UPDATES

മതപരമായ അവധികള്‍ പരിമിതപ്പെടുത്തണം: ജസ്റ്റിസ് കെ ടി തോമസ്

അഴിമുഖം പ്രതിനിധി

കൂടുതല്‍ അവധികള്‍ പ്രഖ്യാപിക്കുന്നത് സര്‍ക്കാര്‍ നേട്ടമായി കാണുന്നുവെന്നും മതപരമായ അവധികള്‍ പരിമിതപ്പെടുത്തണമെന്നും ജസ്റ്റിസ് കെ ടി തോമസ്. മലയാളിക്ക് അവധിയോടുള്ള ആസക്തി അവലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈസ്റ്റര്‍ ദിവസം ജഡ്ജിമാരുടെ പ്രത്യേകയോഗം വിളിച്ചതിനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തുവന്ന ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ നടപടിക്ക് നേര്‍വിപരീതമായ അഭിപ്രായമാണ് കെ ടി തോമസില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഓരോ മത-ജാതി വിഭാഗങ്ങളും തങ്ങളുടെതായ അവധി ദിവസം അനുവദിച്ചു തരണമെന്ന ആവശ്യവുമായി രംഗത്തുവരുന്ന സാഹചര്യത്തിലാണ് കെ ടി തോമസിന്റെ പ്രസ്താവന വന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍