UPDATES

വൈറല്‍

“അതെ…എനിക്ക് ജയലളിതയോട് പ്രേമം തന്നെയായിരുന്നു”…: കട്ജു

മദ്രാസ് ഹൈക്കോടതി ചിഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയപ്പോഴാണ് രാജ്ഭവനില്‍ വച്ച് ആദ്യമായി ജയലളിതയെ കാണുന്നത്. അന്നവര്‍ മുഖ്യമന്ത്രിയായിരുന്നു. അവരുടെ സൗന്ദര്യത്തിന് അപ്പോളും കുറവുണ്ടായിരുന്നില്ല.

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയോട് തനിക്ക് പ്രേമം തോന്നിയിരുന്നെന്ന് വീണ്ടും സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജു ഇക്കാര്യം ആവര്‍ത്തിക്കുന്നത്. ജയലളിത അപ്പോളോ ആശുപത്രിയില്‍ അസുഖബാധിതയായി കഴിയുന്ന കാലത്തും കട്ജു ഇക്കാര്യം പറഞ്ഞിരുന്നു. താന്‍ രണ്ട് തവണ ജയലളിതയെ കണ്ട അനുഭവവും കട്ജു പങ്കുവച്ചിരുന്നു.

1948 ഫെബ്രുവരിയിലാണ് അവരുടെ ജനനം. ഞാന്‍ ജനിച്ചത് 1946 സെപ്റ്റംബറിലും. ജയലളിതയെ ആദ്യമായി നേരില്‍ കണ്ടത് 2004ലാണ്. മദ്രാസ് ഹൈക്കോടതി ചിഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയപ്പോഴാണ് രാജ്ഭവനില്‍ വച്ച് ആദ്യമായി ജയലളിതയെ കാണുന്നത്. അന്നവര്‍ മുഖ്യമന്ത്രിയായിരുന്നു. അവരുടെ സൗന്ദര്യത്തിന് അപ്പോളും കുറവുണ്ടായിരുന്നില്ല. എന്റെ ചെറുപ്പകാലത്ത് എനിക്ക് അവരോട് തോന്നിയ ആരാധനയും ആകര്‍ഷണവും പ്രേമവും അക്കാലത്ത് അവരോട് പറയാന്‍ കഴിയതിരുന്നതില്‍ നിരാശയുണ്ട് – കട്ജു പറയുന്നു. ഈ പോസ്റ്റിനൊപ്പം ‘യാര് നീ’ എന്ന തമിഴ്ചിത്രത്തില്‍ ജയലളിതയും ജയശങ്കറും
അഭിനയിച്ച ‘പാര്‍വൈ ഒണ്‍ട്ര് പോതുമേ’ എന്ന ഗാനത്തിന്റെ വീഡിയോയും കട്ജു വച്ചിട്ടുണ്ട്.

കട്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍