UPDATES

ബിജു രമേശിനെതിരെ മന്ത്രി കെ ബാബു സ്വകാര്യ അന്യായം ഫയല്‍ ചെയ്തു

അഴിമുഖം പ്രതിനിധി

ബിജു രമേശിനെതിരെ മന്ത്രി കെ ബാബു സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. എറണാകുളം അഡീഷണല്‍ സി ജെ എം കോടതിയില്‍ നേരിട്ടെത്തിയാണ് മന്ത്രി അന്യായം ഫയല്‍ ചെയ്തത്. ബിജു രമേശ് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രി കോടതിയെ സമീപിച്ചിരിക്കുന്നത്. ബാറുകള്‍ പൂട്ടിയതിലുള്ള അമര്‍ഷമാണ് ബിജു രമേശിനെന്നും ഇതിന്റെ പേരിലാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമം ബാര്‍ കോഴക്കേസില്‍ നുണപരിശോധനയ്ക്ക് വിധേയനാകില്ലെന്നും കെ ബാബു വ്യക്തമാക്കി. തന്റെ പേരില്‍ കേസ് ഇല്ലാത്തതിനാല്‍ നുണപരിശോധനയുടെ ആവശ്യമില്ലെന്നും അന്വഷണം എത്ര ഇഴഞ്ഞാലും സത്യം ഒടുവില്‍ പുറത്തുവരുമെന്നും ബാബു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍