UPDATES

കെ ബാബുവിന്റെ വീട്ടിലെ റെയ്ഡ്; സുധീരന്റെ മൗനം ദൗര്‍ഭാഗ്യകരമാണെന്ന് എംഎം ഹസന്‍

അഴിമുഖം പ്രതിനിധി

കെ ബാബുവിനെ വേട്ടയാടുമ്പോള്‍ വി എം സുധീരന്റെ മൗനം ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍. ബാബുവിന് കെപിസിസി രാഷ്ട്രീയ പിന്തുണ നല്‍കേണ്ടതായിരുന്നുവെന്നും എംഎം ഹസന്‍ പറഞ്ഞു. ബാബുവിന് പിന്തുണ നല്‍കാന്‍ കെപിസിസിക്ക് ബാധ്യതയുണ്ടെന്നാണ് ഹസന്‍ പ്രതികരിച്ചത്.

കൂടാതെ രാഷ്ടീയമായി ബാബുവിനെ വേട്ടയാടുമ്പോള്‍ രാഷ്ടീയ സംരക്ഷണം നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉത്തരാവാദിത്വമുണ്ടെന്നും, ബാബു തെറ്റുകാരനോ അഴിമതിക്കാരനോ ആണങ്കില്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി പറയണം അല്ലാതെ പകപോക്കല്‍ നടത്തുമ്പോള്‍ അതിനോട് പ്രതികരിക്കാതിരിക്കരുതെന്നും ഹസന്‍ മാധ്യങ്ങളോടു പറഞ്ഞു.

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍