UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാബുവിന്റെ രാജി സ്വീകരിക്കില്ല, മാണി തിരിച്ചു വരണം: യുഡിഎഫ്

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ ആരോപണത്തില്‍ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് രാജി വച്ച എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനിച്ചു. കെ എം മാണി മന്ത്രിസഭയിലേക്ക് തിരിച്ചുവരണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

സോളാര്‍ വിവാദത്തില്‍ സരിതയുടെ നിലപാടുകളിലെ മലക്കം മറിച്ചിലിന് പിന്നില്‍ സിപിഐഎമ്മും മദ്യ ലോബിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്നും യുഡിഎഫ് യോഗം ആരോപിച്ചു. ഈ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം ആവശ്യമാണ്. ഏത് വിധേനയും സര്‍ക്കാരിനെ മറിച്ചിടാനുള്ള ഒരു പദ്ധതിയുടെ ഭാഗമാണ് സരിതയുടെ പെട്ടെന്നുണ്ടായ കാലുമാറ്റവും മൊഴി നല്‍കലും.

സോളാര്‍ കമ്മീഷന് മുന്നില്‍ സരിത മൊഴി നല്‍കിയതിനും തൃശൂര്‍ വിജിലന്‍സ് കോടതി കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനും പിന്നാലെ എല്‍ഡിഎഫും അവരുടെ കൂട്ടാളികളും സംസ്ഥാനത്ത് നടത്തിയ അക്രമങ്ങള്‍ ഈ ഗൂഢാലോചനയുടെ ഭാഗാണ്. ഇതിന്റെ വിശദാംശങ്ങള്‍ കണ്ടുപിടിക്കേണ്ടതുണ്ട്. അത് അന്വേഷണം നടത്തി വെളിച്ചത്തു കൊണ്ടു വരണമെന്നും യുഡിഎഫ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രണ്ടു വര്‍ഷങ്ങളായി സരിത സോളര്‍ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഈ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായി മൊഴി പറയാന്‍ 10 കോടി രൂപയും വീടും സിപിഐഎം സരിതയ്ക്ക് വാഗ്ദാനം നല്‍കിയിരുന്നു. ആ വാഗ്ദാനം സിപിഐഎം പാലിച്ചുവെന്നും സരിത സ്വീകരിച്ചുവെന്നും സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. ഇതിന് മദ്യ ലോബിയുടെ സഹായവും ലഭിച്ചിട്ടുണ്ട്. സിപിഐഎം അധികാരത്തിലെത്തിയാല്‍ മദ്യ നയം മാറ്റാമെന്ന് മദ്യ ലോബിക്ക് സൂചന നല്‍കിയിട്ടുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍