UPDATES

എഫ്‌ഐആര്‍ അസംബന്ധം: കെ ബാബു

അഴിമുഖം പ്രതിനിധി

തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോകല്‍ എന്ന മുന്‍ മന്ത്രി കെ ബാബു. വിജിലെന്‍സ് എഫ് ഐ ആര്‍ അസംബന്ധം, മന്ത്രിയായിട്ട് ഒരു സ്വത്തും സ്വന്തമാക്കിയിട്ടില്ല. റിയല്‍ എസ്‌റ്റേറ്റുമായി ഒരു ബന്ധവും ഇല്ല. മകളുടെ ഭര്‍ത്തൃ പിതാവിന്റെ പേരില്‍ ആഡംബര കാര്‍ വാങ്ങി എന്നത് പറയുന്നത് തെറ്റ് അവര്‍ പരമ്പരാഗതമായി സമ്പന്നരാണ്. വിജിലെന്‍സ് വീട്ടില്‍ നിന്ന് കണ്ടെടുത്ത 1.5 ലക്ഷം രൂപ ദൈനദിനകാര്യങ്ങള്‍ക്ക് സൂക്ഷിച്ചതാണ്. ഹോസ്പിറ്റല്‍ സംരംഭതില്‍ പങ്കാളിതം ഇല്ല. തനിക്ക് ഒരു സംരംഭങ്ങളിലും ബന്ധം ഇല്ല. നാട്ടില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങളും തന്റെ തലയില്‍ വയ്ക്കാനുള്ള ഗൂഡ ശ്രമമാണ് നടക്കുന്നതെന്ന് ബാബു മാധ്യങ്ങളോട് പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബു ഒന്നാം പ്രതിയാണെന്നാണ് വിജിലന്‍സ് എഫ്ഐആര്‍. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബു ഉള്‍പ്പടെ മൂന്ന് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. കുമ്പളം സ്വദേശി ബാബുറാം, തൃപ്പൂണിത്തുറ സ്വദേശി മോഹനന്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് സമര്‍പിച്ച എഫ്ഐആര്‍ പ്രകാരം എറണാകുളത്തും കേരളത്തിനു പുറത്തും ബാബുവിന് ബിനാമി സ്വത്തുക്കളുണ്ട്. ബാബുവിനെതിരെ ബാറുടമ വിഎം രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്.

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, സ്റ്റീല്‍ കമ്പനികള്‍ എന്നിവയില്‍ ബാബുവിന് ബിനാമി ബിസിനസ് പങ്കാളിത്തമുണ്ടെന്നും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായും ബാബുവിന് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മകളുടെ ഭര്‍തൃപിതാവിന്റെ പേരില്‍ 45 ലക്ഷത്തിന്റെ ബെന്‍സ് കാര്‍ വാങ്ങി. ബാര്‍ കോഴ ആരോപണം പുറത്തുവന്നപ്പോള്‍ കാര്‍ വിറ്റു. തമിഴ്നാട്ടിലെ തേനിയില്‍ ബാബുവിന് 120 ഏക്കര്‍ ഭൂമിയുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനം മന്ത്രിയായിരുന്ന കാലയളവിലാണെന്നും എഫ്ഐആര്‍ പറയുന്നു.

ഇന്നു പുലര്‍ച്ചെയാണ് ബാബുവിന്റെയും മക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ് ആരംഭിച്ചത്. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ അഞ്ചു സംഘമായാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. കെ.ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും തൊടുപുഴയിലുള്ള മകളുടെ വീട്ടിലും കൊച്ചിയിലുള്ള മകളുടെ വീട്ടിലുമാണ് റെയ്ഡ്. കൂടാതെ ബാബുവിന്റെ അടുത്ത സുഹൃത്തുക്കളുടെയും ബിനാമികളെന്നു സംശയിക്കുന്നവരുടെയും വീടുകളിലും റെയ്ഡ് തുടരുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍