UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടിവസ്ത്രം അലക്കിയില്ല; കീഴ്ജീവനക്കാരിക്ക് ജഡ്ജിയുടെ മെമ്മോ

അഴിമുഖം പ്രതിനിധി

അടിവസ്ത്രം അലക്കാന്‍ വിസമ്മതിച്ച ഓഫീസ് അസിസ്റ്റന്റിന് കീഴ്‌ക്കോടതി ജഡ്ജിയുടെ മെമ്മോ. സത്യമംഗലം കോടതിയിലെ സബോര്‍ഡിനേറ്റ് ജഡ്ജി ഡി ശെല്‍വം ആണ് അടിവസ്ത്രം അലക്കാത്തിന് വിശദീകരണം ആവശ്യപ്പെട്ട് വാസന്തിയെന്ന 47 കാരിയായ ഓഫീസ് അസിസ്റ്റന്റിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

വാസന്തിക്കു കിട്ടിയ മെമ്മോയില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്; സബ് ജഡ്ജിന്റെ വീട്ടില്‍ നിന്നും അലക്കാന്‍ നല്‍കിയ വസ്ത്രങ്ങള്‍ നല്ലരീതിയില്‍ അലക്കിയില്ല. അടിവസ്ത്രങ്ങള്‍ അലക്കാന്‍ വിസമ്മതിക്കുകയും അവ വലിച്ചെറിയുകയും ചെയ്തു. ഇതിനെപ്പറ്റി ചോദിച്ച ജഡ്ജിയുടെ ഭാര്യയോട് തട്ടിക്കയറി.

ഫെബ്രുവരി ഒന്നിനു നല്‍കിയ മെമ്മോയില്‍ അച്ചടക്ക നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഏഴുദിവസത്തിനകം വിശദീകരണം നല്‍കാനായിരുന്നു ആവശ്യപ്പെട്ടത്.

കോര്‍ട്ടില്‍ വന്ന് ജഡ്ജിയുടെ ഭാര്യ തന്നെ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മെമ്മോ വരുന്നത്. മെമ്മോ കിട്ടിയതിനു പിന്നാലെ താന്‍ വീട്ടിലെത്തി ജഡ്ജിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പി എ യെ മെമ്മോ കിട്ടിയ വിവരം ധരിപ്പിച്ചു. അദ്ദേഹം എന്നെ ആശ്വസിപ്പിക്കുകയും ഇക്കാര്യത്തില്‍ ഒരു വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതു പ്രകാരം ഫെബ്രുവരി നാലിന് താന്‍ ക്ഷമാപണം അറിയിച്ചുകൊണ്ടുള്ള മറുപടി നല്‍കിയെന്നും വാസന്തി പറയുന്നു. ഇനി മേലില്‍ ഇത്തരത്തിലുള്ള വീഴ്ച്ച തന്റെ ഭാഗത്തു നിന്നുണ്ടാവില്ല. എന്റെ ജോലികള്‍ കൃത്യമായി ഞാന്‍ ചെയ്യും. എനിക്കെതിരെയുള്ള അച്ചടക്ക നടപിടികള്‍ ദയവ് ചെയ്ത് അവസാനിപ്പിക്കണം എന്ന് വാസന്തി എഴുതി നല്‍കി. ഇതേ തുടര്‍ന്ന് ജഡജി അവരെ വീണ്ടും വീട്ടുജോലികള്‍ക്കായി നിയോഗിച്ചു, എന്നാല്‍ തന്റെ ഭാര്യയെ ഒരു തരത്തിലും വിഷമിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശത്തോടെയായിരുന്നു അത്.

ജഡ്ജിയുടെ ഈ നടപടിയ്‌ക്കെതിരെ തമിഴ്‌നാട്ടിലെ ജുഡീഷ്യല്‍ എംപ്ലോയീസ് അസോസിയേഷന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഡി ശെല്‍വം പുറപ്പെടുവിച്ച മെമോയും ഒഫീസ് അസിസ്റ്റന്റിന്റെ മറുപടിയും അസോസിയേഷന്‍ പരിശോധിച്ചിട്ടുണ്ട്. ഇതിനെതിരെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് നാഗമുത്തുവിന് പരാതി നല്‍കുമെന്നും അസോസിയേഷന്‍ അറിയിച്ചു. ജീവനക്കാരെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുള്ളതാണ്. ഇത്തരത്തില്‍ ജീവനക്കാരെ കൊണ്ട് വിടുപണിചെയ്യിക്കാനുള്ള അധികാരമൊന്നും ജൂഡീഷ്യറിക്കില്ലെന്ന് നിയമം തന്നെ പറയുന്നുണ്ട്. പക്ഷേ ഇന്ത്യയിലാകമാനം നടക്കുന്നത് കീഴ്ജീവനക്കാര്‍ ജഡ്ജിമാരുടെ വീട്ടുജോലിയെടുക്കുന്നതാണെന്നും അസോസിയേഷന്ഡ പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ഒരു മാസം മുമ്പ് നടന്ന സംഭവത്തില്‍ ഉടന്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നായിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍