UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുടര്‍ച്ചയായി ജയിക്കുന്നവര്‍ ഓടിളക്കി വന്നവരല്ലെന്ന് കെ മുരളീധരന്‍

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടി-വിഎം സുധീരന്‍ ഗ്രൂപ്പു പോരില്‍ ചാണ്ടിക്ക് പിന്തുണയുമായി കെ മുരളീധരന്‍ എംഎല്‍എ. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

സര്‍ക്കാരിന് തെറ്റു പറ്റിയെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിക്കുകയാണ് വേണ്ടതെന്നും അല്ലാതെ പരസ്യ വിമര്‍ശനം നടത്തുകയല്ല വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് എതിരെ കത്ത് എഴുതിയശേഷം പ്രസിദ്ധീകരിക്കുന്നത് ശരിയല്ലെന്നും മലര്‍ന്ന് കിടന്ന് തുപ്പുന്നതു പോലെയാണിതെന്നും മുരളീധരന്‍ സുധീരന് എതിരെ ആഞ്ഞടിച്ചു. വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയിലാണ് ഉന്നയിക്കേണ്ടതെന്നും ഒരു കാലത്ത് കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പ് പോരില്‍ ഐ പക്ഷത്തെ നയിച്ച മുരളീധരന്‍ സുധീരനെ ഓര്‍മ്മിപ്പിച്ചു.

നാല് തവണ എംഎല്‍എ ആയവര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നില്‍ക്കണമെന്ന് സുധീരന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേയും മുരളീധരന്‍ ആഞ്ഞടിച്ചു. തുടര്‍ച്ചയായി മത്സരിച്ച് ജയിക്കുന്നവര്‍ ഓടിളക്കി വന്നരല്ലെന്നും ഇവര്‍ മത്സരിക്കണമോ വേണ്ടയോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു. പ്രായമായെന്ന് തോന്നുന്നവര്‍ സ്വയം മാറി നില്‍ക്കട്ടെയെന്നും മുരളീധരന്‍ ഉപദേശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍