UPDATES

മാണിക്ക് വഴങ്ങിയ യുഡിഎഫ് മധ്യമേഖലാ ജാഥ മാറ്റി വച്ചു

അഴിമുഖം പ്രതിനിധി

യുഡിഎഫിന്റെ മധ്യമേഖലാ ജാഥ മാറ്റി വച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗമാണ് തീരുമാനമെടുത്തത്. എറണാകുളത്ത് നടത്തേണ്ടിയിരുന്ന ജാഥ ഉദ്ഘാടനം ചെയ്യേണ്ടി ഇരുന്ന കേരള കോണ്‍ഗ്രസ് എം നേതാവും ധനമന്ത്രിയുമായ കെ എം മാണി കൊച്ചു മകളുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ ദുബായിലേക്ക് പോയതിനെ തുടര്‍ന്നാണ് ജാഥ മാറ്റി വച്ചത്.

കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസിന്റെ അന്വേഷണം തീരാത്തതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം ജാഥയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന ഭീഷണി ഉയര്‍ത്തിയിരുന്നു. മെയ് 19 മുതല്‍ 25 വരെയാണ് ജാഥ നിശ്ചയിച്ചിരുന്നത്. മെയ് പകുതിയോടെ അന്വേഷണം അവസാനിക്കുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് വി എം സുധീരനും കോണ്‍ഗ്രസ് ഐ വിഭാഗവും ജാഥ മാറ്റി വയ്ക്കുന്നതിന് എതിരായിരുന്നു. അവരുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍