UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജീന്‍സ് സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രമല്ലെന്ന് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍: കോടതിയിലും ജീന്‍സിന് വിലക്ക്

ജീന്‍സ് ധരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ബോംബെ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി

ജീന്‍സ് ധരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ബോംബെ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ഹൈക്കോടതിയില്‍ സ്ത്രീകള്‍ ജീന്‍സ് ധരിച്ചെത്തരുതെന്നാണ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജീന്‍സ് മാന്യമായ വസ്ത്രമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജീന്‍സും ടീഷര്‍ട്ടും ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരെ കോടതിക്ക് അകത്ത് പ്രവേശിക്കാന്‍ അനുവദിക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു. ഇവരോട് പുറത്ത് പോകണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ നേരിട്ട് പറയുകയായിരുന്നു. അതോടൊപ്പമാണ് ജീന്‍സ് മാന്യമായ വസ്ത്രമല്ലെന്നും ജസ്റ്റിസ് പറഞ്ഞു.

അതേസമയം ജീന്‍സ് ധരിച്ചെത്തിയ സ്ത്രീകളെ കോടതിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയ ചീഫ് ജസ്റ്റിസിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഒരു വനിതയായിട്ടും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ് ചീഫ് ജസ്റ്റിസ് നീതിപീഠത്തിന് മുന്നില്‍ കാണിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിച്ചു.

2016 ഓഗസ്റ്റ് 23നാണ് മഞ്ജുള ചെല്ലൂര്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. ബോംബെ ഹൈക്കോടതിയിലെ രണ്ടാമത്തെ വനിത ചീഫ് ജസ്റ്റിസാണ് മഞ്ജുള ചെല്ലൂര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍