UPDATES

ബാര്‍ കോഴ അന്വേഷണം: മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിക്കണമെന്ന് കെഎം മാണി

ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രി തനിക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് ധനമന്ത്രി കെഎം മാണി. അമ്പിളിയുടെ മൊഴി മാത്രം പരിഗണിച്ച് കുറ്റപത്രം സമര്‍പ്പിക്കരുതെന്നും ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ മാണി പറഞ്ഞു. അമ്പിളി താല്‍പര്യങ്ങളുള്ള സാക്ഷി മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. കേസില്‍ കെ എം മാണിക്കെതിരെ കുറ്റപത്രമുണ്ടായേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പരക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. മാണി ബാര്‍ ഉടമകളില്‍ നിന്ന് പണം വാങ്ങിയതിന് സാഹചര്യ തെളിവുണ്ടെന്നാണ് വിജിലന്‍സിന്റെ നിഗമനം. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് മാണിക്കെതിരായാല്‍ കേരള കോണ്‍ഗ്രസ് എം കടുത്ത നിലപാടിലേക്ക് നീങ്ങുമെന്നും അത് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും യുഡിഎഫില്‍ ആശങ്കയുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍