UPDATES

കേരളം

യൗവനയുക്തകളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ പാടില്ല-അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

Avatar

അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

(സ്ത്രീകളുടെ ശബരിമല പ്രവേശവുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സ്വീകരിച്ച അനുകൂല നിലപാടിനോട് ബി ജെ പി യോജിക്കുന്നുണ്ടോ? വിവിധ സംഘ പരിവാര്‍ സംഘടനകള്‍ ഇതിനെക്കുറിച്ച് എന്താണ് പറയുന്നത്. പ്രമുഖരായ ബി ജെ പി, സംഘപരിവാര്‍ നേതാക്കള്‍ പ്രതികരിക്കുന്നു.  ആര്‍ത്തവം പ്രകൃതി നിയമം, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം-കെ സുരേന്ദ്രന്‍, സുരേന്ദ്രന്‍ പറഞ്ഞത് ആര്‍എസ്എസ് നിലപാട് തന്നെ- ടി.ജി മോഹന്‍ദാസ്‌കെ സുരേന്ദ്രന് സ്ത്രീകളുടെ അവസ്ഥകളറിയില്ല; അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരുമല്ല- ശോഭ സുരേന്ദ്രന്‍)

കെ സുരേന്ദ്രന്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ അഭിപ്രായപ്രകടനം അറിഞ്ഞിട്ടില്ല. സുരേന്ദ്രന്റെ പരാമര്‍ശം എന്തു തന്നെയാലും എന്റെ അഭിപ്രായം യൗവനയുക്തകളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ പാടില്ല എന്നു തന്നെയാണ്. അത് സ്ത്രികളോടുള്ള വിരോധം കൊണ്ടല്ല. സ്ത്രികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാത്തതില്‍ ശാരീരികമായും അല്ലാതെയുമുള്ള ധാരാളം ഘടകങ്ങളുണ്ട്. ശുദ്ധിയോടെ 41 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കുവാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല. ഉദാഹരണമായി നമ്മള്‍ ചില മരുന്നുകള്‍ കഴിക്കുവാന്‍വേണ്ടി ശരീരത്തെ തയ്യാറാക്കാറുണ്ട്. ശരിയായ രീതിയില്‍ ആ മരുന്നു കഴിച്ചില്ലെങ്കില്‍ ഫലമുണ്ടാക്കില്ല. അതുപ്പോലെ തന്നെയാണ് ശബരിമലയില്‍ പ്രവേശിക്കാനുള്ള 41 ദിവസത്തെ വ്രതവും. വ്രതം ശരിയായ രീതിയില്‍ പാലിക്കാന്‍ പറ്റിയില്ലെങ്കില്‍ അത് ദോഷകരമാവും. അതിനാല്‍ യൗവനയുക്തകളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാതിരിക്കുന്നതാണ് ഉചിതം.

(മുന്‍ യോഗക്ഷേമ സഭ പ്രസിഡന്‍റും ബിഡിജെഎസ് വൈസ് പ്രസിഡന്‍റുമായ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അഴിമുഖം പ്രതിനിധിയോട് പ്രതികരിച്ചത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍