെ പരസ്യമായി അപമാനിച്ച് സംസാരിക്കാന്‍ വരെ തയ്യാറായി ഒരിക്കല്‍ ഗൗരിയമ്മയോട് ക്ഷമ ചോദിച്ച രാജേന്ദ്ര പ്രസാദ്. ആന്റണിയടക്കം മത്സരിച്ച് ജയിച്ച ചേര്‍ത്തലയില്‍ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള ഇടങ്ങളില്‍ പോലും ഗൗരിയമ്മയ്ക്ക് വോട്ട് കിട്ടിയില്ല. ഈ കാര്യത്തില്‍ എന്ത് അന്വേഷണം യുഡിഎഫ് നടത്തി? ആര്‍ക്കെതിരെ നടപടിയെടുത്തു? തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജെ എസ് എസിന് നല്‍കിയ സീറ്റുകളില്‍ പോലും റിബലുകളെ നിര്‍ത്തി തോല്‍പ്പിച്ചതും കോണ്‍ഗ്രസ് തന്നെയല്ലേ. ആലപ്പുഴ മുന്‍സിപ്പാലിറ്റിയില്‍ നാലു വോട്ടുകള്‍ക്കുപോലും ജെ എസ് എസ് സ്ഥാനാര്‍ത്ഥി തോറ്റത് എങ്ങനെയാണെന്ന് അന്വേഷിക്കൂ. വാമനപുരത്ത് ഇപ്പോഴക്കെ പി എസ് സി മെംബര്‍ അഡ്വ. ഷൈന്‍ മത്സരിച്ചപ്പോഴും റിബലിനെ നിര്‍ത്തി തോല്‍പ്പിച്ചതിന്റെ ചരിത്രവും ആരും മറന്നിട്ടില്ല. നിസ്സാര വോട്ടുകള്‍ക്കാണ് അന്ന് ഷൈന്‍ തോറ്റത്. പി സി ജോര്‍ജ് ഏറ്റവും തരംതാണ തരത്തില്‍ ഗൗരിയമ്മയെ പോലൊരാളെ അപമാനിച്ചിട്ടും അതിനെതിരെ മൗനം പാലിച്ചും യുഡിഎഫ് ഗൗരിയമ്മയെ അപമാനിച്ചില്ലേ? ഇതെല്ലാം രാജന്‍ ബാബുവും കൂട്ടരും മറന്നോ?

കൂടെ നിന്നവരെ ഒറ്റുകൊടുക്കാനല്ല സംരക്ഷിക്കാനെ ഗൗരിയമ്മയയ്ക്ക് അറിയൂ
കൂടെ നിന്നവരെ ചതിച്ചു എന്നാണല്ലോ വിമര്‍ശനം. സ്വന്തം മനസാക്ഷിയോട് പറയാമോ ഗൗരിയമ്മ നിങ്ങളെയാരെയും സംരക്ഷിച്ചിരുന്നില്ലെന്ന്? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഷാജുവിനെ കൂടെ കൂട്ടി എംഎല്‍എ ആക്കിയതും ഇന്നും അധികാരത്തിന്റെ സുഖം ഷാജു അനുഭവിക്കുന്നതെല്ലാം ഗൗരിയമ്മ സ്വന്തം കാര്യം മാത്രം നോക്കുന്നൊരാള്‍ ആയതുകൊണ്ടാണോ? രാജന്‍ ബാബുവടക്കമുള്ളവര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമ്പോള്‍ ആരാണ് നിങ്ങളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്? ഒടുവില്‍ മത്സരിച്ചു തോറ്റു കഴിഞ്ഞ് എനിക്ക് പൊതുപ്രവര്‍ത്തനം ചെയ്യണമെങ്കില്‍ എന്തെങ്കിലും സ്ഥാനം വേണമെന്ന് ഷാജു ശഠിച്ചപ്പോള്‍ പൊതുപ്രവര്‍ത്തനം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് മനസ്സിലാക്കാനാണ് ഗൗരിയമ്മ ശ്രമിച്ചത്. എന്നിട്ടും ഹാന്‍ടെക്‌സ് ചെയര്‍മാന്‍ സ്ഥാനം ഷാജു ഒപ്പിച്ചെടുത്തു; പൊതുപ്രവര്‍ത്തനം നടത്താന്‍. ഗൗരിയമ്മയുടെ നോ ഒബ്ജക്ഷന്‍ വേണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ ഗൗരിയമ്മ മൗനം പാലിച്ചു. ആ മൗനമാണ് ഷാജുവിന് കിട്ടിയ സ്ഥാനമെന്ന് മറക്കരുത്. ഗൗരിയമ്മ ആകെ ആവശ്യപ്പെട്ടത് വെയര്‍ഹൗസിംഗ് ചെയര്‍മാന്‍ സ്ഥാനമാണ്. ഇതിഹാസിനുവേണ്ടി. എനിക്കും എന്തെങ്കിലുമൊക്കെ സ്ഥാനം വേണമെന്ന് ഇതിഹാസ് പറഞ്ഞപ്പോഴാണ് ഗൗരിയമ്മ അതിന് തയ്യാറായത്. കൂടെ കൊണ്ടുനടക്കുന്നവരെ സങ്കടപ്പെടുത്താന്‍ ഗൗരിയമ്മയ്ക്ക് ആവില്ലായിരുന്നു; കരുണാകരനെ പോലെ. എന്നിട്ടും ഇതിഹാസ് ഗൗരിയമ്മയെ ചതിച്ചു. രാജന്‍ ബാബുവും ഒന്നും വാങ്ങാതെയിരുന്നില്ല. തനിക്കു വേണ്ടപ്പെട്ടൊരാളെ ഗവ. പ്ലീഡറാക്കിയെടുത്തു. ഇതെല്ലാം ഗൗരിയമ്മയുടെ അക്കൌണ്ടിലായിരുന്നുവെന്നുമാത്രം. തങ്ങള്‍ക്ക് കിട്ടേണ്ടതെല്ലാം വാങ്ങിച്ചെടുക്കാന്‍ കാണിച്ച ഉത്സാഹം പക്ഷെ ഗൗരിയമ്മ തനിക്ക് നേരിടുന്ന അവഗണനയില്‍ നടപടി വേണമെന്നാവിശ്യപ്പെട്ട് യുഡിഎഫിന കൊടുത്ത കത്തിന് ഒരു മറുപടി വാങ്ങിച്ചെടുക്കാന്‍ മാത്രം ആരും കാണിച്ചില്ല. സ്വാര്‍ത്ഥ ആര്‍ക്കാണെന്ന് മനസ്സിലാക്കാവുന്നതല്ലേയുള്ളൂ.

യുഡിഎഫ് വിടരുതെന്നാണ് ഭൂരിഭാഗം പ്രവര്‍ത്തകരുടെയും ആവശ്യമെന്ന് പറയുന്ന രാജന്‍ ബാബു പാര്‍ട്ടി പ്ലീനത്തില്‍ ഉയര്‍ന്ന ആവശ്യത്തെ കുറിച്ചു മറന്നോ? യുഡിഎഫ് വിടണമെന്നായിരുന്നു അന്നു ഭൂരിപക്ഷാഭിപ്രായം. ഗൗരിയമ്മ അതംഗീകരിച്ചിരുന്നെങ്കില്‍ യുഡിഎഫ് ഇന്ന് അധികാരത്തില്‍ ഉണ്ടാകില്ലായിരുന്നു. അതിന് ഗൗരിയമ്മ തയ്യാറാകാതിരുന്നത് തന്റെ കൂടെയുള്ളവരുടെ സംരക്ഷണം ഒന്നുമാത്രം ഓര്‍ത്താണ്. മറക്കരുത് ഒന്നും.

സിപിഎം തന്നത് സംരക്ഷണമാണ്, ഗൂണ്ടാ സഹായമല്ല
സി ഐ ടി യു ഗൂണ്ടകളെ ഉപയോഗിക്കുന്നുവന്നാണ് രാജന്‍ ബാബുവിന്റെ മറ്റൊരാരോപണം. ഗൂണ്ടകളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ട ഗതികേട് ഗൗരിയമ്മയെ പോലൊരു കമ്യൂണിസ്റ്റിന് ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. അപ്രതീക്ഷിതമായി ഒരു സംഘം ആളുകള്‍ ഇരച്ചു കയറിയാല്‍ അവരെ പ്രതിരോധിക്കാന്‍ ആ സമയത്ത് അടുത്തുള്ള ആളുകള്‍ തയ്യാറായാല്‍ അത് ഗൂണ്ടാപ്രവര്‍ത്തനമാകുമോ? വഴിയില്‍ വീണുകിടക്കൊന്നാരാളെ ഒരു വഴിപോക്കന്‍ രക്ഷിച്ചാല്‍ അത് തെറ്റാണെന്നാണോ. രാജന്‍ ബാബു പറയുന്നതുപോലെ മൂന്നുപേരല്ല അന്ന് ഓഫിസില്‍ ഉണ്ടായിരുന്നത്. അതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു. നിങ്ങള്‍ ഇങ്ങനെയൊരു നീക്കം നടത്തുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ നിങ്ങളെ തടയാന്‍ ജെ എസ് എസ്സിന്റെ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അണി നിരക്കുമായിരുന്നു. ഒരു ചോദ്യം, നിങ്ങളുടെ കൂടെ ഉണ്ടായിരുന്നവരെല്ലാം സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നോ! ഞങ്ങളാരും ഇന്നുവരെ അവരെയാരെയും കണ്ടിട്ടില്ല. എന്തായാലും ഗൂണ്ടകളെന്നൊന്നും വിളിച്ചു ആക്ഷേപിക്കുന്നില്ല ആരെയും.

പിന്നെ സിപിഎമ്മുകാരെ പാര്‍ട്ടി ഓഫീസില്‍ കയറ്റിയത് എന്തിനാണെന്നു ചോദിച്ചാല്‍, പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ഒരു ഓഫിസില്‍ ഇരിക്കുന്നത് അപാകതയാണോ?ഇടതു മുന്നണി അവരുടെ പ്രധാന പരിപാടികളിലെല്ലാം ജെ എസ് എസ്സിനെ ക്ഷണിക്കാറുണ്ട്. അരുവിക്കരയിലെത്തി വിജയകുമാറിനു വേണ്ടി ഗൗരിയമ്മ പ്രസംഗിച്ചതൊന്നും കണ്ടില്ലേ?

ചരിത്രം ആരെ എങ്ങനെ രേഖപ്പെടുത്തുമെന്ന് വ്യക്തമാണ്
കെ ആര്‍ ഗൗരിയമ്മ എന്ന രാഷ്ട്രീയാവേശത്തെ ഒരുകാലവും തെറ്റായടയാളപ്പെടുത്തില്ല രാജന്‍ ബാബൂ. അനര്‍ഹമായി അവകാശത്തിനുവേണ്ടി വാശി പിടിക്കുന്ന നിങ്ങള്‍ മാത്രമായിരിക്കും തോല്‍ക്കുന്നത്. ഒരു വര്‍ഷത്തോളം അനങ്ങാതിരുന്ന നിങ്ങള്‍ക്ക് പെട്ടെന്ന് എല്ലാം വേണമെന്ന് പറഞ്ഞുവരുന്നത്, അതായത് ആളുകള്‍ വേണമെങ്കില്‍ പോയ്‌ക്കോട്ടെ, ഞങ്ങള്‍ക്ക് സ്വത്ത് വേണമെന്ന ആര്‍ത്തി എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. ഒരിടത്തും നിലനില്‍പ്പില്ലാതെ വരുന്നതിന്റെ ആവലാതിയാണ് നിങ്ങള്‍ക്ക്…

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍