UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കബാലിക്കും പണി ; വ്യാജന്‍ ഇന്റര്‍നെറ്റില്‍

അഴിമുഖം പ്രതിനിധി

സ്റ്റൈല്‍മന്നന്‍ രാജനികാന്തിനും വ്യാജന്മാരെ കൊണ്ട് നിവൃത്തിയില്ലാതായിരിക്കുന്നു  ഇന്ന് റിലീസ് ആയ കബാലിയും  ഇന്റര്‍നെറ്റില്‍. വിമിയോ ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ്
കബാലിയുടെ തീയറ്റര്‍ പ്രിന്‍റ് അപ്ലോഡ് ചെയ്തിരിക്കുന്നത്. പീറ്റര്‍ എന്നൊരാളുടെ  യുസര്‍നെയിമില്‍ നിന്നാണ് സിനിമ അപ്ലോഡ് ചെയ്തിരിക്കുന്നത്. സിനിമ അപ്ലോഡ് ചെയ്തതിനെതിരെ സൈറ്റില്‍ തന്നെ വ്യാപക പ്രതിഷേധം ആളുകള്‍ അറിയിച്ചിട്ടുണ്ട് എങ്കിലും സിനിമ സൈറ്റില്‍ നിന്നും ഇതുവരേയും മാറ്റിയിട്ടില്ല. കബാലിയെ കൂടാതെ ധാരാളം സിനിമകളും ഡോക്യുമെന്‍ട്രികളും സൈറ്റിലുണ്ട്.

ലോകം മൊത്തത്തില്‍ നാലായിരം തീയറ്ററുകളില്‍ റിലീസായ ചിത്രം ആദ്യ ദിവസം തന്നെ ഇന്‍റര്‍നെറ്റില്‍ വന്നത് രജനികാന്ത് ആരാധാകരെയും സിനിമ പ്രേമികളെയും ഒരുപോലെ ചൊടിപ്പിച്ചിരിക്കുകയാണ്.

ആദ്യ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍