UPDATES

എജിക്കെതിരെ കെപിസിസി പ്രസിഡന്റ്

അഴിമുഖം പ്രതിനിധി

അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിക്ക് എതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കേണ്ട ആളാണ് അഡ്വക്കേറ്റ് ജനറലെന്ന് സുധീരന്‍ പറഞ്ഞു. എജിയുടെ കുടുംബാംഗങ്ങള്‍ സര്‍ക്കാരിന്റെ എതിര്‍ കക്ഷികള്‍ക്കുവേണ്ടി ഹാജരാകുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ ശ്രമിക്കണം. എജിക്കെതിരായ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജഡ്ജിമാരേയും സുധീരന്‍ വിമര്‍ശിച്ചു. വിവാദത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴച്ചതു ശരിയായില്ല. വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങളില്‍ ജഡ്ജിമാര്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രിക്ക് എതിരായ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം ഇത്തരത്തില്‍ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എജിയുടെ ഓഫീസ് അടച്ചുപൂട്ടണമെന്ന് ഏതാനും ദിവസം മുമ്പ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലേ സര്‍ക്കാര്‍ കക്ഷിയായി വരുന്ന കേസുകളില്‍ എതിര്‍ ഭാഗത്തെ ആളുകളുടെ വക്കാലത്ത് എജിയുടെ സ്വകാര്യ സ്ഥാനപമായ ദണ്ഡപാണി അസോസിയേറ്റ്‌സ് കൈകാര്യം ചെയ്യുന്ന വിവരങ്ങള്‍ പുറത്തു വന്നിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങളാണ് ഹൈക്കോടതി നടത്തിയിരുന്നത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എജിയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍