UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യോഗി ആദിത്യനാഥ് രാമരാജ്യം യാഥാര്‍ത്ഥ്യമാക്കും: കെ സുരേന്ദ്രന്‍

എതിര്‍ക്കുന്നവരുടെ പ്രശ്‌നം അദ്ദേഹത്തിന്റെ കാവിവസ്ത്രമാണെങ്കില്‍ സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്നും സുരേന്ദ്രന്‍

യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കുന്നതിനെ എതിര്‍ക്കുന്നവരുടെ പ്രശ്‌നം അദ്ദേഹത്തിന്റെ കാവി വസ്ത്രമാണെങ്കില്‍ സഹിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തല്‍പരകക്ഷികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാലില്‍ മൂന്ന് ഭൂരിപക്ഷം ലഭിച്ച പാര്‍ട്ടിക്ക് അതിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ മറ്റാരുടെയും ഉപദേശം ആവശ്യമില്ലെന്നും സുരേന്ദ്രന്‍ പറയുന്നു. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കെതിരെ ഇത്തരം നിരവധി കുപ്രചരണങ്ങള്‍ നടത്തിയെങ്കിലും അതൊന്നും വിലപ്പോയില്ലെന്നും അദ്ദേഹം പരിഹസിച്ചു. മതേതരത്വത്തിന്റെ പേര് പറഞ്ഞ് നിങ്ങള്‍ ഒരുപാട് കൊണ്ടു നടന്ന ജാതിക്കോമരങ്ങളെയും അഴിമതി രാജാക്കന്മാരെയും ജനം വെറുത്തുവെന്നതിന് തെളിവാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്. അവിടുത്തെ ഏറ്റവും ജനപ്രിയ നേതാവാണ് യോഗി ആദിത്യനാഥ്.

ഹിന്ദു സന്യാസിയാണെങ്കിലും അദ്ദേഹം എല്ലാ ജനങ്ങളുടെയും മുഖ്യമന്ത്രിയായിരിക്കുമെന്നും മതേതരത്വം ഹിന്ദുവിനെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും അത് തങ്ങള്‍ക്ക് രക്തത്തില്‍ അലിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശാണ് ഹിന്ദുസ്ഥാന്റെ ഹൃദയം. ഇവിടെ രാമരാജ്യം യാഥാര്‍ത്ഥ്യമാക്കുകയെന്നതാണ് യോഗിയുടെ നിയോഗമെന്നും സുരേന്ദ്രന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍