UPDATES

ട്രെന്‍ഡിങ്ങ്

‘എറണാകുളത്ത് മല്‍സരിക്കാന്‍ ആവശ്യമുയരുന്നു’ ,പാര്‍ട്ടി പറഞ്ഞാല്‍ റെഡിയെന്ന് കെവി തോമസ്

എറണാകുളം ഉള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ നവംബറില്‍ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് സൂചന

വരാനിരിക്കുന്ന എറണാകുളം നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സുഹൃത്തുക്കളടക്കമുളളവരില്‍നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് മുന്‍ എം പി കെ വി തോമസ്. വിജയ സാധ്യത നോക്കിയാവണം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യതയോടെ നിര്‍വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തെരഞ്ഞടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ കെ വി തോമസിനുള്ള നിരാശ അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിലല്ല, അത് ടെലിവിഷനിലൂടെ അറിയേണ്ടി വന്നതാണ് തനിക്ക് ദുഃഖമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മല്‍സരിത്തില്‍നിന്ന് മാറി നില്‍ക്കാമെന്ന് ഹൈക്കമാന്റിനെ നേരത്തെ തന്നെ അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഇതിന് പകരമായി പാര്‍ട്ടിയില്‍ പദവിയാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എന്നതിനോടാണ് യോജിപ്പെന്നും പാര്‍ട്ടി പുനഃസംഘടനയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ഹൈബി ഈഡന്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. സംസ്ഥാനത്ത് വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍ മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. നവംബറില്‍ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ഈ മണ്ഡലങ്ങളിലും വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Read More- ‘മനുഷ്യരെപ്പോലെ ജീവിക്കാന്‍ ഞങ്ങള്‍ക്കും ആഗ്രഹമില്ലേ? ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ?’, കേരള പോലീസില്‍ നടക്കുന്ന ഞെട്ടിക്കുന്ന ‘ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകങ്ങള്‍’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍