അഴിമുഖം പ്രതിനിധി
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ജൂനോ പേടകം വ്യാഴത്തിന്‍െറ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. അഞ്ചു വര്‍ഷം കൊണ്ട് 270 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ജൂനോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തുന്നത്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ശേഷമാണ് ജൂനോ ദൗത്യം വിജയിച്ചത്.പേടകത്തെ വ്യാഴത്തിന്റെ പ്രാഥമിക ഭ്രമണപഥത്തില്‍ സുരക്ഷിതമായി എത്തിച്ചതായി നാസ വ്യക്തമാക്കി. 2011 ആഗസ്റ്റില്‍ കേപ് കനാവരില്‍നിന്ന് അറ്റ്ലസ് റോക്കറ്റില്‍ വിക്ഷേപിച്ച ജുനോ 290 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് വ്യാഴത്തിനരികിലത്തെിയിരിക്കുന്നത്.
1600 കിലോഗ്രാം ഭാരമുള്ള ജൂനോ ശബ്ദത്തിന്റെ 215 ഇരട്ടി വേഗത്തിലാണു സഞ്ചരിച്ചിരുന്നത്. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം അതിജീവിച്ചാണ് പേടകം ഭ്രമണപഥത്തിലേക്കു മാറിയത്. 20 മാസം വരെ പേടകം വ്യാഴത്തെ ഭ്രമണം ചെയ്യും. അതിനു ശേഷം വ്യാഴത്തിന്റെ ഉപരിതലത്തിലേക്കു പതിക്കും.