UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീട്ടുകാര്‍ അഭിപ്രായം പറയുന്നിടത്ത് കുശിനിക്കാരന് സ്ഥാനമില്ല; ഉണ്ണിത്താനെ കളിയാക്കി മുരളീധരന്‍

പാര്‍ട്ടിയുടെ നയം വ്യക്തമാക്കേണ്ടത് പ്രസിഡന്റാണ്, മറ്റാരോക്കെ കിടന്ന് കുരച്ചാലും പുച്ഛിച്ച് തള്ളും-മുരളീധരന്‍

യുഡിഎഫിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയതിന് തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ച കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന് മറുപടിയുമായി കെ മുരളീധരന്‍. പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് പരാജയമാണെന്ന് പറഞ്ഞത് പ്രവര്‍ത്തകരുടെ വികാരമാണ്. പാര്‍ട്ടിയുടെ നയം വ്യക്തമാക്കേണ്ടത് പ്രസിഡന്റാണ്, മറ്റാരോക്കെ കിടന്ന് കുരച്ചാലും പുച്ഛിച്ച് തള്ളും. വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാരന്‍ സംസാരിക്കേണ്ടതില്ലെന്നും ഉണ്ണിത്താനെ ലക്ഷ്യമാക്കി മുരളീധരന്‍ പറഞ്ഞു.

മുരളീധരന്‍ എതിരാളികളുടെ കൈയില്‍ ആയുധം വെച്ചുകൊടുക്കുകയാണ്. പാര്‍ട്ടി വിട്ടുപോയ മുരളീധരനെ തിരിച്ചെടുത്തത് കോണ്‍ഗ്രസാണെന്നും പാലു കൊടുത്ത കൈക്ക് കൊത്തുകയാണെന്നും ഉണ്ണിത്താന്‍ മുരളീധരന്റെ ആദ്യ പ്രസ്താവനയോട് പ്രതികരിച്ചിരുന്നു.

അതേസമയം മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ എ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി വക്താവ് മുരളീധരനെ അപമാനിച്ചു സംസാരിച്ചത് ശരിയായില്ലെന്നാണ് കെപിസിസി അധ്യക്ഷന് എ ഗ്രൂപ്പ് നല്‍കിയ കത്തില്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍