UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ ബാബു രാജി പിന്‍വലിച്ചു

അഴിമുഖം പ്രതിനിധി

എക്‌സൈസ് മന്ത്രി കെ ബാബു രാജി പിന്‍വലിച്ചു. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ നിര്‍ബന്ധിതനായെന്ന് ബാബു വിശദീകരിച്ചു. അച്ചടക്കമുള്ള മന്ത്രിയാണ് താന്‍. അതുപോലെ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനുമാണ്. പാര്‍ട്ടിയുടേയും മുന്നണിയുടേയും തീരുമാനം അംഗീകരിക്കുന്നു. തന്നില്‍ കോണ്‍ഗ്രസും യുഡിഎഫും അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും ബാബു പറഞ്ഞു.

ബാര്‍ കോഴ കേസില്‍ കെ ബാബുവിന് എതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചത്. തനിക്കെതിരായ വിജിലന്‍സ് കോടതി വിധി അസാധാരണമായിരുന്നുവെന്നും ബാബു പറഞ്ഞു. ഇന്ന് രാവിലെ ചേര്‍ന്ന യുഡിഎഫ് യോഗം ബാബുവിന്റെ രാജി സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് ബാബുവിന്റെ തിരിച്ചുവരവിന് കളമൊരുങ്ങിയത്.

ബാര്‍ കോഴ കേസില്‍ ധനമന്ത്രി സ്ഥാനത്തു നിന്ന് നേരത്തെ രാജി വച്ച കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി മന്ത്രി സഭയില്‍ തിരിച്ചെത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തേണ്ടെന്നാണ് മാണിയുടെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍