UPDATES

കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കുവേണ്ടി എജിയുടെ നിയമോപദേശം

അഴിമുഖം പ്രതിനിധി

കടകംപള്ളി ഭൂമി തട്ടിപ്പില്‍ പ്രതികള്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം നല്‍കിയിരുന്നു. ഭൂമിയുടെ ഉടമകളില്‍ നിന്ന് നികുതി സ്വീകരിക്കാതിരുന്നത് എജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് വ്യക്തമായി. തിരുവനന്തപുരം ജില്ലാ കളക്ടറുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടും എജി പരിഗണിച്ചില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ ഈ കേസില്‍ പ്രതിയാണ്.

അതേസമയം, സലീംരാജ് പ്രതിയായ കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ സിബിഐ തീരുമാനിച്ചു. ഈ കേസില്‍ സൂരജ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഭൂമിയുടെ പോക്കുവരവും തണ്ടപ്പേരും റദ്ദാക്കിയ നടപടിയ്ക്ക് സൂരജ് നല്‍കിയ വിശദീകരണം നിയമപരമായി നിലനില്‍ക്കുകയില്ല. ഈ സാഹചര്യത്തിലാണ് സിബിഐ നുണപരിശോധനയ്ക്ക് തീരുമാനിച്ചത്.

നുണപരിശോധനയ്ക്ക് വിധേയനാകാനുള്ള താല്‍പര്യം സൂരജ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് ചൂണ്ടിക്കാണിച്ച് കോടതി സൂരജിന്റെ ആവശ്യം നിരസിച്ചിരുന്നു. സിബിഐയെ ഇക്കാര്യം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍