UPDATES

ഒരുമിച്ചിരിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ തറവാട് വിറ്റ് കോളേജ് തുടങ്ങിക്കോളണം; കെ എം ഷാജി എംഎല്‍എ

അഴിമുഖം പ്രതിനിധി

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് ഇരിക്കണമെന്ന് നിര്‍ബന്ധമുളളവര്‍ തറവാട്ട് സ്വത്ത് വിറ്റ് സ്വന്തം ആശയം പ്രകടിപ്പിക്കാനുളള സ്ഥാപനങ്ങള്‍ ഉണ്ടാക്കണമെന്നു കെ കെ ഷാജി എംഎല്‍എ. ഫാറൂഖ് റൗളത്തുല്‍ ഉലൂം അറബിക് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടനവേളയിലായിരുന്നു ഷാജിയുടെ മുന്നറിയിപ്പ്. ലിംഗവിവേചനം എന്ന ബാലിശ ആരോപണമുയര്‍ത്തി ഫാറൂഖ് കോളെജിനെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നത് വര്‍ഗീയതയുടെ മുഖം മൂടിയണിഞ്ഞ ഭീകരവാദികളാണെന്നും കെകെ ഷാജി ആരോപിച്ചു.

ജെഎന്‍യു അടക്കമുളള സര്‍വകലാശാലകളില്‍ പോലും വിദ്യാര്‍ഥികള്‍ മതിയായ അകലങ്ങളിലാണ് ഇരിക്കുന്നതെന്നും മറ്റെങ്ങുമില്ലാത്ത സ്വാതന്ത്ര്യം ഫാറൂഖില്‍ നിന്നും കിട്ടണമെന്ന വ്യാമോഹവുമായി ചുംബനസമരക്കാര്‍ സമരം തുടരുകയാണെങ്കില്‍ പൊലീസിനു പകരം അവരെ നേരിടുന്നത് ഒരു തലമുറയുടെ പോരാട്ട വീര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റു കോളെജുകളെല്ലാം ഒഴിവാക്കി ഫാറൂഖിലെത്തി മനുഷ്യാവകാശ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവരുടെ മനസിലെ വിഷം മനസിലാക്കാന്‍ സര്‍ട്ടിഫിക്കറ്റോ, ബിരുദമോ വേണ്ട, കോമണ്‍സെന്‍സ് മാത്രം മതി. ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഒന്നിച്ചിരുന്നാലെ വിദ്യാഭ്യാസം പൂര്‍ണമാകു എന്നു വാദിക്കുന്നവര്‍ അത്തരത്തിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കി കാണിക്കുകയാണ് വേണ്ടത് അല്ലാതെന്യൂനപക്ഷങ്ങളുടെ പുരോഗതി ലക്ഷ്യമാക്കുന്ന സ്ഥാപനങ്ങളില്‍ സദാചാര വിവാദം ഉണ്ടാക്കുകയല്ലാ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍