UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കബാലിയുടെ ഗാനങ്ങള്‍ ചോര്‍ന്നു

അഴിമുഖം പ്രതിനിധി

സ്റ്റൈല്‍ മന്നന്‍ രജനി കാന്ത് നായകനാകുന്ന കബാലിയിലെ രണ്ട് പാട്ടുകള്‍ നിര്‍മ്മാതാക്കള്‍ തന്നെ യൂട്യൂബില്‍ റിലീസ് ചെയ്തു. ഉലഗം, വാനം പാത്തേന്‍ എന്നീ ഗാനങ്ങളാണ് ഇന്നലെ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. ഇന്ന് അണിയറ പ്രവര്‍ത്തകര്‍ എല്ലാ ഗാനങ്ങളും റിലീസ് ചെയ്തു

സൂപ്പര്‍ സ്റ്റാറിന്റെ ആരാധകരെ കാത്തിരിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് ഇന്നലെ രാത്രി നിര്‍മ്മാതാവ് കലൈപ്പുള്ളി എസ് താണു ട്വീറ്റ് ചെയ്തു. തുടര്‍ന്നാണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്. എന്നാല്‍ സിനിമയിലെ മുഴുവന്‍ ഗാനങ്ങളും ഓണ്‍ലൈനിലേക്ക് നേരത്തെ ചോര്‍ന്നിരുന്നു. അത് പൈറേറ്റഡ് ഗാന വെബ്‌സൈറ്റുകളിലും പ്രത്യക്ഷപ്പെടുകയും വാട്ട്‌സ് അപ്പിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ചോര്‍ച്ചയെ കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചോര്‍ന്ന ഗാനങ്ങള്‍ ഷെയര്‍ ചെയ്യരുതെന്ന് ആരാധകര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഔദ്യോഗിക റിലീസിനുവേണ്ടി കാത്തിരിക്കൂവെന്നായിരുന്നു അവരുടെ അഭ്യര്‍ത്ഥന.

ചോര്‍ച്ചയെ പ്രതിരോധിക്കാനാണ് നിര്‍മ്മാതാക്കള്‍ ഗാനങ്ങള്‍ പുറത്തുവിട്ടതെന്നാണ് ആരാധകര്‍ കരുതുന്നത്. അടുത്തമാസം സിനിമ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍