UPDATES

ട്രെന്‍ഡിങ്ങ്

ഇതൊരുതരം മനോരോഗം; കടകംപള്ളിയേക്കാള്‍ ഭേദം മണിയെന്ന് കെ സുരേന്ദ്രന്‍

പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാന്‍ എസ്പിജിയ്ക്കറിയാമെന്നും കടകംപള്ളി അതിന് വേവലാതിപ്പെടേണ്ടെന്നും കെ സുരേന്ദ്രന്‍

മെട്രോ റെയിലിന്റെ നാടമുറിക്കലിലും ഉദ്ഘാടന യാത്രയിലും കുമ്മനം രാജശേഖരന്‍ കടന്നുകൂടിയതിനെ വിമര്‍ശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാന്‍ എസ്പിജിയ്ക്കറിയാമെന്ന് പറയുന്ന സുരേന്ദ്രന്‍ കടകംപള്ളി അതിന് വേവലാതിപ്പെടേണ്ടെന്നും പറയുന്നു.

കൂടാതെ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് പിഎംഒ ആണെന്നും വിവരക്കേട് പറയുന്നതിന് ഒരു അതിരുണ്ടെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മുഖ്യമന്ത്രിയോടൊപ്പം പി രാജീവിനെ ഇരുത്തുകയും അതിന്റെ ചിത്രം പിആര്‍ഡി പരസ്യങ്ങള്‍ക്ക് വരെ നല്‍കുകയും ചെയ്തവരാണ് പ്രോട്ടോകോളിനെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും സുരേന്ദ്രന്‍ പരിഹസിക്കുന്നു. ഇത് ഒരുതരം മനോരോഗമാണ്. പണ്ട് മോദിയോട് കാണിച്ചത് ഇപ്പോള്‍ കുമ്മനത്തോട് കാണിക്കുന്നുവെന്ന് മാത്രമേയുള്ളൂവെന്നും സുരേന്ദ്രന്‍ പറയുന്നു.

കടകംപള്ളിയേക്കാള്‍ ഭേദം എംഎം മണിയാണെന്നാണ് ഇപ്പോള്‍ തോന്നുന്നത് എന്ന് പറഞ്ഞാണ് സുരേന്ദ്രന്റെ പോസ്റ്റ് അവസാനിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍