UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രിംകോടതി ജഡ്ജിമാരെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ്: ജസ്റ്റിസ് കര്‍ണന് ആറ് മാസം തടവ്

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജഡ്ജി കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുന്നത്‌

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലാദ്യമായി ഒരു ജഡ്ജിക്കെതിരെ സുപ്രിംകോടതിയുടെ കോടതിയലക്ഷ്യക്കേസ് നടപടി. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ്‌ കര്‍ണനെതിരെയാണ് സുപ്രിംകോടതി നടപടിയെടുത്തത്. കോടതിയലക്ഷ്യത്തിന് ഇദ്ദേഹത്തെ ആറ് മാസത്തേക്ക് ജയിലിലടയ്ക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസിന്റെ കീഴിലുള്ള ബഞ്ചിന്റേതാണ് ഉത്തരവ്.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ ഉള്‍പ്പെടെ എട്ട് സുപ്രിംകോടതി ജഡ്ജിമാരെ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് കഴിഞ്ഞ ദിവസം ഇദ്ദേഹം ഉത്തരവിട്ടിരുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡനക്കേസിലാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവരെ ഇദ്ദേഹം ശിക്ഷിച്ചത്. ഇതേത്തുടര്‍ന്നാണ് സുപ്രിംകോടതി ഇദ്ദേഹത്തെ കോടതിയലക്ഷ്യക്കേസിന് ശിക്ഷിച്ചിരിക്കുന്നത്. കര്‍ണനെ എത്രയും വേഗം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് കര്‍ണന് മാനസികാസ്വസ്ഥ്യമില്ലെന്നും സുപ്രിംകോടതി വിലയിരുത്തു.

അതേസമയം കര്‍ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് കര്‍ണനും സുപ്രിംകോടതിയും തമ്മിലുള്ള പോര് പുറത്തേക്ക് വന്നത്.

ജൂണ്‍ മാസം റിട്ടയര്‍ ചെയ്യാനിരിക്കുന്ന കര്‍ണന്‍ ഇന്നലെയിറക്കിയ ഉത്തരവില്‍ സുപ്രിംകോടതിയിലെ എട്ട് ജഡ്ജിമാര്‍ക്കും തടവ് ശിക്ഷ കൂടാതെ ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചിരുന്നു. ദേശീയ പട്ടികജാതി കമ്മിഷനില്‍ ഈ തുക അടയ്ക്കണമെന്നായിരുന്നു വിധി.

ജസ്റ്റിസ് കര്‍ണന്റെ മാനസിക അവസ്ഥ പരിശോധിക്കാന്‍ സുപ്രിംകോടതി വിദഗ്ധ സംഘത്തെ നിയോഗിച്ചെങ്കിലും ഇവരുമായി സഹകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തന്നെ പരിശോധിക്കാനെത്തിയ സംഘത്തോട് ബന്ധുക്കളാരും കൂടെയില്ലാതെ അതിന് തയ്യാറല്ലെന്നാണ് പറഞ്ഞത്. മെഡിക്കല്‍ സംഘത്തിന് ചായസല്‍ക്കാരം നടത്തി മടക്കി വിടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ജസ്റ്റിസ് കര്‍ണന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് സംഘം സുപ്രിംകോടതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ വിധി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍