UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാബൂള്‍ സ്‌ഫോടനത്തില്‍ മരണം 80; പാകിസ്താന്റെ പങ്ക് ആരോപിച്ച് അഫ്ഗാന്‍

കാബൂളില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ വിദേശനയന്ത്ര കാര്യലയങ്ങളും പ്രസിഡന്റിന്റെ കൊട്ടാരവും സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണിനു സമീപം സമ്പക് സ്‌ക്വയറില്‍ ഇന്നു രാവിലെ 8.22 നു നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. 350 ഓളം പേര്‍ക്ക് പരിക്കേറ്റു. വാഹനത്തില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണു ദുരന്തം സംഭവിച്ചത്.

അതേസമയം എംബിസി മേഖലയിലേക്ക് കയറാന്‍ പെര്‍മിറ്റ് കാര്‍ഡ് കിട്ടിയ ഒരു വാട്ടര്‍ ടാങ്കറില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ സുരക്ഷസേന കണ്ടെത്തി. എങ്ങനെയാണ് ഈ വാഹനത്തിന്റെ ഡ്രൈവര്‍ പെര്‍മിറ്റ് കാര്‍ഡ് നേടിയെടുത്തതെന്നു വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഭൂരിഭാഗവും സാധാരണക്കാരാണ്. നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണു വിവരം. വീടുകളും സ്‌കൂളുകളും സ്ഥിതി ചെയ്യുന്ന മേഖലയാണിത്.

സ്‌ഫോടനത്തിനത്തില്‍ പാകിസ്താന് പങ്കുള്ളതായാണ് അഫ്ഗാനിസ്താന്‍ ആരോപിക്കുന്നത്. പാകിസ്താന്റെ സഹായമില്ലാതെ ഇത്തരമൊരു ആക്രമണം സാധ്യമാകില്ലെന്നാണ് അഫ്ഗാനിസ്താന്‍ മന്ത്രി അമറുളള സാലേ ആരോപിക്കുന്നത്. ഐ എസ് ആയിരിക്കാം സ്‌ഫോടനം നടത്തിയതെന്നും മേഖലയില്‍ തങ്ങള്‍ക്ക് മറ്റു ശത്രുക്കള്‍ ഇല്ലെന്നുമാണ് മന്ത്രി പറയുന്നത്.

ഇന്ത്യന്‍ എംബസി ആയിരുന്നില്ല സ്‌ഫോടനത്തിന്റെ ലക്ഷ്യം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഇന്ത്യന്‍ എംബസിയില്‍ നിന്നും നൂറു മീറ്റര്‍ ആകലെയാണ് സ്‌ഫോടനം നടന്നത്. കാബൂളില്‍ നടന്നതില്‍വച്ച് ഏറ്റവും വലിയ സ്‌ഫോടനമായിരുന്നു ഇന്നുണ്ടായതെന്നു ചില കേന്ദ്രങ്ങള്‍ പറയുന്നുണ്ടെന്നു ഇന്ത്യന്‍ അംബാസിഡര്‍ മന്‍പ്രീത് മാധ്യമങ്ങളോട് പറയുകയുണ്ടായി. ചില ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്‌ഫോടനത്തിന്റെ ശക്തിയില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നതുകൊണ്ട് നിസാരമായ പരിക്കുകള്‍ ഏറ്റെന്നല്ലാതെ ആര്‍ക്കും തന്നെ അപകടകരമായതൊന്നും സംഭവിച്ചിട്ടില്ലെന്നും അംബാസിഡര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍