UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെപിസിസി പ്രസിഡന്റ്: ആഗ്രഹം വെളിപ്പെടുത്തി സുധാകരനും പി ടി തോമസും, താല്‍പര്യമില്ലെന്ന് മുരളീധരന്‍

വി എം സുധീരന്‍ കെപിസിസി അധ്യക്ഷപദവി രാജിവച്ച സാഹചര്യത്തില്‍ ഇവര്‍ മൂന്ന് പേരുമാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ പ്രമുഖര്‍

കെപിസിസി പ്രസിഡന്റാകാനുള്ള താല്‍പര്യം കെ സുധാകരനും പി ടി തോമസ് എംഎല്‍എയും വെളിപ്പെടുത്തിയപ്പോള്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി കെ മുരളീധരന്‍. വി എം സുധീരന്‍ കെപിസിസി അധ്യക്ഷപദവി രാജിവച്ച സാഹചര്യത്തില്‍ ഇവര്‍ മൂന്ന് പേരുമാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ പ്രമുഖര്‍.

കെപിസിസി പ്രസിഡന്റ് സ്ഥാനം ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന പദവിയാണെന്നും പി ടി തോമസ് പറഞ്ഞു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന പ്രസിഡന്റാണ് വേണ്ടത്. സുധീരന്റെ കാലത്ത് പാര്‍ട്ടിക്ക് കാര്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന് നേതൃദാരിദ്ര്യമില്ലെന്നും ഇഷ്ടംപോലെ നേതാക്കള്‍ തങ്ങള്‍ക്കുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി ചുമതലപ്പെടുത്തിയാല്‍ കെപിസിസിയെ നയിക്കാന്‍ താന്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താല്‍ക്കാലിക പ്രസിഡന്റായാല്‍ പോലും സമവായത്തിലൂടെ നിശ്ചയിക്കണമെന്നും സുധാകരന്‍ വ്യക്തമാക്കി. രണ്ട് ദിവസത്തിനകം കെപിസിസി പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്.

ഗ്രൂപ്പ് നോക്കി കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കരുതെന്ന് കെ മുരളീധരന്‍ രാവിലെ പറഞ്ഞിരുന്നു. ഹൈക്കമാന്‍ഡിനെ പിന്തുണയ്ക്കുന്ന നേതൃത്വമുണ്ടാകണം. വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അക്കാലത്ത് വലിയ തിരിച്ചടികളാണ് ഉണ്ടായത്. കെപിസിസി നേതൃത്വത്തിലേക്ക് പുതിയ ആള്‍ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ഒരിക്കല്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നത് കൊണ്ട് ഇനി ആ സ്ഥാനത്തേക്ക് താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍