UPDATES

വൈറല്‍

ഡിവൈഎഫ്ഐ നേതാക്കളെ മാധ്യമങ്ങളുടെ മുന്നിലിരുത്തി ഇംഗ്ലീഷ് പഠിപ്പിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

പരാതിക്കത്തിലെ അക്ഷരത്തെറ്റുകളും വ്യാകരണപിശകുകളും ചൂണ്ടിക്കാണ്ടി ഡിവൈഎഫ്ഐ നേതാക്കളെ അവിടെ ഇരുത്തി തന്നെ കട്ജു പരാതി തിരുത്തിച്ചു

ഡിവൈഎഫ്ഐ നേതാക്കളെ ഇംഗ്ലീഷ് പഠിപ്പിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് റിയാസ് ഉള്‍പ്പടെയുള്ള നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതിക്കത്ത് അയക്കുന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സമീപിച്ചത്. പൂനയിലെ ഇന്‍ഫോസിസ് ക്യാമ്പസില്‍ മലയാളി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ രസീല കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്ഐ-യുടെ പരാതിക്കത്ത്.

പരാതിക്കത്തിലെ അക്ഷരത്തെറ്റുകളും വ്യാകരണപിശകുകളും ചൂണ്ടിക്കാണ്ടി ഡിവൈഎഫ്ഐ നേതാക്കളെ അവിടെ ഇരുത്തി തന്നെ കട്ജു പരാതി തിരുത്തിച്ചു. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യുമ്പോള്‍ സര്‍ എന്നു മാത്രം അഭിസംബോധന ചെയ്താല്‍ പോരെന്നും ഓണറബിള്‍ പ്രൈംമിനിസ്റ്റര്‍ എന്നു തന്നെ വിശേഷിപ്പിക്കണമെന്നും അവരെ കട്ജു ഉപദേശിച്ചു. രണ്ടാമത്ത് എഴുതിയ കത്തിലും അക്ഷരതെറ്റ് വന്നതും കട്ജു തിരുത്തിച്ചു.


(ദൃശ്യങ്ങള്‍ക്ക് കടപ്പാട് – മീഡിയവണ്‍ ചാനല്‍)

ഡിവൈഎഫ്ഐ നേതാക്കളെ കൂട്ടികൊണ്ടുവന്ന അഭിഭാഷകനെ കട്ജു ശകാരിക്കുകയും ചെയ്തു. പരാതി കത്തില്‍ ഇത്രയും തെറ്റുകല്‍ വരുത്തിയ നിങ്ങള്‍ എന്റെ ജൂനിയര്‍ ആയിരുന്നെങ്കില്‍ ശരിയാക്കിയേനെ എന്ന രീതിയിലും കട്ജു പ്രതികരിച്ചു. മാധ്യമങ്ങളുടെ മുന്നില്‍വച്ചുനടന്ന സംഭവഭവങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍